ഇച്ചയിയുടെ കണ്ണാടി സോപ്പ് ആണു തരുന്നത്. ഗ്ലാസ് പോലെയുള്ള ആ സോപ്പിൽ കൂടി അപ്പുറവും ഇപ്പുറവും കാണാം. അത് കൈയ്യിൽ സൂക്ഷിച്ച് പിടിച്ചില്ലെങ്കിൽ തെന്നിപോകും. അപ്പോഴെല്ലാം റ്റി.വി യിൽ കണ്ടിട്ടുള്ള ആ ചേച്ചിയെ ഓർക്കും. “ നിർമ്മലമായ പെയേഴ്സ്…” അതിൽ ഒരെണ്ണം സ്വന്തമായി വാങ്ങണം എന്നത് ജീവിതത്തിലെ ഒരു വലിയ സ്വപ്നമായിരുന്നു. അത് സാധിച്ചത് ടെക്നോപ്പാർക്കിലെ ജോലികിട്ടിയതിനു ശേഷവും. അന്നു മുതൽ ഇന്ന് വരെ കുളിക്കാനും തുണി കഴുകാനും ഉപയോഗിച്ചിരുന്നത് ചെറുപ്പത്തിലെ ഹീറോ ആയ കണ്ണാടിസോപ്പ് ആയിരുന്നു.
“ഡെന്നീ ..കഴിഞ്ഞില്ലെ നിന്റെ അലക്ക്?” അകത്തുനിന്നും സെബാൻ വീണ്ടൂം വിളിച്ചു.
“ദാ ഇപ്പൊ കഴിയും..ഒരു നാല് ഷർട്ടും രണ്ട് പാന്റും കൂടി..” ഡെന്നീസ് ഒന്ന് നടു നിവർക്കാനായി എഴുന്നേറ്റു. കയ്യിൽ ഇരുന്ന സോപ്പ് താഴേക്ക് വീണു. വീണതു മാത്രമല്ല സ്കേറ്റിംഗ് നടത്തി നേരെ പോയി വെള്ളം പോകുന്ന പൈപ്പിലൂടെ താഴെ സെപ്റ്റിക് ടാങ്കിലേക്ക് !..
“ ദൈവമെ ..ചതിച്ചോ’..എടാ സെബാ…സോപ്പ് പോയി..” ഡെന്നിയുടെ വിലാപം !
ഡെന്നിയുടെ മ്ലാനമായ മുഖം കണ്ടിട്ട് സെബാൻ ആശ്വസിപ്പിച്ചു.
“ഒരു കാര്യം ചെയ്യ്, തത്ക്കാലം മോൻ ഷാമ്പൂ ഇട്ട് കുളിച്ചിട്ട് ഇറങ്ങിവാ, വൈകിട്ട് നമ്മുക്ക് വരുമ്പോൾ കണ്ണാടിസോപ്പും വാങ്ങി ബാക്കി തുണിയും കഴുകാം.”
നിർമ്മലമായ പെയേഴ്സ്, ഇനി സെപ്റ്റിക് ടാങ്കിൽ കുറച്ച് നാൾ കിടക്കട്ടെ..വെട്ടുകാട് യാത്രയിൽ സെബാന്റെ ബൈക്കിൽ ഇരിക്കുമ്പോഴും ഡെന്നീസ് ഓർത്തു. പാവം കണ്ണാടിസോപ്പ്..ശുദ്ധമായ പെയേഴ്സ് അശുദ്ധമായ കുഴിയിൽ!..
സൂക്ഷിച്ചു upayogikkande…. കേട്ടിട്ടില്ലേ, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
???????
ചെറുപ്പത്തിൽ ഇതുപോലെ പല പ്രാവശ്യം പോയിട്ടുണ്ട്. ഇപ്പോ ഇല്ല..ha ഹ
Hihi
LOL
പാവം..ഡെന്നി.. ഇതുപോലെ എത്ര പ്രാവിശ്യം എന്റെ സോപ്പ് പോയൊട്ടുണ്ട്?.
നല്ല രസമയുണ്ടായിരുന്നു വായിക്കാൻ. സ്നേഹം❤️
Thank you
❤❤❤❤❤❤
Thanks Nidheesh
പണ്ട് ചെറുതായിരുന്നപ്പൊ എനിക്കും പരസ്യത്തില് കണ്ടിട്ട് ഭയങ്കര ആവേശമായിരുന്നു “സൂര്യനെ ചുറ്റി തിരിയുന്നു ഭൂമി” പാടിക്കൊണ്ട് ഈ സോപ്പ് ഉപയോഗിക്കാൻ….????…ഇപ്പൊ ..ഉപയോഗിച്ചാല് ഫസ്റ്റ് റാങ്ക് കിട്ടുന്ന സോപ്പിനോടാണ് താൽപര്യം???
ഹ ഹ .. പരസ്യം വരുത്തുന്ന ഓരൊ മാറ്റങ്ങളെ..
????????????????????
താങ്ക്യൂ