ഓൺലൈൻ [നൗഫു] 3933

ഒരു ഓൺലൈൻ ബിസിനസ്

 

ഇന്നിന്റെ ജീവിതം.. 5g ആയത് കൊണ്ടാവാം…

 

ജീവിതത്തിൽ ആർക്കും ആരോടും ഒരു കമ്മിറ്റ്‌മെന്റും ഇല്ലെന്ന് ചില കാര്യങ്ങൾ കാണുമ്പോൾ തോന്നുന്നു…

 

പല വിധ പ്രശ്നങ്ങളോട് മല്ലടിച്ചു നാം ഓരോരുത്തരും മുന്നോട്ട് പോകുമ്പോഴാണ് ജീവിതത്തിൽ പെട്ടന്ന് പണം നേടാൻ എന്നും പറഞ്ഞു ഓരോ വഴികൾ നമ്മുടെ മുന്നിലേക്ക് ഓരോരുത്തർ വെട്ടി തെളിച്ചു കൊണ്ട് വരുന്നത്..

 

പണമല്ലേ.. ഭൂമിയിൽ മനുഷ്യ ജീവൻ ഉണ്ടായത് മുതൽ അതിന് പുറകെ തന്നെയാണ് 99% ജനങ്ങളും…

 

രണ്ടു ദിവസം മുന്നേ കേട്ട ഒരു കഥയാണ് ഈ കുഞ്ഞു കുറിപ്പിന്റെ ആധാരം…

 

ഭാര്യയെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരു സാധാരണക്കാരനായ പ്രവാസി.. കുഞ്ഞുകുഞ്ഞു പ്രാരാബ്ധങ്ങളും അതിനെല്ലാം ഇടയിലും തന്റെ പ്രിയപ്പെട്ടവരുടെ സന്തോഷം കാണുമ്പോൾ ഉള്ളു തുറന്നു ചിരിക്കുന്ന ഒരു സാധാമനുഷ്യൻ…

 

ഒരു ദിവസം അവന്റെ ഭാര്യക്കൊരു ആഗ്രഹം.. തന്റെ കൂട്ടുകാരികളിൽ കുറച്ചു പേര് ചെയ്യുന്ന പുതിയ ഓൺലൈൻ പർച്ചേസിന്റെ ബിസിനസിൽ ചേരണമെന്ന്… മാസം അവർക്ക് കിട്ടുന്ന വരുമാനവും മറ്റും വാട്ട്സാപ്പ് സ്റ്റാറ്റസായും മെസ്സേജായും അവൾ ഇടക്കിടെ അവനെ അറിയിച്ചു കൊണ്ടിരുന്നു…

 

ആദ്യമെല്ലാം കുറച്ചു നിരുത്സാഹപ്പെടുത്തുവാൻ നോക്കിയെങ്കിലും അവളുടെ ആഗ്രഹവും അവൾക്കൊരു വരുമാനവും ആകുമല്ലോ എന്നോർത്തു കൊണ്ട് സമ്മതവും അതിൽ ചേരുവാനുള്ള പണവും അവൻ അയച്ചു കൊടുത്തു..

 

തന്റെ പ്രവാസ ലോകത്തെ ബിസിനസിന്റെ ഇടയിൽ അവളെ ഇടക്കിടെ വിളിച്ചു സംസാരിക്കാറുണ്ടേലും ഈ ബിസിനസ് തുടങ്ങിയതിനു ശേഷം അവളുടെ ഫോൺ ഇടക്കിടെ ബിസിയും അവന്റെ ഫോൺ എടുക്കാതെയും ആയി..

 

ഫുൾടൈം ഓൺലൈനിൽ വന്നാൽ പോലും അവനായി ഒരു മെസ്സേജ് പോലും വന്നില്ല.. പല സമയത്തും അവൻ അങ്ങോട്ട്‌ മെസ്സേജ് അയക്കാറുണ്ടേലും അതിന് പോലും റിപ്ലൈ വരുന്നത് മണിക്കൂറുകൾ കഴിഞ്ഞായിരിക്കും..

 

അതിനിടയിൽ വീട്ടിൽ നിന്നും അവൾ കുഞ്ഞിനെ നോക്കുന്നില്ല എന്നുള്ള പരാതിയും  ആരോടും ഒന്നും പറയാതെ ഇടക്കിടെ വീട്ടിൽ നിന്നും പോകുന്നുണ്ട് എന്നുള്ള പരാതി വേറെയും..

