”ഇജ്ജിതെവിടെ പോയ് കിടന്നതാ.? എത്രനേരമായ് ഓര് വന്ന് കാത്ത് നില്‍ക്കുന്നൂ , പെണ്ണ് കാണല് തന്നാ ഞമ്മളെ അല്ലാ അന്നെ”
”വേണ്ടുമ്മി എനിക്കിപ്പൊ കല്ല്യാണം വേണ്ട ഒരു ജോലിയൊക്കെ ആയിട്ട് മതി”
”മുണ്ടാണ്ട് ചായേം കൊണ്ട് ഓരുടെ മുന്നിലേക്ക് ചെന്നോ ഉപ്പ ഏതാണ്ട് ഉറപ്പിച്ച മട്ടാ, കോളേജില്‍ പോകുന്ന നേരം നിന്നെ വഴീല്‍ വെച്ച് കണ്ടിട്ടുണ്ട് പോലും നിന്നോട് ചോദിച്ചപ്പൊ വീട്ടില്‍ വന്ന് ഉപ്പയോട് ചോദിക്കാന്‍ പറഞ്ഞ് പോലും”
”അതാരെടെ അങ്ങനെയൊരുത്തന്‍ ..? ”
”ഞമ്മടെ ഹംസക്കായ്ടെ മോന്‍, ഓന്‍ നല്ല ചെക്കനാണെന്നാണ് നാട്ടാരെല്ലാം പറയണത് പോരാത്തതിന് അധ്വാനിയും , നിനക്ക് ഒരു കൊറവും ഇല്ലാണ്ട് ഓന്‍ നോക്കിക്കോളും മോള് നല്ലൊരു തട്ടമൊക്കെ ഇട്ട് ചായേം കൊണ്ട് ചെല്ല് ”
മനസില്ലാ മനസോടെ ഓള് ചായയുമായ് ചെക്കന്‍റെ വീട്ടുകാരുടെ മുന്നിലെത്തി , ചെക്കനെ കണ്ടപ്പൊഴേക്കും ഓള്‍ക്ക് ആളെ മനസിലായി കോളേജിന്‍റെ മുന്നില്‍ സ്ഥിരമായി തന്നെ വായിനോക്കാന്‍ വരാറുള്ള ”ആഷിഖ് ” പരീക്ഷയുടെ അവസാന ദിവസം ഓന്‍ വന്ന് ഇഷ്ടമാണ് കല്യാണം കഴിക്കണമെന്നൊക്കെ പറഞ്ഞപ്പൊ ഓനെ ഒഴിവാക്കാന്‍ പറഞ്ഞതാണ് വീട്ടില്‍ വന്ന് ഉപ്പയോട് ചോദിക്ക് ഉപ്പ പറയണ ആളെ മാത്രേ ഞമ്മള് കെട്ടൂന്ന് , അതിന്‍റെ ധൈര്യത്തിലാണ് ഓന്‍ ഓന്‍റെ ഉമ്മായേം ചേട്ടനേയും ചേട്ടന്‍റെ ഭാര്യയേയും കൂട്ടി തന്‍റെ വീട്ടില്‍ പെണ്ണ് ചോദിക്കാനെത്തിയത്.
മൗനാന്തരീക്ഷ സദസിന് വിരാമം കുറിച്ച് ജാസ്മിന്‍റെ ഉപ്പ പറഞ്ഞു
”ഓള്‍ക്കിപ്പഴേ കല്യാണം വേണ്ട പഠിച്ചൊരു ജോലിയൊക്കെ ആയിട്ട് മതീന്ന് പറഞ്ഞ് നിന്നതാ”
ആഷിക്കിന്‍റെ ഉമ്മ പറഞ്ഞു ”അതിനെന്താ കല്യാണം കഴിഞ്ഞാലും ഓള്‍ക്ക് പഠിച്ച് ജോലിക്ക് പോവാല്ലോ”
ഉമ്മയുടെ വര്‍ത്താനം കേട്ട് തൊട്ടടുത്ത് ഞാലി പൂവന്‍ പഴം തിന്നോണ്ടിരുന്ന പീ ജി യും കഴിഞ്ഞ് അടുക്കള ജോലിയും ചെയ്ത് വീട്ടില്‍ നിക്കുന്ന ജേഷ്ഠന്‍റെ ഭാര്യ ഖമറുനിസ പഴം തൊണ്ടയില്‍ കുടുങ്ങി കണ്ണ് തെള്ളിച്ച് ഉമ്മാനേം കെട്ട്യോനേം മാറി മാറി നോക്കി കെട്ട്യോന്‍ ഞാന്‍ ഈ നാട്ടുകാരനേ അല്ല എന്ന ഭാവത്തില്‍ അടുത്തിരുന്ന മിക്സചര്‍ പാത്രത്തില്‍ കൈയ്യിട്ട് വാരി തിന്നുക്കൊണ്ടേ യിരുന്നൂ.
Super!!!
എത്ര പുരോഗമനം ഉണ്ടായിരുന്നാലും ഇതിനൊന്നും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു..