Kanyakayude Adiyarathri by അന ഇക്കൂസ്
”കന്യക ആയിരുന്നോന്ന് അവന് സംശയം ആയിരുന്നുപോലും, കല്ല്യാണം കഴിക്കുന്നതിന് മുന്നേ ഇവനൊക്കെ ഇത് തുറന്ന് ചോദിച്ച് കൂടെ..? ”
ആരോടെന്നില്ലാതെ പിറു പിറുത്തുകൊണ്ട് കുഞ്ഞാമിനു അകത്തേക്ക് പോയി. പിറകേ ഓളുടെ ഉപ്പയും വരാന്തയിലേക്ക് വന്ന് കയറി കൈയ്യിലുണ്ടായിരുന്ന കാലന്‍ കുട ജനല്‍ പാളിയില്‍ തൂക്കി തിരിഞ്ഞപ്പൊഴേക്കും കുഞ്ഞാമിനൂന്‍റെ ഉമ്മ ഉപ്പയുടെ അരികിലെത്തി ചോദിച്ചു
”അല്ല പോയ കാര്യം എന്തായി”
”എന്താവാന്‍ ? മൂന്ന് കൗണ്‍സിലിങ്ങ് കഴിഞ്ഞില്ലേ. ഓന് ഓളെ വേണ്ടാന്ന് , കോടതി വിധിയും വന്ന് , കുട്ടിക്കും ഓള്‍ക്കും ചിലവിന് മാസം 5000 റുപിക കൊടുക്കാമെന്ന് സമ്മതിച്ച് ഓന്‍ കൈയ്യൊഴിഞ്ഞൂ, അതല്ലങ്കിലും തള്ള വേലി ചാടിയാല്‍ മോള്‍ മതില് ചാടും”
ഇനി അവിടെ നില്‍ക്കുന്നത് പന്തി അല്ലെന്ന് മനസിലാക്കി ജാസ്മിന്‍ മൂളി പാട്ടുംപാടി അവിടെനിന്നും ഇറങ്ങി നടന്നൂ..
കുഞ്ഞാമിനുവും ജാസ്മിനും കളിക്കൂട്ടുകാരാണ് പന്ത്രണ്ടാംതരം വരെ ഒരുമിച്ച് പഠിച്ചവര്‍. സ്കൂളില്‍ കലാ കായിക മത്സരങ്ങളിലെ സ്ഥിരം സാനിധ്യമായിരുന്നൂ ഇരുവരും. പഠനം പൂര്‍ത്തിയാക്കാന്‍ പോലും അനുവധിക്കാതെ കുഞ്ഞാമിനുവിനെ വീട്ടുകാര്‍ പേര്‍ഷ്യക്കാരന്‍ ഹൈദ്രോസിന് കെട്ടിച്ച് കൊടുത്തു. ആദ്യരാത്രിയില്‍ തന്നെ ഹൈദ്രോസ് കുഞ്ഞാമിനുവുമായ് വഴക്കുണ്ടാക്കി കന്യകയായ സ്ത്രീയുമായ് ശാരിരിക ബന്ധം നടത്തുമ്പോള്‍ കന്യാചര്‍മ്മം തകര്‍ന്ന് രക്തം വരുമെന്ന് സുഹൃത്ത്ക്കള്‍ പറഞ്ഞുപോലും, പക്ഷേ സ്ഥിരമായ് സൈക്കിള്‍ ചവിട്ടും കലാ കായിക മത്സരങ്ങളുമായ് നടക്കുന്ന കുഞ്ഞാമിനൂന് രക്തം വന്നില്ലത്രേ, അന്നുമുതല്‍ അവരുടെ ജീവിതത്തില്‍ സ്ഥിരം തല്ലും ബഹളവുമാണ്. അവസാനം കുഞ്ഞാമിനൂന് അവിഹിതമുണ്ടെന്ന് വരുത്തി തീര്‍ത്ത് നാല് വര്‍ഷത്തിന് ശേഷം ഹൈദ്രോസ് വിവാഹമോചിതനായ്, ഈ സംഭവമെല്ലാം കുഞ്ഞാമിനു പറഞ്ഞ് ജാസ്മിന് അറിയാം.
ജാസ്മിന്‍ വീട്ടിലേക്ക് വന്നപ്പൊള്‍ ഓളുടെ വീടിന് മുന്നില്‍ ഒരു കാര്‍ കിടക്കുന്നൂ അവള്‍ അടുക്കള വാതിലിലൂടെ അകത്ത് കയറിയപ്പോള്‍ ഓളുടെ ഉമ്മ ഒരു ട്രേയില്‍ നാല് കപ്പ് ചായയുമായ് നില്‍ക്കുന്നൂ.
”ഉമ്മാ ഇങ്ങളെന്താ പെണ്ണ് കാണലിന് ഒരുങ്ങി നിക്കുവാണോ”
Super!!!
എത്ര പുരോഗമനം ഉണ്ടായിരുന്നാലും ഇതിനൊന്നും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു..