അവൾ സൂക്ഷിച്ചു പതിയെ അതുലിനു നേരെ കാലുകൾ വച്ചു…. അതുലും ആ സ്ത്രീയും തമ്മിൽ ഇപ്പോൾ ശരിക്കും രണ്ടാൾ മാത്രം അകലം …. മുൻപിൽ അപകടം ഉണ്ടെന്നു ഉറപ്പിച്ച അവളുടെ കൈ പുറകിൽ തൂക്കിയിട്ട ആവനാഴി പോലെയുള്ള ആയുധ കൂടയിലേക്ക് നീങ്ങി…
ഒരു നിമിഷം അതുലിന്റെ കണ്ണുകൾ പുഴയുടെ അക്കരെയ്ക്ക് നീണ്ടു…. ആദ്യം അവരെ കാണാനായില്ല… അടുത്ത നിമിഷം അതിലൊരാളെ അവിടെയുള്ള മരത്തിന്റെ മുകളിൽ അതുൽ കണ്ടു… അയാളുടെ കയ്യിൽ കുലച്ച വില്ലുണ്ട്… ആ വില്ലിന്റെ ഞാണിൽ കോർത്ത അമ്പ് തന്റെ തൊട്ട് മുന്പിലെ സ്ത്രീയ്ക്ക് നേരെയാണ് അയാൾ ലക്ഷ്യം വച്ചിരിക്കുന്നത്….
അവൾക്ക് പിറകിൽ നിന്നും സംഭവിക്കാൻ പോകുന്ന അപകടത്തെ കുറിച്ച് നേരിയ സംശയം പോലും ഇല്ലാതെ ആ സ്ത്രീ അപ്പോളും മുന്നോട്ടു തന്നെ നോക്കി… പാവം സ്വന്തം കൂട്ടർ ചതിക്കുമെന്ന് പ്രതീക്ഷിച്ചു കാണില്ല…
അപ്പോളേക്കും ആ സ്ത്രീ അതുലിനു തൊട്ട് അടുത്തുള്ള മരത്തിന്റെ മുൻപിലായുണ്ട്…. ശരിക്കും കാലൊന്ന് നീട്ടി വീശിയാൽ സ്പർശിക്കാവുന്ന അത്രയും അടുത്ത്…
“Whooom!!!!!”
മറുവശത്ത് നിന്നു ലക്ഷ്യം നോക്കിയിരുന്ന ആളുടെ വില്ലിൽ നിന്നു അമ്പ് വിക്ഷേപിക്കപ്പെട്ടു…. അതേ സമയം തന്നെ അതുൽ ചാടി ആ സ്ത്രീയെ തള്ളി മാറ്റി… ഒരു അർദ്ധനിമിഷം കൊണ്ട് തന്നെ രണ്ടാളും ഉരുണ്ട് മരത്തിനു മറുവശത്തുള്ള കുറ്റി കാട്ടിലേക്ക് വീണു….
ലക്ഷ്യം തെറ്റിയ ആ അമ്പ് അവൾ നിന്നതിനു തൊട്ട് പിറക് വശത്തുള്ള മരത്തിൽ തറച്ചു നിൽക്കുന്നുണ്ട്… അതിന്റെ പിൻഭാഗത്ത് ചുവന്ന എന്തോ കറ കൊണ്ടാവണം പെയിന്റ് ചെയ്തിട്ടുണ്ട്… മരത്തിൽ വന്നു തറച്ച ശക്തിയിൽ ആ അമ്പ് അപ്പോളും വിറച്ചു കൊണ്ടിരിക്കുന്നുണ്ട്….
Mr അപ്പൂസേട്ടൻ… എന്നെ മനസിലായിക്കാണുമെന്ന് കരുതുന്നു.
മാൻ പണ്ട് പറഞ്ഞതെ ഇപ്പോഴും പറയാനുള്ളൂ. ഒരു വെടിക്കെട്ട് പടത്തിനുള്ള ഐറ്റം.
ഈ പാർട്ട് വായിക്കാൻ ഒരല്പം വൈകിപ്പോയി. 16 പേജ് വായ്ച്ച് എത്തിയപ്പോഴാണ് 19 പേജ് മാത്രേ ഉള്ളു എന്ന് ശ്രെദ്ധിച്ചത്. അതിച്ചിരി സങ്കടായി.
കഥയുടെ സാരാശം ഒരിക്കെ ചുരുക്കി പറഞ്ഞുതന്നതായതുകൊണ്ട് എന്താണ് സംഭവിക്കുന്നത് എന്നൊരു നിഗമനം ഉണ്ടായിരുന്നു. പക്ഷേ എഴുത്ത്… ഒരു രക്ഷേമില്ല മാൻ.
നിലവാരം കൊള്ളാവോ എന്ന് ചോദിച്ച നിങ്ങളെ എന്തോ വേണം…. എത്ര കാലം എഴുതാണ്ടിരുന്നാലും ആ കഴിവ് എവിടേം പോകാത്തൊന്നുവില്ലല്ലോ…
ബാക്കിക്കായി കാത്തിരിക്കുന്നു ❤
ബീരാൻകുട്ടി അല്ലേടാ ഇജ്ജ്…. കവിളിൽ ഉണക്ക മുന്തിരി ഒട്ടിച്ചു വന്നേക്കാ…. ????
ബൈ ദി ബൈ.. കഥ പഴയ നിലവാരം ഉണ്ടൊ എന്ന് സംശയം ആയിരുന്നു… മോശം ആയില്ല എന്ന് വിശ്വസിക്കുന്നു..
അപ്പോൾ അടുത്ത ഭാഗം 2നു വരും
പൊളി ….. നല്ലവണ്ണം ത്രില്ലടിപ്പിച്ചു….. അടുത്ത പാർട്ട് പെട്ടെന്ന് തരണേ ….
Thanks ??
Jan 2 നു നെക്സ്റ്റ് പാർട്ട് ഉണ്ട്
സൂപ്പർ
Thanks ??
ഒന്നുമെ മനസിലായില്ല..my mistake or it’s author failure.
♥♥♥♥
♥️♥️♥️♥️
മിക്കവാറും എന്റെ failure ആവും… വായിക്കണ്ട മനസിലാവുന്നില്ലെങ്കിൽ
Fantasy അല്ലെങ്കിൽ ഫിക്ഷൻ എന്തു വിശ്വസനീയമായാണ് എഴുതിയിരിക്കുന്നത്! സത്യം പറഞ്ഞാല് ശ്വാസം അടക്കിപ്പിടിച്ചായിരുന്നു മുഴുവൻ വായിച്ചത്. ഏതാണ്ട് അർനോൾഡ് ഷ്വാസ്നെഗർ പ്രഡേയ്റ്റർ കണ്ട് അനുഭൂതിയായിരുന്നു…
പിന്നെ എനിക്കാ ഫൈറ്റ് സീൻ ബ്രോ ഉദ്ദേശിച്ചത് പോലെ അതിന്റെ ഫീൽ അത്രക്ക് അങ്ങ് കിട്ടിയില്ലാ എന്നു തോന്നി. ഇമോഷനേക്കാൾ റ്റെക്നിക്കൽ ഡീറ്റെയിൽസ് മുന്നിട്ടു നിന്നതു പോലെ തോന്നി.
എന്നിരുന്നാലും ഫൈറ്റിൻ്റെ അവസാനം ഭാഗത്തെ വാർ എൻ്റെ ലൗ മനസ്സിൽ ഇപ്പോഴും നിൽക്കുവാ. അവളെ അമ്പിൽ നിന്നു രക്ഷിക്കുന്നതൂം, ഒടുവിൽ അവളെ മടിയിൽ കിടത്തി താലോലിച്ചതുമെല്ലാം താങ്കളുടെ എഴുത്തിൻ്റെ ബ്രില്ല്യൻസിന് അടിവരയിടുന്നത് തന്നെയാണ്.
എന്നിരുന്നാലും രണ്ടു സങ്കടങ്ങളും രണ്ടു സന്തോഷങ്ങളും ആണ് ഈ അങ്കമെല്ലാം കഴിഞ്ഞ് എൻ്റെ മനസ്സിൽ ഇപ്പോൽ അവശേഷിക്കുന്നത്.
