കഥയാണിത് ജീവിതം – 2 [Nick Jerald] 144

” ഡാ..നീ എടേൽ കേറാതെ…ഒന്ന് മുഴുവൻ ആക്കട്ട്… നെഗറ്റീവ് ഒക്കെ അടിച്ചോ… പഴയ പോലെ ഓവർ ആകരുത്… ഇടക്ക് കുറച്ച് പോസിറ്റീവ് ഒക്കെ ഇട്ടു തന്നു ഒന്ന് ബുസ്റ്റ് ചെയ്തെക്കണം.. അത് മാത്രം മതി..”

” മുതലാളി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ ശ്രമിക്കാം.. ഉറപ്പ് ഒന്നും തരുന്നില്ല..”

” ആഹ്… അത് മതി.. അപ്പോ സുലാൻ “

കുറച്ച് നേരം തുമ്പനെ തലോടിയ ശേഷം ഞാൻ പുറത്തേക്ക് ഇറങ്ങി. ആകെ മൂഡ് ഓഫ് ആയിരുന്നത് മുഴുവൻ ഒന്നു മാറ്റണം. എന്നാലെ ഇനി എന്ത് എന്ന് ചിന്തിക്കാൻ ഒക്കൊള്ളു..

നേരെ അടുക്കളയിൽ പോയി ഉച്ചക്കത്തെ ഫുഡും തട്ടിയിട്ട് ബൈക്ക് എടുത്ത് ഒന്ന് കറങ്ങി. വീട്ടിൽ നിന്ന് ഒരു 5 കി. മി. മാറി ഒരു വെള്ളച്ചാട്ടം ഉണ്ട്.നാട്ടിൽ വന്ന് അവിടെ പോയി ആണ് നീന്തൽ ഒക്കെ പഠിച്ചത്.നേരെ അവിടെ പോയി ഒരു പാറപ്പുറത്ത് കേറി ഇരുന്നു. പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ ആണ് വീണ്ടും അവളെ പറ്റി ഓർമ വരുന്നത്.നേരെ ഫോൺ എടുത്ത് നോക്കിയപ്പോൾ അവൾ ഓൺലൈൻ ഉണ്ട് എന്ന് കാണിച്ചു.

ഇന്നലത്തെ അതെ അവസ്ഥ. എണ്ണി പെറുക്കാൻ മാത്രം കുറച്ച് പേര് ഉണ്ട്. സ്ഥിരം ക്ലീഷെ ചോദ്യവും മറുപടിയും. എന്തൊക്കെയോ ചോദിക്കണം എന്ന് ഉണ്ടെങ്കിലും മനസ്സ് അനുവദിക്കുന്നില്ല. പേടിയാന്നോ നാണമാണോ എന്നൊന്നും അറീല. അവളുടെ പ്രൊഫൈൽ ചുമ്മാ ഒന്ന് നോക്കാം എന്ന് വിചാരിച്ച് അതിൽ കയറി.

അതിൽ കാര്യമായി ഒന്നും ഇല്ലായിരുന്നു. എല്ലാവരും സ്ഥിരം എഴുതുന്ന പോലെ ഒരു പേരും പിന്നെ കുറെ വിവരണങ്ങളും.പക്ഷേ അതിൽ ഏറ്റവും അവസാനം കുറിച്ചിരുന്നു ഒരു വരി എൻ്റെ ശ്രദ്ധയിൽ പെട്ടു.

എല്ലാത്തിനുമൊടുവിൽ നമുക്ക് എത്ര തവണ രണ്ടാമൂഴം കൈവന്നുചേരും ?

തുടരും…

നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

4 Comments

  1. Very good. Need more pages..

    1. Thanks..will definitely look into it ??

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. ❤️

Comments are closed.