കടുംകെട്ട് ( Part-1 ) [ Arrow] 1466

ഞങ്ങൾ സെക്കന്റ്‌ ഇയറിൽ എത്തി, ഒരു മാസം കഴിഞ്ഞു ജൂനിയർ പിള്ളേർ ഒക്കെ വന്നു തുടങ്ങി, ഫ്രഷേഴ്‌സ് ഡേ കഴുഞ്ഞ തിന്റെ പിറ്റേ ദിവസം, എന്റെ ശനി തുടങ്ങിയ ദിവസം, അന്നാണ് ഞാൻ അവളെ ആദ്യ മായി കണ്ടത്. ഞാൻ ആ ദിവസം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല.

***

“അജു ഡാ കോപ്പേ എഴുന്നേക്ക്, കോളജിൽ പോവണ്ടേ ”

ഏതവനാ ഈ നേരത്ത് എന്നും പിറുപിറുത്തോണ്ട് ഞാൻ എഴുന്നേറ്റു. നന്ദു ഒരു ഇളിച്ച ചിരിയുമായി നിൽക്കുന്നു,

” മലരേ നീ ആണല്ലോ ഇന്നത്തെ കണി, ഈ ദിവസം മൊത്തത്തിൽ 3g ആയല്ലോ ”

അവനെ ഒന്ന് വാരി കൊണ്ട് ഞാൻ ഫോൺ എടുത്തു നോക്കി. അവൻ എന്തോ തെറി പറയാൻ വന്നെങ്കിലും അത് കഷ്ടപ്പെട്ട് പെട്ട് വിഴുങ്ങിയിട്ട് എന്നെ നോക്കി വീണ്ടും പുഞ്ചിരിച്ചുകൊണ്ട് നിന്നു.

” എന്താണ് മോനെ എന്നെ കൊണ്ട് എന്തോ സാധിക്കാൻ ഉണ്ടല്ലോ എന്താണ് ”

ഞാൻ സംശയത്തോടെ അവനെ നോക്കികൊണ്ട്‌ ചോദിച്ചു.

” ഏയ്‌ എന്ത് നേടാൻ, നീ എഴുന്നേറ്റേ, നമുക്ക് കോളേജിൽ പോണ്ടേ ”

അവൻ അതേ വളിച്ച ചിരിയോടെ എന്നെ കുത്തി പൊക്കാൻ നോക്കി, അതോടെ എന്റെ സംശയം കൂടി, അല്ലേൽ ഞാൻ ചെന്ന് നടുവിന് ചവിട്ടിയാൽ മാത്രം എഴുന്നേൽക്കുന്നവനാണ് ഇന്ന് എന്നെ എഴുന്നേൽപ്പിക്കാൻ വന്നിരിക്കുന്നെ. ഞാൻ ഫോണിൽ നിന്ന് കണ്ണെടുത്ത് അവനെ ഒന്ന് ഇരുത്തി നോക്കി അപ്പോഴാണ് ഞാൻ ടൈം ശ്രദ്ധിച്ചത് ആറു മണി.

” എടാ കോപ്പേ, ആറു മണിയെ ആവുന്നുള്ളൂ, ഇത്ര നേരത്തെ എന്നാത്തിന് പോകുവാ?? ”

എന്നും പറഞ്ഞ് ഞാൻ വീണ്ടും
പുതപ്പിനുള്ളിലേക്ക് ചുരുണ്ടു

” പൊന്ന് അജു ചതിക്കല്ലേ, എഴുന്നേറ്റെ, ഒരു കാര്യം ഉണ്ട് നീ വേഗം ഒന്ന് റെഡി ആക് ”
അവൻ എന്റെ പുതപ്പ് പിടിച്ചു മാറ്റിക്കൊണ്ട് ചിണുങ്ങി.

” എന്ത് കാര്യം?? ”

” അതൊക്ക പോണ വഴിക്ക് പറയാം നീ ഇപ്പൊ റെഡിയാക് ”

” hmm”

ഒന്ന് അമർത്തി മൂളികൊണ്ട് ഞാൻ ബാത്‌റൂമിലേക്ക് പോയി.

കുളികഴിഞ്ഞു ഇറങ്ങിയപ്പോ ചെക്കനെ റൂമിൽ കാണാനില്ല. ഞാൻ റെഡിയായി താഴേക്ക് ഇറങ്ങി ചെന്നു, അവൻ അവിടെ ഇരുന്ന് അപ്പം കേറ്റുന്നു, അവരും അവന്റെ ഒപ്പം ഉണ്ട്, എന്റെ രണ്ടാനമ്മ. ഞാനും ചെന്ന് ഇരുന്നു രണ്ട് അപ്പം എടുത്തു പ്ലെറ്റിലേക്ക് ഇട്ടു, അച്ചു എഴുന്നേറ്റിട്ടില്ലന്ന് തോന്നുന്നു.

” ആഹാ എന്നാ ടേസ്റ്റ് ആ,
അല്ലേലും ആന്റി വെക്കുന്ന എല്ലാത്തിനും വല്ലാത്ത ഒരു രുചി ആണ്, അല്ലേ ഡാ അജു ”

അവൻ അത് പറഞ്ഞിട്ട എന്നെ ഒന്ന് നോക്കി, ഒരു പുച്ഛഭാവത്തിൽ അവനെ ഒന്ന് നോക്കിയതല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല. അവരുടെ മുഖം ഒന്ന് വാടി.

171 Comments

  1. Health ഒക്കെ OK അല്ലെ bro

  2. Hi ennu warum

  3. മൃത്യു

    Arrow bro ക്ക് എന്തൊക്കെയോ പ്രോബ്ലെങ്ങൾ ഉണ്ട് എന്നാണ് അറിയാൻ സാധിച്ചത് പലയിടത്തുനിന്നും അതിൽനിന്നും വേഗം തിരിച്ചു ഉന്മേഷത്തോടെ വരാൻ എല്ലാരും പ്രാർത്ഥിക്കു എല്ലാം വളരെ സീരിയസ് ഇഷ്യുസ് ആണ്
    കാത്തിരിക്കാം ഇനിയും എന്നുമാത്രം ഞാൻ പറയുന്നു
    ?

  4. Bro kk yil ethite baki kudi edamoo
    Eniyum wait cheyan pattunila
    Athrku thrilling anadoo

    1. Ithinte backi kk yil indu

  5. Onu replay tharu…. eni kaathirikano

  6. Arrow pls adutha part eni undavumo atho nirthiyo…. Ethrayum wait cheyippichile… Eni enkilum para bro… Nthayallum wait cheyathe pattilallo wait cheythekam

  7. Ee kadha same nameil njn oru siteil vaayichu. Ath ezhuthiyathum arrow thanne aayirunnu.. ivde ippolaan kaanunnath.. dhayavu cheyth ith onn complete aakamo bro avide.. athreyum kaathirikunnu adutha bhaagathinaayi. Site name ivde parayunnath sheriyaayi thonnunnilla ath kond parayunnilla.. kadhaye kurich abhiprayam parayathath ini onnum parayaan illa athrem manass kadhayilekkum athile kadhapathrangalilekkum ezhuki chernnu… Onnu complete cheyyu bro orupaad aayi kaathirikunnu.. comment kaanuvaanel oru reply enkilum thaa bro .. ithe comment njn avideyum idunnathaayirikkum.. please complete it bro.. manassil maayathe kidakunnund oro charectersum.. PLS COMPLETE

Comments are closed.