 

ഈ പാവം അവളോട്‌ ഓരോന്ന് ചോദിക്കുമ്പോഴും ബിസിനസിന്റെ കാര്യങ്ങൾക്കാണെന്നുള്ള മറുപടിയിൽ എല്ലാം കഴിയും…

 

ഒന്നോ രണ്ടോ മാസത്തെ പ്രവർത്തനം കൊണ്ട് അവളിലേക്കു കുറച്ചു പണം എത്തുവാൻ തുടങ്ങിയപ്പോൾ അവനും സന്തോഷമായി.. അതിനാൽ തന്നെ അവളുടെ ചാറ്റിങ്ങും കാളിംഗും പരിധി വിട്ട് അത് അര്‍ധരാത്രി വരെ നീളുന്നതു അവൻ അറിയുമ്പോൾ ഒരുപാട് സമയം വൈകിയിരുന്നു..

Updated: September 26, 2021 — 2:54 am

28 Comments

  1. Innathe kalam inganeyokke anu. Nondh prasavicha kunjine polum kamukanu vendi kadal bithiyil erinju kolappedutha nikrishtta jeevikalude varthakalum kettu kettu maduthu… Ithineyokke thookkilettunna niyamam kond varanam. Ennale pedi kaanu…

  2. ♥♥♥♥♥♥

  3. ബ്രോ… ഒന്നും പറയാൻ പറ്റുന്നില്ല.. ഇത് പോലുള്ള വാർത്തകൾ കേട്ടു കേട്ടു മടുത്തു…
    നല്ലെഴുത്ത്.. സ്നേഹം ❤

  4. മാക്കാച്ചി

    മൂഡ് പോയി.. മൂഡ് പോയി..

    1. മാക്കാച്ചി

      kill that പരട്ട wife?

  5. ???

  6. ??❤️?♥️

  7. വിനോദ് കുമാർ ജി ❤

    ❤❤❤❤?

  8. ❤❤❤❤

  9. വായിക്കാം ❤️
    ?‍♂️

  10. ഒരുപാട് അർത്ഥവത്തായ ഒരു കാര്യമാണ് നിങ്ങൾ ചൂണ്ടി കാണിച്ചത്… പ്രേതേകിച്ചും ഇന്നത്തെ കാലത്തെ ഏറ്റവും സ്വീകരമായേ ഒരു വിഷയം.. ഓൺലൈൻ ബിസിനസ്‌ മാത്രമേല്ല, ഈ മൊബൈൽ തന്നെ വളർന്നു വരുന്ന വിഷവിതാണ് എന്ന് എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്…ഈ മൊബൈലിൽ കുത്തിരുന്നു വീട്ടിലെ ബാധ്യതകൾ അവർ മറക്കുന്നു… സ്വന്തം കുട്ടിയെ ഒന്ന് സ്നേഹിക്കാൻ പോലും അതിന്റെ ഉമ്മാക് സമയമില്ല.. എന്തിനു വേണം ഒരു സദസ്സിൽ വന്നാൽ പോലും ആളുകളുടെ മുഖത്തു നോക്കി വർത്താനം പറയാൻ ഇന്നത്തെ സമൂഹം, ഞാൻ ഉൾപ്പടെ ഉള്ളവർ മറക്കുന്നു…എന്തിന് കുറച്ചു മുന്നേ എന്റെ ഇത്തയുടെ മോൾ എന്നോട് ഓരോ വർത്തമാനം പറയുമ്പോൾ ഞാൻ അത് ശ്രധികാതെ ഇതിൽ കഥ വായിക്കുകയായിരുന്നു.. എനിക്ക് വേണ്ടി എഴുതിയത് ആണോ എന്ന് ഇത് വായിച്ചപോൾ തോന്നി പോയി… ??
    അപ്പുറം ഉള്ള പച്ചപ്പിനെക്കാൾ ഭംഗി അടുത്തുള്ള മരുഭൂമിക്കാണ് എന്ന് മനസിലാക്കാതെ വേറെ ചിലർ… നമ്മടെ സന്തോഷം എന്നും നമ്മടെ കുടുംബം ആണെന്ന് വിഷ്വസിക്കുന്ന ഒരാളാണ് ഞാൻ… സ്നേഹം പ്രകടിപ്പിക്കാതെ ഉള്ളിൽ വെച്ച് നടക്കുന്ന ഭർത്താവിനെ കാണാൻ സാധിക്കാതെ ചില പെണ്ണുങ്ങളുടെ കണ്ണുകളിൽ മറ വന്നിരിക്കുന്നു .. അത് പ്രകടിപ്പിക്കാൻ മടിക്കുന്ന ഭർത്താക്കന്മാരും… അതിന് കാത്ത് നിൽക്കുന്ന പോലെ വേറെ കുറേ കുടുംബം കൊളമാകൻ നോക്കി ഇരിക്കുന്നവരും…ഇന്നത്തെ സമൂഹം ഇങ്ങനെ ആയി പോയി.. അത് മാറ്റാൻ വേണ്ടി നമ്മൾ സ്വയം ശ്രമിക്കാറുമില്ല…സ്നേഹമുള്ള കുടുംബം ഉണ്ടാകണമെങ്കിൽ രണ്ടാളും രണ്ടുളുടെയും വിഷമങ്ങളിൽ koode ഉണ്ടാവണം.. സ്നേഹം കൊണ്ട് അവരുടെ ഇണയെ കീഴ്പ്പെടുത്തണം.. ❤..
    ഇത്പോലെ ഒരു കാര്യം ഇവിടെ പറഞ്ഞ നൗഫുക്കയോട് സ്നേഹം മാത്രം ??

