കടുംകെട്ട് ( Part-1 ) [ Arrow] 1466

” I’m sorr.. ” പറഞ്ഞു തീർക്കാൻ പറ്റിയില്ല ” പഡേ ” എന്നൊരു ശബ്ദം പിന്നെ കുറച്ച് നേരത്തേക്ക് എന്റെ ഇടത്തെ ചെവിയിൽ ഒരു മൂളക്കം മാത്രം,

” കൊറേ നേരമായി, തിരക്ക് കൊണ്ടാവും എന്നോർത്ത് ഷമിക്കുമ്പോ ദേഹത്തു കയറി പിടിക്കുന്നോ ഡാ നായെ ”
എന്നൊക്ക പറഞ്ഞ് അവൾ ചീറുന്നത് അവ്യക്തമായി എനിക്ക് കേൾക്കാം, അതോടെ ബസിൽ നിന്നവരും ഇരുന്നവരും അടക്കം എല്ലാരും എന്റെ നെഞ്ചത്തേക്ക് കയറി ആരൊക്കയോ തള്ളുന്നു, അടിക്കുന്നു, കുത്തിനു പിടിച്ചു പുറത്തേക്ക് വലിക്കുന്നു, തെറി പറയുന്നു എല്ലാം വേറെ ഏതോ ലോകത്ത് എന്നപോലെ ഞാൻ അറിയുന്നു. നന്ദു വന്നു എല്ലാരേം പിടിച്ചു മാറ്റി അവരൊക്കെ എന്തൊക്കയോ പറഞ്ഞു പിന്നെ ബസ് എടുത്ത് പോയി, ഞാനും നന്ദുവും റോഡിൽ നിൽക്കുവാ. അവൻ ഏതാണ്ട് ഒക്കെ ചോദിക്കുന്നുണ്ട്.

” ആ പെണ്ണ് എന്നെ തല്ലി അല്ലേടാ നന്ദു?? ”

” എന്താ?? ” ഞാൻ ചോദിച്ചത് മനസ്സിലാവാത്തെ പോലെ അവൻ ചോദിച്ചു.

” ആ പീറപെണ്ണ് എന്നെ തല്ലി അല്ലേ ഡാ?? ” ഞാൻ അലറി.

“അജു പതുക്കെ ആൾക്കാർ ശ്രദ്ധിക്കുന്നു, നീ അത് വിട് ” നന്ദു എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

ഞാൻ ദേഷ്യം കൊണ്ട് അടി മുടി വിറക്കുവായിരിക്കുന്നു, എന്റെ ഇടത്തെ കവിൾ എരിയുണ്ട് അതിനേക്കാൾ പുകച്ചിൽ ആണ് നെഞ്ചിനുള്ളിൽ. ആ സീൻ എന്റെ മനസ്സിലേക്ക് തികട്ടി തികട്ടി വന്നു.

” what the hell, അവൾ എന്നെ തല്ലി അല്ലേ, ആ പീറപെണ്ണ്, അതും അറിയാണ്ട് അവളുടെ ദേഹത്തു പിടിച്ചെന്നും പറഞ്ഞ്, i will show her, I will show her ”
ഞാൻ ഇത് തന്നെ റിപീറ്റ് ചെയ്തു കൊണ്ടിരുന്നു.

” who the fuck is she, നന്ദു അവൾ ഏതാ, എനിക്ക് അറിയണം, അവൾ ഏതവൾ ആയാലും എനിക്ക് അറിയണം ”

“അജു നീ അടങ്ങിക്കെ, നമുക്ക് കണ്ടുപിടിക്കാം അതിന് ഒക്കെ വഴി ഉണ്ട്, നീ ഇപ്പൊ സമാധാനം പെടു ” നന്ദു എന്നെ സമാധാനിപ്പിക്കുവാണ്.

” നന്ദു, നീ കോളജിൽ പോക്കൊ ” കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ഞാൻ അവനോടു പറഞ്ഞു.

“അപ്പൊ നീ യോ?? ”

” ഞാൻ ഒന്ന് റിലാക്സ് ആവുന്ന വരെ എവിടേക്ക് എങ്കിലും മാറി നിൽക്കാൻ പോകുവാ, I need സം fresh air, നീ അച്ഛനോടും അച്ചൂനോടും പറഞ്ഞേക്ക് ”

” അജു നീ ഒറ്റക്ക് പോണ്ട, ഞാനും വരാം ”

“വേണ്ട നീ ഇവിടെ വേണം, ഞാൻ വരുമ്പോഴേക്കും നീ അവളുടെ ഡീറ്റെയിൽസ് തപ്പി എടുക്ക് ”

ഞാൻ എന്തോ തീരുമാനിച്ച് ഉറപ്പിച്ച മട്ട് ആണെന്ന് നന്ദുവിനു മനസ്സിലായി.

” നീ പോയിട്ട് വാ അവളുടെ ഫുൾ ജാതകം എന്റെ കൈയിൽ ഉണ്ടാവും ”

അത് പറയുമ്പോ നന്ദുവിൽ ഒരു വല്ലാത്ത പുഞ്ചിരി ഉണ്ടായിരുന്നു, അത് കണ്ടപ്പോ എന്നിലും ഒരു പുഞ്ചിരി വിടർന്നു. അവിടെ വന്നു നിന്ന സൂപ്പർ ഫാസ്റ്റിൽ കയറി ഒഴിഞ്ഞ ഒരു സൈഡ് സീറ്റിൽ ഇരുന്നു ഞാൻ പതിയെ കണ്ണുകൾ അടച്ചു.

***

171 Comments

  1. Health ഒക്കെ OK അല്ലെ bro

  2. Hi ennu warum

  3. മൃത്യു

    Arrow bro ക്ക് എന്തൊക്കെയോ പ്രോബ്ലെങ്ങൾ ഉണ്ട് എന്നാണ് അറിയാൻ സാധിച്ചത് പലയിടത്തുനിന്നും അതിൽനിന്നും വേഗം തിരിച്ചു ഉന്മേഷത്തോടെ വരാൻ എല്ലാരും പ്രാർത്ഥിക്കു എല്ലാം വളരെ സീരിയസ് ഇഷ്യുസ് ആണ്
    കാത്തിരിക്കാം ഇനിയും എന്നുമാത്രം ഞാൻ പറയുന്നു
    ?

  4. Bro kk yil ethite baki kudi edamoo
    Eniyum wait cheyan pattunila
    Athrku thrilling anadoo

    1. Ithinte backi kk yil indu

  5. Onu replay tharu…. eni kaathirikano

  6. Arrow pls adutha part eni undavumo atho nirthiyo…. Ethrayum wait cheyippichile… Eni enkilum para bro… Nthayallum wait cheyathe pattilallo wait cheythekam

  7. Ee kadha same nameil njn oru siteil vaayichu. Ath ezhuthiyathum arrow thanne aayirunnu.. ivde ippolaan kaanunnath.. dhayavu cheyth ith onn complete aakamo bro avide.. athreyum kaathirikunnu adutha bhaagathinaayi. Site name ivde parayunnath sheriyaayi thonnunnilla ath kond parayunnilla.. kadhaye kurich abhiprayam parayathath ini onnum parayaan illa athrem manass kadhayilekkum athile kadhapathrangalilekkum ezhuki chernnu… Onnu complete cheyyu bro orupaad aayi kaathirikunnu.. comment kaanuvaanel oru reply enkilum thaa bro .. ithe comment njn avideyum idunnathaayirikkum.. please complete it bro.. manassil maayathe kidakunnund oro charectersum.. PLS COMPLETE

Comments are closed.