കഥയാണിത് ജീവിതം – 2 [Nick Jerald] 144

” സോറി മോനെ..എന്തേലും ഒന്ന് മിണ്ടടാ… ഞങ്ങളോട് പഴേ പോലെ ഒക്കെ മിണ്ടിയിട്ട് എത്ര കാലം ആയെന്ന് വല്ല പിടിയും ഉണ്ടോ? ഇതിപ്പം ചോദിക്കുന്നതിനു മാത്രം മറുപടി പറഞ്ഞ് ഇരുന്നാൽ എങ്ങനെ ആണടാ ജീവിക്കുന്നേ.. നിനക്ക് ജോലി കിട്ടാത്തതിനു ഞങ്ങൾക്കും നല്ല വിഷമം ഉണ്ടെടാ…എല്ലാം ശരി ആകും..” എന്ന് പറഞ്ഞു.

ഇത്രേം നാളും അവരുടെ ഭാഗത്ത് നിന്നും ഞാൻ ആലോചിച്ച് നോക്കിയിട്ട് കൂടി ഇല്ലായിരുന്നു. നമുക്ക് ഇത്രേം വിഷമം ഉണ്ടെങ്കിൽ ന്നമ്മുടെ മാതാപിതാക്കൾക്ക് എത്ര ഏറെ വിഷമം കാണും.അപ്പൻ എനിക്ക് ഒരു ജോലി അവിടെ ശെരി ആകി തരാം എന്ന് പറഞ്ഞത് ആണെങ്കിലും സ്വന്തമായി ഒരു ജോലി നേടിയെടുക്കുക എന്നത് എൻ്റെ ഒരു ആഗ്രഹം തന്നെ ആയിരുന്നു. അതിനു ഫുൾ സപ്പോർട്ട് ആയി അവരും എൻ്റെ പുറകിൽ ഉണ്ടായിരുന്നു. പിന്നീട് എപ്പോഴോ എന്നെ കൊണ്ട് അതിനു കഴിയില്ലെന്ന് വിചാരിച്ച് സ്വയം ഒതുങ്ങി കൂടാൻ തുടങ്ങിയപ്പോൾ അവരെ പതിയെ മറക്കാനും തുടങ്ങി.

കാണിച്ചത് മുഴുവൻ മണ്ടത്തരം ആയിരുന്നല്ലോ പോന്നു കർത്താവേ…

” എന്തൊന്നാ അമ്മീ ഇത്. ഞാൻ അല്ലേ സോറി പറയണ്ടേ. നിങ്ങളെ ഒന്നും മൈൻഡ് ചെയ്യാതെ ഇരുന്ന് ഇത്രയും തീ തീറ്റിച്ചത് ഞാൻ അല്ലേ..ഞാൻ ഇനി പഴയ പോലെ ആകാൻ ശ്രമിക്കാം..എനിക്കും മടുത്തു തുടങ്ങി ഇങ്ങനെ ഒരു ജീവിതം ”
തുമ്പനെ മാറ്റിവെച്ച് പതിയെ ഞാൻ അമ്മയുടെ മടിയിലേക്ക് ചാഞ്ഞു.

” പോടാ അവിടുന്ന്..ഇപ്പഴേ മടുത്തെന്ന്..അപ്പോ ഇനി വരാൻ ഉള്ളത് ഒക്കെ ആര് പോയി നേരിടാൻ ആണ്? “

” ഓഹ്…അപ്പോ ഇനിയും വണ്ടി പിടിച്ച് വരാൻ പണികൾ കിടക്കുന്നേ ഒള്ളോ?? “

” അതെടാ…ഇതൊക്കെ നിൻ്റെ പ്രായത്തിൻ്റെ ആണ്. ഈ സമയങ്ങളിൽ ആണ് നമ്മൾ പ്രശ്നങ്ങളെ നേരിടാൻ പഠിച്ചു തുടങ്ങുന്നത്. ഇതൊന്നും ഇല്ലാത്ത ഒരു ജീവിതം ജീവിതമേ അല്ലടാ…ഇതൊക്കെ തരണം ചെയ്ത് അല്ലേ നമ്മൾ മുമ്പോട്ടു പോകേണ്ടത്? എല്ലാ പ്രശ്നങ്ങളുടെ കൂടെയും അത് സോൾവ് ചെയ്യാൻ ഉള്ള വഴിയും കൂടെ ഉണ്ടാകും.. നീ ഇനിയും ശ്രമിച്ചു കൊണ്ടിരിക്ക്..എല്ലാം അതിൻ്റെതായ സമയത്ത് നടന്നിരിക്കും”

പെട്ടെന്ന് എന്തോ ഓർത്ത പോലെ അമ്മ എണീറ്റ് അടുക്കളയിലേക്ക് ഓടി. പോകുന്നേന് മുമ്പ് ഞാൻ പിടിച്ച് നിർത്തി “Thanks ആനീ..” എന്ന് പറഞ്ഞു നല്ലൊരു ഉമ്മ കൊടുത്തു.സ്നേഹം കൂടുമ്പോൾ പണ്ട് ഞാൻ പേര് വിളിച്ച് ആണ് പ്രകടിപ്പിക്കാറുള്ളത്.

” എടുത്തോണ്ട് പോടാ അവൻ്റെ ഒരു താങ്ക്സ്..നീയും അവളും അല്ലാതെ ഞങ്ങൾക്ക് വേറെ ആരാടാ ഉള്ളത്” എന്നും പറഞ്ഞു എനിക്കും ഒരു ഉമ്മ തന്നു.”

നീണ്ട നാളത്തെ ശോകം അവസ്ഥയിൽ നിന്നും എൻ്റെ മനസ്സ് അമ്മി മാറ്റിയത് എങ്ങനെ ആണെന്ന് ഒരു പിടിയും ഇല്ലായിരുന്നു. അമ്മിയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞായിരുന്നേൽ എന്നെ നന്നായിപോയേന്നെ..

“ആഹ്.. എല്ലാറ്റിനും അതിൻ്റേതായ സമയം ഉണ്ട് ദാസാ…”

അത് എവിടുന്ന് ആണെന്ന് ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല..പിന്നെ ആണ് മനസിലായേ…സ്വന്തം മനസാക്ഷി തന്നെ… പൊങ്ങിവരാൻ കണ്ട സമയം…

” നീ വന്നത് എന്തായാലും നന്നായി. ഞാൻ നന്നാവാൻ ഒന്ന് ശ്രമിച്ചു നോക്കുവാണ്.. നെഗറ്റീവ് അടിക്കേണ്ട എന്ന് ഞാൻ പറയുന്നില്ല…”

” അല്ലേ നീ പറയുന്നത് ഞാൻ അങ്ങ് അനുസരിക്കാൻ പോവാണ്..ഒന്ന് പോടെർക്കാ..”

വീണ്ടും അപമാനം…

4 Comments

  1. Very good. Need more pages..

    1. Thanks..will definitely look into it ??

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. ❤️

Comments are closed.