കടുംകെട്ട് ( Part-1 ) [ Arrow] 1466

” അതേ ഒരുങ്ങാൻ വന്ന ആൾ ഇവിടെ ഇരുന്ന് സ്വപ്നം കാണുവാ??? ചേട്ടായിയെ ”

ആ ശബ്ദം ആണ് എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തിയെ. അച്ചു.

” അല്ല ആ പൊട്ടൻ നന്ദേട്ടായി എന്തിയെ?? ഇവിടെ ഒന്നും കാണാൻ ഇല്ലാലോ?? ”

” അവൻ അത് പിന്നെ…ഞങ്ങളുടെ ഫ്രണ്ട്സ് ഒന്ന് രണ്ട് പേര് വരുന്നുണ്ട് അവരെ പിക് ചെയ്യാൻ പോയതാ ” ഞാൻ അവളോട്‌ ഒരു ചെറിയ കള്ളം പറഞ്ഞു.

” ah, വേഗം റെഡിയാക് മുഹൂർത്തം ആവാറായി, ഞാൻ അച്ഛനെ വിളിച്ചിട്ട് വരാം ”

ഞാൻ പറയുന്നത് ഒക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒരു പൊട്ടി കാളി ആണ് അവൾ, ആ എന്റെ കൊച്ച് പോലും ഞാൻ പറഞ്ഞത് അന്ന് വിശ്വസിച്ചില്ല അത്രക്ക് വിധക്തമായി ആണ് അവളും അവളുടെ മറ്റവനും ചേർന്ന് എല്ലാരേം പറഞ്ഞു വിശ്വസിപ്പിച്ചത്, അച്ചുവും, അച്ഛനും പോലീസും നാട്ടുകാരും എല്ലാരും എന്നെ അവിശ്വസിച്ചു, ഒരുങ്ങി ഇരുന്നോ പെണ്ണെ, നീ അനുഭവിക്കാൻ പോണേ ഉള്ളു.

ഞാൻ റെഡിയായി അച്ഛന്റേം രാംഅങ്കിളിന്റെയും മറ്റും അനുഗ്രം വാങ്ങിയിട്ട് മണ്ഡപത്തിലേക്ക് കയറി ഇരുന്നു,

“ഇനി വധുവിനെ വിളിച്ചോളൂ ” ശാന്തി ആണ്.

ചുവന്ന മംഗല്യപുടവ ധരിച്ച്, സർവ്വാഭരണ വിഭൂഷിതയായി കയ്യിൽ ഒരു താലവുമേന്തി തല കുനിച് അവൾ മണ്ഡപത്തിലേക്ക് കടന്നു വന്നു, ആരതി എന്റെ ബ്രൈഡ്, എന്റെ ശത്രു. അവൾ വന്ന് എന്റെ അരികിൽ ഇരുന്നു. ശാന്തി എന്തക്കെയോ മന്ത്രങ്ങൾ ഉരുവിട്ടു അവസാനം താലി എടുത്തു കെട്ടിക്കോളാൻ പറഞ്ഞു. കെട്ടിമേളം മുഴങ്ങി ഞാൻ ആ താലി എടുത്ത് അവളുടെ കഴുത്തിനു നേരെ നീട്ടി, അച്ചു അവളുടെ മുടി പൊക്കി തന്നു, ഞാൻ ഒരു കെട്ട് ഇട്ടു അവളെ ഇനി മുതൽ മുറുക്കി കൊല്ലാൻ പാകത്തിന് ഉള്ള ഒരു കടുംകെട്ട്. ആ സമയത്ത് എന്റെ കയ്യിൽ ഒരു തുള്ളി കണ്ണ് നീര് വന്ന് വീണു. അവളുടെ കണ്ണിൽ നിന്ന് അല്ല, ഹൃദയത്തിൽ നിന്ന് ഒഴുകി ഇറങ്ങിയ കണ്ണുനീർ. എന്റെ മനസ് മൊത്തത്തിൽ ഒന്ന് കുളിർത്തു.

തുടരും …

171 Comments

  1. Health ഒക്കെ OK അല്ലെ bro

  2. Hi ennu warum

  3. മൃത്യു

    Arrow bro ക്ക് എന്തൊക്കെയോ പ്രോബ്ലെങ്ങൾ ഉണ്ട് എന്നാണ് അറിയാൻ സാധിച്ചത് പലയിടത്തുനിന്നും അതിൽനിന്നും വേഗം തിരിച്ചു ഉന്മേഷത്തോടെ വരാൻ എല്ലാരും പ്രാർത്ഥിക്കു എല്ലാം വളരെ സീരിയസ് ഇഷ്യുസ് ആണ്
    കാത്തിരിക്കാം ഇനിയും എന്നുമാത്രം ഞാൻ പറയുന്നു
    ?

  4. Bro kk yil ethite baki kudi edamoo
    Eniyum wait cheyan pattunila
    Athrku thrilling anadoo

    1. Ithinte backi kk yil indu

  5. Onu replay tharu…. eni kaathirikano

  6. Arrow pls adutha part eni undavumo atho nirthiyo…. Ethrayum wait cheyippichile… Eni enkilum para bro… Nthayallum wait cheyathe pattilallo wait cheythekam

  7. Ee kadha same nameil njn oru siteil vaayichu. Ath ezhuthiyathum arrow thanne aayirunnu.. ivde ippolaan kaanunnath.. dhayavu cheyth ith onn complete aakamo bro avide.. athreyum kaathirikunnu adutha bhaagathinaayi. Site name ivde parayunnath sheriyaayi thonnunnilla ath kond parayunnilla.. kadhaye kurich abhiprayam parayathath ini onnum parayaan illa athrem manass kadhayilekkum athile kadhapathrangalilekkum ezhuki chernnu… Onnu complete cheyyu bro orupaad aayi kaathirikunnu.. comment kaanuvaanel oru reply enkilum thaa bro .. ithe comment njn avideyum idunnathaayirikkum.. please complete it bro.. manassil maayathe kidakunnund oro charectersum.. PLS COMPLETE

Comments are closed.