കടുംകെട്ട് ( Part-1 ) [ Arrow] 1466

സ്റ്റോപ്പിലേക്ക് വരുന്ന ഞങ്ങളെ അവൾ കണ്ടു,

” hi ”

അവൾ ഒരു ചിരിയോടെ കൈ വീശി കാണിച്ചു,

” ഹലോ ”

നിറഞ്ഞ ചിരിയോടെ നന്ദു അവളെ വിഷ് ചെയ്തു

” ആഹാ നിനക്ക് ചിരിക്കാൻ ഒക്കെ അറിയാവോ, ഇന്നലെ കണ്ടപ്പോ അങ്ങനെ തോന്നിയില്ലല്ലോ, കൂടെ കൊറേപേര് ഉണ്ടായിരുന്ന അഹങ്കാരം ആയിരുന്നോ?? ”

ഞാൻ കലിപ്പ് മോഡ് ഓണാക്കി. നന്ദു എന്റെ ഷോൾഡറിൽ വേണ്ടാ എന്നാ ഭാവത്തിൽ പിടിച്ചു. ഞാൻ അവനെ നോക്കി കണ്ണടച്ച് കാണിച്ചു.

പെട്ടന്ന് അവളുടെ മുഖത്തെ ചിരി മാഞ്ഞു, മുഖം ഒക്കെ ചുവന്നു കണ്ണ് നിറഞ്ഞു അവൾ ഏങ്ങൽ അടിച്ചു കരയാൻ തുടങ്ങി.

ഇതെന്താ സംഭവം എന്ന ഭാവത്തിൽ ഞാനും നന്ദുവും പരസ്പരം നോക്കി.

” മോളെ കരയാതെ, ആൾക്കാർ ശ്രദ്ധിക്കുന്നു ”
നന്ദു ദയനീയമായി അവളോട്‌ പറഞ്ഞു നോക്കി അവളുടെ ഏങ്ങൽ കൂടി എന്നല്ലാതെ കുറഞ്ഞില്ല.

” എന്താ എന്തു പറ്റി, എന്തിനാ മോളു കരയുന്നെ?? ”
സ്റ്റോപ്പിലേക്ക് വന്ന ഒരു സ്ത്രീ ആണ്. “ഇവന്മാർ മോളെ വല്ലതും പറഞ്ഞോ ” ആ തള്ള അങ്ങനെ കൂടി കൂട്ടിച്ചേർത്തപ്പോൾ ആളുകൾ കൂടി.

” നീ ഒക്കെ എന്നതാ ചെയ്തേ” എന്നൊക്ക ചോദിച്ചു കൊണ്ട് ഓരോരുത്തന്മാർ വന്നു.

“ഇവൻ എന്തോ പറഞ്ഞപ്പോഴാ ആ കൊച്ച് കരയാൻ തുടങ്ങ്യത് ” എന്നും പറഞ്ഞ് ഒരു ഓട്ടോകാരൻ എന്റെ കോളറിന് പിടിച്ചു.

” താൻ പിടിവിടഡോ ” ഞാൻ അയാളോട് ചൂടായി.

” തോന്നിവാസം കാട്ടിയതും പോരാ ചൂടാവുന്നോ നാറി ” എന്നും പറഞ്ഞ് അയാൾ പിടി മുറുക്കി.

” ചേട്ടാ പെങ്ങൾ ആണ് പ്രശ്നം ഉണ്ടാക്കരുത് ” നന്ദു ആണ് അത് പറഞ്ഞത്, അതോടെ സീൻ ഒന്ന് ആറി. അയാളുടെ പിടി അയഞ്ഞു.

” ആണോടി കൊച്ചേ? “ആയാൾ അവളോട് ചോദിച്ചു.

