കടുംകെട്ട് ( Part-1 ) [ Arrow] 1466

” മതി, മതി ദേ ബസ് വന്നു. നമുക്ക് പോവാം ” ഞാൻ ബസ് വരുന്ന കണ്ടു പറഞ്ഞു.

” അതിനു നമ്മൾ ഈ ബസിനല്ലല്ലോ പോണേ ”

” പിന്നെ?? ”

“ദേ ദാ ബസിന് ” അവൻ ഓപ്പോസിറ്റ് സൈഡിൽ കിടന്നിരുന്ന ബസ് ചൂണ്ടി ആണ് അവൻ അത് പറഞ്ഞത്.

” എടാ അത് നമ്മുടെ കോളേജ് റൂട്ടിൽ ഓടുന്ന ബസ് അല്ലല്ലോ, പിന്നെ അതിൽ കയറിയാൽ എങ്ങനെ ശരിയാകും?? ”

” അതൊക്ക പറയാം നീ വന്നു കയറ് ” എന്നും പറഞ്ഞ് അവൻ എന്നേം വലിച്ചോണ്ട് ആ ബസിൽ വലിഞ്ഞു കയറി.
ഈശ്വരാ ഇവന് ശരിക്കും വട്ടായോ.

” അടുത്ത സ്റ്റോപ്പിൽ ഇറങ്ങണം ” അവൻ ജനാല വഴി പുറത്തേക്ക് നോക്കിയിട്ട് പറഞ്ഞു.

” ഇനി എങ്കിലും പറ മലരേ, ഏതാ ആ പെണ്ണ്?? ”

” കെടന്ന് പെടക്കാതെഡാ, പേര് പറഞ്ഞാൽ പെണ്ണിനെ അറിയുന്ന ഒരാൾ, കാണിച്ചു തരാം വെയിറ്റ് ചെയ് ”

” അല്ല ഡാ എന്തിനാ നമ്മൾ എവിടെ വന്നേ?? ”

” ഈ സ്റ്റോപ്പിൽ നിന്ന് ആണ് അവൾ കയറുന്നത്, നമ്മുടെ അനന്തുനെ ഇന്നലെ പൊക്കി ഫുൾ ഡീറ്റെയിൽസ് ഒപ്പിച്ചു ” ഏതോ വലിയ കേസ് തെളിയിച്ച CID ടെ ഭാവത്തിൽ ഓൻ എന്നെ നോക്കി. ഞാൻ ഒരു ലോഡ്‌ പുച്ഛം വാരി വിതറി.

” അജു, ദേ അവൾ ” പെട്ടന്ന് അവൻ അപ്പുറത്തെ സ്റ്റോപ്പിൽ വന്നു നിന്ന പെൺകൊച്ചിനെ ചൂണ്ടികാണിച്ചു. ഞാൻ അങ്ങോട്ട്‌ നോക്കി, ഇവളെ ഞാൻ എവിടെയോ…

” എടാ ഇത് മറ്റേ ലവൾ അല്ലേ??, ഇന്നലെ ക്യാന്റീനിൽ വെച്ച്…?? ” ഞാൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി.

” ആം ” രാവിലെ കണ്ട അതേ വളിച്ച ചിരിയോടെ അവൻ മറുപടി തന്നു.

” എന്നാ ബാ നമുക്ക് പരിചയപ്പെടാം ”

” അജു അലമ്പാക്കല്ലേ ഡാ പ്ലീസ് ” അവൻ എന്നെ ദയനീയമായി നോക്കി.

” എന്റെ പൊന്നു നന്ദു ഞാൻ അവളെ തിന്നാൻ ഒന്നും പോണില്ല, ഒന്നുമില്ലേലും അന്റെ പെണ്ണ് അല്ലേ. അവൾക്ക് ഒരു കൊമ്പ് കൂടുതൽ ആണ്, അത് ഒന്ന് ഒടിക്കണം അത്രേ ഉള്ളു ഉദ്ദേശം ” ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പിന്നെ അവനേം വിളിച്ചോണ്ട് റോഡ് ക്രോസ് ചെയ്തു.

” നിന്റെ കാര്യം ആണല്ലോ, പറയാൻ പറ്റൂല്ല, ഇന്നലെ ദേഷ്യത്തിനു ചെലപ്പോ അവളെ തിന്ന് കളഞ്ഞാലോ? ”
അത് പറഞ്ഞിട്ട് അവൻ ഒരു ആക്കിയ ചിരി ചിരിച്ചു.

