ശെരിയാ….ശിവേട്ടാ കാര്യം ഞാനും നിങളുമൊക്കെ ഇവിടെത്തെ വലിയ റിയൽ എസ്റ്റേറ്റ് കാരാ….. ഈ ബിൽഡിംഗ് പണി തീരാറായപ്പോ എന്തൊക്കെ പുകിലായിരുന്നു….. പരിസ്ഥിതി പ്രശ്നം, സർക്കാരിന് പ്രശ്നം….. സാർ വന്ന് ഇത് വാങ്ങിയില്ലായിരുന്നെങ്കിൽ എന്റെ കച്ചവടം ഇതോടെ തീർന്നണേ….
ഇക്ബാലെ…. സാർ നമ്മുടെ ദൈവം അല്ലെ…..
എല്ലാവരും പൊട്ടിച്ചിരിച്ചു .അവർക്കു നേരെ എതിരെ കറുത്ത ഷർട്ട് ഇട്ടുകൊണ്ട് സേവിയർ സിഗരറ്റ് വലിച്ചു കൊണ്ട് പുക ഊതി വിട്ടു. അയാളുടെ വെട്ടി ഒതുക്കിയ മുടിയും കൊമ്പൻ മീശയും ഉള്ളിലുള്ള ക്രൂരതയെ പ്രതിഫലിപ്പിച്ചു. അയാൾ ചിരിച്ചു കൊണ്ടു തന്റെ കൈയിലെ കാർഡ് കാണിച്ചു. ബാക്കിയുള്ളവരുടെ മുഖം പെട്ടന്ന് ഇരുണ്ടു. ശിവൻ വിഷമത്തോടെ പറഞ്ഞു.
ഒന്ന് ജയിച്ചു വരികെ ആയിരുന്നു…..
വെളുത്ത ഷർട്ട് ഇട്ട ആൾ സേവിയറുടെ ചെവിയിൽ വന്ന് എന്തോ പറഞ്ഞു. അയാൾ അവിടെ നിന്നും എഴുന്നേറ്റ് പണം മുഴുവൻ ഒരു ബാഗിൽ ഇട്ടു. എന്നിട്ട് എല്ലാവരെയും നോക്കി പുറത്തേക്ക് നടന്നു. കാറിന്റെ അടുത്ത് എത്തിയതും ഡിക്കി തുറന്ന് ബാഗ് ഉള്ളിലേക്ക് വച്ചു. അതിൽ നിന്നും ഒരു ചെറിയ പെട്ടി തുറന്ന് അതിലെ തോക്ക് എടുത്ത് ഷർട്ടിന്റെ ഉള്ളിൽ തിരുകി. അയാൾ കാറിനു ഉള്ളിൽ കയറി വെളുത്ത ഷർട്ട് ഇട്ട ആളെ നോക്കി. അയാൾ മനസിലായത് പോലെ വണ്ടി എടുത്തു…..
കാർ പോർട്ടിലെ വിജനമായ ഒരു സ്ഥലത്തു നിർത്തി.സേവിയർ സിഗരറ്റ് കത്തിച്ചു കൊണ്ട് പറഞ്ഞു.
വിൻസെന്റെ…….ബഷിറിനോട് നമ്മൾ എത്തി എന്ന് പറ….
വിൻസെന്റ് ഫോണുമായി വെളിയിലേക്ക് ഇറങ്ങി. കുറച്ചു കഴിഞ്ഞതും ഒരു ഓട്ടോ അവരുടെ അടുത്തേക്ക് വന്നു. അതിൽ നിന്നും മെലിഞ്ഞ ഒരാൾ സേവിയറുടെ അടുത്ത് വന്ന് സലാം പറഞ്ഞു.
ബഷിറേ….. നിനക്ക് കസ്റ്റംസ് ഓഫീസർ അരവിന്ദനെ ആരാണ് തട്ടി കൊണ്ടു പോയത് എന്ന് അറിയാമോ……
സാറെ…. സാർ ഈ കേസ് എടുക്കരുതായിരുന്നു…..സാറിനോടുള്ള സ്നേഹം കൊണ്ട് പറയുകയാ,അതൊന്നും മുട്ടാൻ പറ്റിയ ടീം അല്ല……സാർ അലി ഭായ് എന്ന് കേട്ടിട്ടുണ്ടോ…..
അലി ഭായോ….. അവൻ ഏതാ…..
സാറെ ഇവിടെത്തെ കൊച്ചു കുട്ടികൾക്ക് പോലും അവൻ ആരാണെന്ന് അറിയാം….
എന്തായാലും ഇവിടെ കുട്ടികൾ ഒന്നും ഇല്ലാലോ, അപ്പൊ നീ തന്നെ പറ…..
സേവിയർ തന്റെ തോക്ക് എടുത്ത് അയാളുടെ മുന്നിലേക്ക് നീട്ടി.
സാറെ….അയാൾ ചെറിയ പുള്ളി ഒന്നുമല്ല….. സർ എന്നെ വിട്ടേക്ക്…. എന്നെ നോക്കി നാലു പേരാ വീട്ടിൽ ഉള്ളെ….ഇവമ്മാർ എന്താ ചെയ്യുന്നെന്ന് പറയാൻ പറ്റില്ല…..
സേവിയർ വിൻസെന്റിനെ വിളിച്ച അയാളുടെ ചെവിയിൽ എന്തോ പറയുന്നു.വിൻസെന്റ് കാറിന്റെ ഡിക്കിയിൽ നിന്ന് ഒരു കെട്ട് നോട്ട് എടുത്ത് സേവിയറിന്റെ കൈയിൽ കൊടുക്കുന്നു.അയാൾ ബഷിറിനു നേരെ അത് എറിഞ്ഞു.ബഷിർ തറയിൽ വീണത് നുള്ളി പറക്കികൊണ്ട് അയാളോട് പറഞ്ഞു..
Bro just intro ayunne ullu. Kazhinja parts vayikku. Wait…..
എന്നാലും ഒരു idea കിട്ടണ്ടെ.അടുത്ത പാ൪ട്ട് താമസിക്കാതെ ഇട്ട നല്ലതായിരുുന്നു. ഗ്യാപ്പ് ആയാൽ flow പോക്കു൦
Onnum pidikittunnilla.ithil aranu villain aranu nayakan