കല്യാണം കഴിഞ്ഞ് 5 വർഷങ്ങൾക്ക് ശേഷം അമ്മിയെ കൂടെ കൂട്ടി.അവിടെ ചെന്ന് 3 വർഷങ്ങൾക്ക് ശേഷം പൊട്ടിപ്പുറപ്പെട്ടത് ആണ് ഈ ഞാൻ. പിന്നെ 3 വർഷങ്ങൾക്ക് ശേഷം അവളും.
( മുകളിൽ പറഞ്ഞതൊക്കെ അവർ തന്നെ പറഞ്ഞ് തന്ന അറിവുകൾ ആണെ..???)
LKG മുതൽ 12 വരെ അവിടെ പഠിച്ചു.
അപ്പന് കുറേ കൂട്ടുകാർ ഉണ്ടെങ്കിലും ഫാമിലി ആയിട്ടുള്ളവർ ചുരുക്കം ആയിരുന്നു. കുറച്ചു കൂട്ടുകാർ അങ്ങനെയും പിന്നെ സ്കൂളിലെ കുറച്ചു ചങ്ങായികളും. എന്തിനും ഏതിനും കൂട്ടായി എൻ്റെ കൂടെ പെങ്ങളും. 3 വയസ്സ് മൂപ്പ് ഉണ്ടെങ്കിലും അവൾക്ക് ഞാൻ തൊമ്മിയും എനിക്ക് അവൾ ത്രേസ്യയും ആയിരുന്നു. സ്കൂൾ ലൈഫ് ചുരുക്കി പറഞ്ഞാൽ അടിപൊളി ആയിരുന്നു.
ബോയ്സ് – ൻ്റെയും ഗേൾസ് – ൻ്റെയും സ്കൂളുകൾ രണ്ട് ആയിരുന്നത് കൊണ്ട് അധികം പെൺപിള്ളേരോട് ഒന്നും സൗഹൃദം ഇല്ലായിരുന്നു.
അവിടെ റമദാൻ അവധി തുടങ്ങുമ്പോൾ വെകേഷൻ ആയി ഞങ്ങൾ നാട്ടിലേക്ക് തിരിക്കും.പിന്നീട് ഉള്ള 2 മാസം കസിൻസ് – ഉം ആയിട്ട് ബഹളം ആയിരിക്കും.
12 കഴിഞ്ഞതോടെ ആണ് അപ്പൻ എനിക്ക് ഡിഗ്രീ ചെയ്യാൻ വേണ്ടി ഞങ്ങളെ നാട്ടിലേക്ക് വിടുന്നത്. കുറച്ച് സമയം എടുത്ത് ആണ് നാടുമായിട്ട് ഒരു അഡ്ജസ്റ്റ് ആയത്. അവിടെ അപ്പൻ വണ്ടി ഓടിക്കാൻ പഠിപ്പിച്ചത് കൊണ്ട് നാട്ടിൽ വന്ന് നേരെ പോയി ലൈസൻസ് എടുക്കുകയാണ് ഞാൻ ചെയ്തത്.
എന്നാലും നാട്ടിൽ ഒറ്റയ്ക്ക് വണ്ടി തന്നു വിടാൻ വീട്ടുകാർക്ക് പേടി ആയിരുന്നു.
ക്രാഷ് കോഴ്സ് ചെയ്യാൻ ഒക്കെ എന്നെ ആദ്യം ബസിൽ കൊണ്ടുവിട്ടാണ് പഠിപ്പിച്ചത്. പിന്നീട് സ്ഥിരം ബസ്സ് ആയതു കൊണ്ട് പോയി പോയി അത് ശീലം ആയി. സ്ഥല പേരുകൾ പഠിക്കാൻ ആയിരുന്നു കുറച്ച് പാട്.
ഒരിക്കൽ പുനലൂർ ഉള്ള കസിൻ്റെ വീട്ടിൽ പോകാൻ എനിക്ക് ബസ്സ് റൂട്ട് പറഞ്ഞ് തന്നു വിട്ടു. ബസ്സിൽ കേറി സ്ഥലപ്പേരു പറഞ്ഞതോ പുത്തൂർ എന്ന്. ഇത് അങ്ങോട്ട് പോകില്ല എന്ന് പറഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. വരുന്ന ബസ്സിന് എല്ലാം കൈ കാണിച്ച് പുത്തൂർ പോകുമോ എന്ന് ചോദിക്കുമ്പോൾ സ്ഥിരം മറുപടി തന്നെ. ഒടുവിൽ വീട്ടിൽ വിളിച്ചു ചോദിച്ചപ്പോ ആണ് കാര്യം കത്തിയത്. ആ അവസ്ഥ ഒക്കെ ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരും. അവൻ്റെ വീട്ടിൽ ചെന്നപ്പോൾ അതും പറഞ്ഞ് ആണ് എല്ലാവരും കൂടെ എന്നെ വാരിയത്. ഒരു അബദ്ധം ഏത് പോലീസ്കാരനും പറ്റുമല്ലോ…അതോണ്ട് നമ്മളും മൈൻഡ് ചെയ്യാതെ അതങ്ങ് വിട്ട്.
ക്രാഷ് കോഴ്സ് ഒക്കെ പഠിച്ച് എക്സാം എഴുതി കിട്ടിയത് അത്യാവശ്യം നല്ലൊരു കോളേജിൽ ആയിരുന്നു. എൻ്റെ ജീവിതം മൊത്തമായി തിരിഞ്ഞ ഒരു അധ്യായം അവിടെ നിന്ന് തുടങ്ങി.