    1. ചെ ഇത്ത വെറുതെ തെറ്റി ധരിച്ചു…

      ഇത്ത നല്ലവളിൽ നല്ലവൾ അല്ലെ.. ???

      എന്നാലും ഷാന ഒരുപാട് പുരോഗതി വന്നു വന്നു.. മംഗ്ലീഷ് എല്ലാം പോയി മലയാളം മാത്രമായി…?????

      ജീവിതം ഒരു നൂൽ പോലെ ആണ്.. അത് പൊട്ടിക്കാൻ കുഞ്ഞു കാറ്റ് മതി..

      ഒരു ബന്ധവും ഇല്ലാത്ത ആളോട് അവരുടെ ഇഷ്ടം പിടിച്ചു പറ്റാൻ ഏത് പൊട്ടനും പെട്ടന്ന് കഴിയും.. കാരണം വലിയ ചിലവൊന്നും ഇല്ലാതെ കുറച്ചു തേൻ കൂട്ടി വർത്തമാനം പറഞ്ഞാൽ മതി ???…

      പിന്നെ അവനോളം മാന്യത പുലർത്തുവാൻ ആർക്കും കഴിയുകയും ഇല്ല.. വല വിരിഞ്ഞു കഴിഞ്ഞാൽ അത് പിന്നെ അതിൽ അകപ്പെടുത്തുവാൻ പെട്ടന്ന് കഴിയുകയും ചെയ്യും..?

    2. ഇത്ത malayalam

  11. കൈലാസനാഥൻ

    നൗഫു
    ഇന്നത്തെ ദിവസം ഈ കുണ്ടു കഥയ്ക്ക് പ്രത്യേകത കൂടുതലാണ് കാരണം പലകാര്യങ്ങൾക്കും വേഗതയും നല്ലതുമായതും എന്നാൽ ചില സമയങ്ങളിൽ ദുരന്തത്തിന് കാരണമാകുന്നതുമായ മൊബൈൽ ഫോൺ കേരളത്തിലാദ്യമായി ഉപയോഗിച്ചതിന്റെ 25-ാം വാർഷികം (1996 സെപ്തംബർ 17) .ദിനം പ്രതി ഇത്തരം ദുരന്തങ്ങൾ കേട്ട് മടുത്തു. ഇതിനെ പറ്റി പറഞ്ഞാൽ ആശാരിയുടെ ചെത്തിലും തടിയുടെ വളവിലും ഉണ്ട് കാര്യം എന്നും കൂടി പറയേണ്ടിവരും. നല്ലൊരു ചിന്താധാരക്ക് വഴിമരുന്നിട്ടതിന് അഭിനന്ദനങ്ങൾ

    1. കൈലാസനാഥൻ

      കുഞ്ഞു കഥ എന്ന് തിരുത്ത്.

    2. ഇഷ്ടം കൈലാസംനാഥൻ ❤❤❤

  12. മീശ മാധവൻ

    സത്യം ഒന്ന് രണ്ടു മാസമായി വാട്ട്സാപ്പ് സ്റ്റാറ്റസുകളിൽ ഇത് കൂടുതൽ ആണ് . കാണുമ്പോ തന്നെ കലി വരും . നല്ല ഒരു മുന്നറിയിപ്പ് ??

    1. ഇഷ്ടം..❤❤❤

      അത് തന്നെ ആണ് മെയിൻ… സ്റ്റാറ്റസിൽ നിറക്കുക

  13. ❤️❤️❤️

  14. അൽ കുട്ടൂസ്

    First ?❤️

Comments are closed.