അവൾ മുഖം ഒന്ന് ഉയർത്തി ഞങ്ങളെ നോക്കി, അപ്പോഴും കരച്ചിലിന് ഒരു കുറവും ഇല്ല. അവൾ അതേ എന്ന് തല കുലുക്കി

” ഇന്ന് എന്റെ പിറന്നാൾ ആ കൂട്ടുകാർക്ക് ചെലവ് കൊടുക്കാൻ ഒരു ആയിരം രൂപ ചോദിച്ചിട്ട് തന്നില്ല അതാ.. ” ഏങ്ങൽ അടിച്ചോണ്ട് അവൾ പറഞ്ഞു.

അതോടെ ആൾ ഒക്കെ ഒഴിഞ്ഞു
” ഏതാ മോളെ നിന്റെ ചേട്ടൻ ”

കൂട്ടത്തിൽ ആരോ ആണ്.
അവൾ ഞങ്ങളെ മാറി മാറി നോക്കി. എന്നെ പറയരുതേ എന്ന ഭാവത്തിൽ നിൽക്കുവാണ് നന്ദു.
അവൾ എന്റെ നേരെ വിരൽ ചൂണ്ടി.

” മോനെ, പിറന്നാൾ ആയിട്ട് ആ കൊച്ചിനെ വെറുതെ കരയിപ്പിക്കല്ലേ, ആ പൈസ അങ് കൊടുക്ക് ”

ആദ്യം വന്ന തള്ള ആണ്. ഞാൻ പോക്കറ്റിൽ നിന്ന് ഒരു അഞ്ഞൂറ് രൂപ എടുത്തു കൊടുത്തു. അവൾ കരച്ചിൽ ഒക്കെ നിർത്തി. I Love you ഏട്ടാ എന്ന്എന്നെ നോക്കി പറഞ്ഞു. അത് നന്ദു ന്റെ നെഞ്ചിൽ തന്നെ കൊണ്ടിട്ടുണ്ട്. അത് അവൾക്കും മനസ്സിലായി എന്ന് തോന്നുന്നു അവൾ അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് വന്ന ബസിലെക്ക് കയറി. ഞങ്ങളും പുറകെ തന്നെ കയറി.

171 Comments

  1. Health ഒക്കെ OK അല്ലെ bro

  2. Hi ennu warum

  3. മൃത്യു

    Arrow bro ക്ക് എന്തൊക്കെയോ പ്രോബ്ലെങ്ങൾ ഉണ്ട് എന്നാണ് അറിയാൻ സാധിച്ചത് പലയിടത്തുനിന്നും അതിൽനിന്നും വേഗം തിരിച്ചു ഉന്മേഷത്തോടെ വരാൻ എല്ലാരും പ്രാർത്ഥിക്കു എല്ലാം വളരെ സീരിയസ് ഇഷ്യുസ് ആണ്
    കാത്തിരിക്കാം ഇനിയും എന്നുമാത്രം ഞാൻ പറയുന്നു
    ?

  4. Bro kk yil ethite baki kudi edamoo
    Eniyum wait cheyan pattunila
    Athrku thrilling anadoo

    1. Ithinte backi kk yil indu

  5. Onu replay tharu…. eni kaathirikano

  6. Arrow pls adutha part eni undavumo atho nirthiyo…. Ethrayum wait cheyippichile… Eni enkilum para bro… Nthayallum wait cheyathe pattilallo wait cheythekam

  7. Ee kadha same nameil njn oru siteil vaayichu. Ath ezhuthiyathum arrow thanne aayirunnu.. ivde ippolaan kaanunnath.. dhayavu cheyth ith onn complete aakamo bro avide.. athreyum kaathirikunnu adutha bhaagathinaayi. Site name ivde parayunnath sheriyaayi thonnunnilla ath kond parayunnilla.. kadhaye kurich abhiprayam parayathath ini onnum parayaan illa athrem manass kadhayilekkum athile kadhapathrangalilekkum ezhuki chernnu… Onnu complete cheyyu bro orupaad aayi kaathirikunnu.. comment kaanuvaanel oru reply enkilum thaa bro .. ithe comment njn avideyum idunnathaayirikkum.. please complete it bro.. manassil maayathe kidakunnund oro charectersum.. PLS COMPLETE

Comments are closed.