സങ്കടങ്ങൾ
1) ചെളിയിൽ ആഴ്ന്നുപോയിക്കൊണ്ടിരിക്കുന്ന അതുലാണ് മനസ്സു നിറയേ ഒപ്പം ഇതെല്ലാം കഴിഞ്ഞ് അവൾ കാണിച്ച വിശ്വാസ വഞ്ചനയും.ഒരു പൊസിറ്റീവ് നോട്ടിൽ ഈ അദ്ധ്യായം എഴുതി നിർത്താമായീരുന്നു പ്രത്യേകിച്ച് പുതുവത്സരത്തിലേക്ക് കടക്കുന്ന ഈ വേളയിൽ…
2) ബ്രോയോട് എനിക്ക് ഒരു അപേക്ഷ ആണ് ഉള്ളത്. പാവം അതുൽ ചതുപ്പിൽ ആഴ്ന്നു പോയിക്കോണ്ടിരിക്കുവാണെന്ന് ഓർത്തിട്ടെങ്കിലും ഇതിന്റെ അടുത്ത ഭാഗം എഴുതി അദ്ദേഹത്തെ അതിൽ നിന്നു രക്ഷീക്കണം. അതിന് ബ്രോ തന്നെ വിചാരിക്കണം. ബ്രോയ്ക്കേ അതിനു കഴിയത്തുള്ളൂ.
സന്തോഷം
1) ഒരുപാട് നാളുകൂടി സൈറ്റിലെ ബ്രോയുടെ തിരിച്ചു വരവും ഈ സാന്നിധ്യം അറിയിച്ചതും ഒരുപാട് സന്തോഷം നൽകുന്ന ഒന്നാണ്.
2) എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് സന്തോഷം നൽകിയ ഈ അദ്ധ്യായം ഓർക്കാപ്പുറത്ത് കിട്ടിയ ക്രിസ്തുമസ് സമ്മാനം തന്നെയാണ്. അതിന് ബ്രോയ്ക്ക് എൻ്റെ ഹൃദയത്തിൽ നിന്നു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
ബ്രോയ്ക്കും ബ്രോയുടെ കുടുംബത്തിനും ക്രിസ്മസ് പുതുവത്സര എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ
മ്യാൻ…. ആദ്യമേ ടാങ്ക്സ്… നല്ല റിവ്യൂ തന്നതിന്… അധികം പേര് വായിച്ചില്ല.. വായിച്ചോർ ആരും റിവ്യൂ ആയിരുന്നു പറയുന്നുമില്ല… അങ്ങനെ ഇരിക്കുമ്പോ ആണ് ഈ റിവ്യൂ…
പിന്നെ പഴയ പോലെ ഒന്നും എഴുതാൻ പറ്റുന്നില്ല മ്യാൻ…
പിന്നെ സങ്കടങ്ങൾ… തീർക്കാൻ 2 ണ് പുതിയ പാർട്ട് വരും കേട്ടോ…
സന്തോഷത്തിന്റെ കാര്യം..
ഇപ്പോൾ ഫാമിലി ഒപ്പം ഉണ്ട്. സോ അത്ര എളുപ്പമല്ല എഴുത്ത്….
എന്നാലും ശ്രമിക്കാം
പുതുവത്സരാശംസകൾ ??????
ജനുവരി രണ്ടിന് .. ഹൗ….. എക്സൈറ്റട്
Thirichu vannallle nallthu
Super part
ടാങ്ക്സ് ണ്ട് ട്ടാ ????
Ippazhenkilum vannallo sandosham
Nyc???
ഇനി തുടർച്ച ആയി വരുമെന്നാ തോന്നുന്നേ.. ടാങ്ക് സ്
????
?????
♥❤️❤️❤️
Part 3 anu mama ithu?
Happy Christmas ?⭐?
Christmas ആയില്ലേ..3 ഒക്കെ 2 um randokke ഏഴായി തോന്നും ???
ശ്ശോ… കാര്യം മനസിലായി അല്ലേ ???
ഒരു കൈയബദ്ധം. ബോധം വന്നപ്പോ മാറ്റി… പിന്നെ pic.. അത് എഡിറ്റ് ചെയ്തില്ല എന്നെ ഒള്ളു
ആരിത് അൽ പ്രവാസി ബ്രോ. കൈഫിൽ ഹാൽ
കുള്ളൂ സൈൻ ?
???
♥️♥️♥️