
Author : രോഹിത
“ഈ കാശുള്ള വീട്ടില് ജനിച്ചത് എന്റെ കുറ്റാണോ സാറേ??? “….
പോലീസ് സ്റ്റേഷനിൽ വെച്ച് എസ് ഐ യോട് കയർത്തു പറയുമ്പോഴാണ് അവളാദ്യമായി എന്റെ മുന്നിലേക്ക് വരുന്നത്…..
“അത് തന്റെ കുറ്റമല്ലെടോ…. തന്നെയൊക്കെ ജനിപ്പിച്ച് , തീറ്റ തന്നു പോറ്റുന്ന ആൾക്കാരില്ലേ അവരുടെ കരണത്തിനിട്ട് കൊടുക്കണം …… ”
നൈസ് ആയിട്ട് തന്തക്ക് വിളിച്ചത് ആരാണെന്നു നോക്കിയപ്പോ അസ്സലൊരു പൈങ്കിളി!!! കറുത്ത കോട്ടുമിട്ടൊരു വെള്ളപൈങ്കിളി!!!! ഒറ്റ നോട്ടത്തിൽ തന്നെ എന്റെ കിളി പോയിന്ന് പറഞ്ഞാ മതിലോ…. അല്ലെങ്കിലെ ഈ കിളികള് പണ്ടേ എന്റെയൊരു വീക്നെസ് ആണ്….
“ടോ!!! ഈ പേപ്പറിൽ ഒന്ന് സൈൻ ചെയ്തിട്ട് ഇറങ്ങി പൊക്കോ!!…. രാഘവേട്ടാ…. ഇതാ ജാമ്യത്തിനുള്ള അപേക്ഷ!!!…. “….
ഏ!! അപ്പൊ എന്നെ എറക്കാൻ വന്ന വക്കീലാണല്ലേ….. അപ്പൊ സ്ഥിരം വരാറുള്ള സ്വാമി ചേട്ടനെന്തു പറ്റി?? ഇവളിതിപ്പൊ ഏതാ??
എന്റെ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ കണ്ടിട്ടാണെന്നു തോന്നുന്നു, എന്റെ മനസ്സിലുള്ളത് മാനത്തു കണ്ടിട്ടെന്ന പോലെ അവള് പറഞ്ഞു “സ്വാമി സാറിന്റെ ജൂനിയർ ആണ് മാഷെ… പിന്നെ, തന്നെ പോലെ സ്ഥിരം കേസ് ഉണ്ടാക്കുന്ന ഒരു കക്ഷിയെ കിട്ടിയാ ഏത് വക്കീലിനാ വിട്ടു കളയാൻ തോന്നാ…. ഇത്രേം നല്ലൊരു കച്ചറ പാർട്ടി ഈ നാട്ടില് വേറെ ആരാ ഉള്ളെ??സ്വാമി സാറ് തന്നെ ഏറ്റെടുക്കോ ന്ന് ചോച്ചപ്പോ ഒറ്റശ്വാസത്തില് ഓക്കേ ന്ന് പറഞ്ഞു…..പൈസക്ക് നല്ല അത്യാവശ്യണ്ട് മാഷെ… അപ്പൊ ഫീസ് എങ്ങിനാ? നിങ്ങടെ അച്ഛന്റെന്നു മേടിക്കണോ, അതോ ഇയാള് തരുന്നോ??”….
മ്മടെ സൂപ്പർസ്റ്റാർ രജനിസാറിനെ പോലും തോൽപ്പിക്കുന്ന ഡയലോഗ് പെണ്ണുങ്ങളോട് കാച്ചി വിടുന്ന ഞാൻ, അന്നാദ്യമായി എന്റെ തൊണ്ടയിലെ വെള്ളം വരളുന്നത് അറിഞ്ഞു….
“ഞാൻ തന്നോളം… നാളെ ഓഫീസിലോട്ട് വരാം”… ന്ന് ഏതാണ്ടൊക്കെ പറഞ്ഞൊപ്പിച്ചു ഞാൻ സ്റ്റേഷനിൽ നിന്നും പുറത്തു ചാടി… കാറിനടുത്തു നിന്ന് അവളെ മൊത്തത്തിലൊന്നു സ്കാൻ ചെയ്തു….. ആളൊരു കൊച്ചു സുന്ദരി തന്നെ… ഒരു
Super!!!! Super!!!!!!
ഈ കഥ ഇതിനുമുമ്പും ഞാൻ വായിച്ചിട്ടുണ്ട്. ഇതിപ്പോ ഇതെത്രാമത്തെ തവണയാണെന്ന് അറിയില്ല. അത്രയ്ക്ക് ഇഷ്ടം ആയി
അടിപൊളി ഇത് കലക്കി
Enthu cool aayittaa Bro write cheythe… Wow… Expect more..
നല്ല കിടിലൻ കഥ. Short and sweet
Kidukki bro, nalla kathaa
Jai ചേട്ടാ ,ഞാൻ ഈ കമൻ്റോട് യോജിക്കുന്നു …..എനിക്കും പെരുത്തിഷ്ടായി …..super!!
സിമ്പിൾ ആയിട്ട് ഒരു കിടിലൻ സ്റ്റോറി എനിക്ക് പെരുത്തിഷ്ടായി ?