ഇന്നലെ കോളേജ് ഫ്രഷേഴ്‌സ് ഡേ ഫങ്ക്ഷൻ നടക്കുന്ന ടൈം, ഇവന്മാർ ഒക്കെ വായ് നോക്കുന്ന തിരക്കിൽ ആയിരുന്നു. ഞാൻ കാന്റീനിൽ ഇരുന്നു ഒരു ചായകുടിക്കുവായിരുന്നു. പെട്ടന്ന് ഒരുത്തി കണ്ണും മൂക്കും ഇല്ലാതെ ഓടി വന്ന് എന്റെ നെഞ്ചത്തേക്ക് കയറി, എന്റെ കയ്യിൽ ഇരുന്ന ചായ മേല്‌ മൊത്തം ആയി. എനിക്ക് അങ്ങ് മൊത്തത്തിൽ വെറഞ്ഞു വന്നു, അന്നേരം ഉണ്ട് അവൾ താൻ എവിടെ നോക്കിയാഡോ നിക്കുന്നെ തനിക്ക് കണ്ണ് കണ്ടൂടെ എന്നൊക്ക ചോദിച് ബഹളം തുടങ്ങി ഒപ്പം എവിടെന്നോ കൊറേ വാണാലി പെൺപിള്ളേരും വന്ന് സീൻ ആക്കി. എല്ലാത്തിനേം അവിടെ ഇട്ടു ചവിട്ടികൂട്ടാൻ തോന്നിയതാണ് എനിക്ക് അന്നേരം ആണ് നന്ദു വന്ന് എന്നെ പിടിച്ചു മാറ്റിയത്. ഇന്നലെ എന്തൊക്ക ആയിരുന്നു എന്നെ സമാധിപ്പിക്കുന്നു കൂൾ ആക്കുന്നു ആ പെൺപിള്ളേരോട് ഭയങ്കര സോഫ്റ്റ്‌ ആയി പെരുമാറുന്നു, അവളോട്‌ ഒന്നും പറ്റിയില്ലല്ലോ എന്നോക്കെ ചോദിക്കുന്നു, ഇതായിരുന്നല്ലേ ഡാ നാറി നിന്റെ ഉദ്ദേശം. ശരിയാക്കി തരാം.

171 Comments

  1. Health ഒക്കെ OK അല്ലെ bro

  2. Hi ennu warum

  3. മൃത്യു

    Arrow bro ക്ക് എന്തൊക്കെയോ പ്രോബ്ലെങ്ങൾ ഉണ്ട് എന്നാണ് അറിയാൻ സാധിച്ചത് പലയിടത്തുനിന്നും അതിൽനിന്നും വേഗം തിരിച്ചു ഉന്മേഷത്തോടെ വരാൻ എല്ലാരും പ്രാർത്ഥിക്കു എല്ലാം വളരെ സീരിയസ് ഇഷ്യുസ് ആണ്
    കാത്തിരിക്കാം ഇനിയും എന്നുമാത്രം ഞാൻ പറയുന്നു
    ?

  4. Bro kk yil ethite baki kudi edamoo
    Eniyum wait cheyan pattunila
    Athrku thrilling anadoo

    1. Ithinte backi kk yil indu

  5. Onu replay tharu…. eni kaathirikano

  6. Arrow pls adutha part eni undavumo atho nirthiyo…. Ethrayum wait cheyippichile… Eni enkilum para bro… Nthayallum wait cheyathe pattilallo wait cheythekam

  7. Ee kadha same nameil njn oru siteil vaayichu. Ath ezhuthiyathum arrow thanne aayirunnu.. ivde ippolaan kaanunnath.. dhayavu cheyth ith onn complete aakamo bro avide.. athreyum kaathirikunnu adutha bhaagathinaayi. Site name ivde parayunnath sheriyaayi thonnunnilla ath kond parayunnilla.. kadhaye kurich abhiprayam parayathath ini onnum parayaan illa athrem manass kadhayilekkum athile kadhapathrangalilekkum ezhuki chernnu… Onnu complete cheyyu bro orupaad aayi kaathirikunnu.. comment kaanuvaanel oru reply enkilum thaa bro .. ithe comment njn avideyum idunnathaayirikkum.. please complete it bro.. manassil maayathe kidakunnund oro charectersum.. PLS COMPLETE

Comments are closed.