2 ഹെഡ് ടീച്ചേഴ്സ് – ഉം 58 കുട്ടികളും ഉള്ള ഒരു ക്ലാസ്സ്. ആദ്യ ദിവസം യൂണിഫോം ഒക്കെ ഇട്ട് സെറ്റ് ആയി ചെന്നപ്പോൾ ധാ കിടക്കണ്…. എല്ലാ എണ്ണവും കളർ ഡ്രസിൽ. വല്ലാത്ത ഒരു അവസ്ഥ ആയിപ്പോയി.നമുക്ക് വല്ലോം നാട്ടിലെ പിള്ളേരെ കുറിച്ച് അറിയുമോ…
നേരെ പോയി ഇടക്കത്തെ ഒരു ബെഞ്ച് പിടിച്ച് അവിടെ ഇരുന്നു. അടുത്തുള്ളവർ എല്ലാം ഇവൻ എതാടാ എന്നൊരു നോട്ടവും..ഒന്ന് പരിചയപ്പെടം എന്ന് വിചാരിച്ച് അവരോട് സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും ടീച്ചേഴ്സ് വന്നു. പിന്നീട് സിവിൽ- ൻ്റെ മാഹാത്മ്യവും പഠിക്കാൻ ഉള്ള വിഷയങ്ങളും എല്ലാം കൂടെ ഉള്ള ഒരു നീണ്ട നോവൽ അഴിച്ചിട്ടു.
അത് കഴിഞ്ഞ് ആണ് സെൽഫ് ഇൻ്ററൊഡക്ഷൻ വന്നത്. ഓരോത്തരായി വന്ന് അവർടെ പേരും ഊരും വീട്ടുകാരും പഠനവും എല്ലാം പറഞ്ഞു. എൻ്റെ ഊഴം ആയി. നേരെ പോയി ഇംഗ്ലീഷ് നന്നായി അറിയാവുന്നതു കൊണ്ട് ഒരു കാച്ച് അങ്ങ് കാച്ചി. എല്ലാം കഴിഞ്ഞ് തിരിച്ച് വന്ന് ഇരുന്നപ്പോൾ പഴെ പോലെ തന്നെ എന്നാൽ അത്ര ഓവർ അല്ലാത്ത ഒരു നോട്ടം കിട്ടി. എന്തോ ഒരു ബഹുമാനം പോലെ..?
പിന്നീട് അങ്ങോട്ട് ഇഷ്ടം പോലെ കൂട്ടുകാർ ആയിരുന്നു. മിണ്ടാപൂച്ച പോലെ ഇരുന്ന എന്നെ ഒന്ന് ഉഷാർ ആക്കിയത് അവർ ആയിരുന്നു. പെൻപിള്ളേരോട് അധികം കമ്പനി ഇല്ലാത്ത എന്നെ അവർ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ട് എൻ്റെ ജാള്യത ഒക്കെ മാറ്റിയെടുത്തു. അൽ-കാട്ടറബി എന്ന വട്ടപ്പേരിൽ ഞാൻ ആ ക്ലാസ്സിൽ നിറഞ്ഞ് നിന്നു. 4 വർഷം ഒരു കുടുംബം പോലെ സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ച് നിന്ന് ഞങ്ങൾ ജീവിച്ചു.
ഉച്ചക്ക് ആഹാരം കൊണ്ടുപോകും എങ്കിലും മിക്കപ്പോഴും ക്യാൻ്റീൻ തന്നെ ആയിരുന്നു ശരണം. അമ്മി നല്ലൊരു പാചകക്കാരി ആയൊണ്ട് വ്യത്യസ്ത ഐറ്റങ്ങൾ ഉണ്ടാക്കി ഉച്ചക്ക് തന്നുവിടും. ലഞ്ച് ബ്രേക്ക് – ൻ്റെ ബെൽ അടിക്കുന്നതിന് മുമ്പേ ബാഗിൽ നിന്നും ലഞ്ച് ബോക്സ് പോകും. എങ്കിൽപ്പിന്നെ വേറെ ആരുടെ എങ്കിലും കഴിക്കാം എന്ന് ആലോചിച്ച് അങ്ങ് ചെല്ലുമ്പോഴേക്കും അതും കാലിയാകും. ക്യാൻ്റീനിൽ പോയി തിരിച്ച് വരുമ്പോഴേക്കും പിന്നെ പാത്രത്തിൻ്റെ അടപ്പും മറ്റും പറക്കണം.ഇത് കൊണ്ടുപോകുന്നോർക്ക് അത് തിരിച്ച് വെക്കാൻ ഒരു ശുഷ്കാന്തി കാണിച്ചിരുന്നെൽ…. എവടെ…
മൂന്നാം വർഷം കഴിഞ്ഞപ്പോൾ ത്രേസ്സ്യയെ നഴ്സിങ് പഠിക്കാൻ പറഞ്ഞ് വിട്ടു. വീട്ടിൽ ഞാനും അമ്മിയും മാത്രം ആയി. അവൾക്കും ആദ്യം ഒക്കെ വിഷമം തോന്നിയെങ്കിലും പയ്യെ പയ്യെ അതൊക്കെ സെറ്റ് ആയി.
Very good. Need more pages..
Thanks..will definitely look into it ??
♥️♥️♥️♥️♥️♥️♥️
❤️