ഒരു ബിരിയാണി കഥ [നൗഫു] 3715

“ധം പൊട്ടിച്ചു ആദ്യം തന്നെ വീട്ടിലുള്ളവർ കഴിക്കാമെന്ന് കരുതി.. വിരുന്നു കാർ എത്തുമ്പോൾ സമയമാകും… സമയം ഒമ്പത് മണിയെ ആയിട്ടുള്ളു….”

 

“ധം പൊട്ടിച്ച ഉടനെ തന്നെ ചെമ്പിൽ നിന്നും…നല്ല മണം വരുന്നുണ്ട്.. ഹയ്… നല്ല അടിപൊളി കോഴിക്കോടൻ ബിരിയാണി യുടെ മനം മഴക്കുന്ന സ്മെൽ…”

 

ഏതായാലും ബിരിയാണി പൊളിച്ചു… സ്മെൽ കിട്ടിട്ടപ്പോൾ തന്നെ ഞാൻ കൃതാർത്ഥനായി… ഇത് പൊളിക്കും…

 

ചോറ് എടുത്തു മാറ്റി… വേറെ വേറെ പത്രങ്ങളിൽ ഇറച്ചിയും ചോറുമാക്കി…

 

വീട്ടിലുള്ള എല്ലാവരും ഇരുന്നു.. എല്ലാവർക്കും ഉപ്പ തന്നെ വിളമ്പി തന്നു…ആദ്യത്തെ ഒരു പിടി എന്റെ സ്വന്തം ഭാര്യയാണ് വായിലേക്ക് വെച്ചത്.. അന്നേരം ഓള് എന്നെ നോക്കിയ ഒരു നോട്ടമുണ്ട് മോനെ… അമ്മാതിരി കൂതറ നോട്ടമായിരുന്നു നോക്കിയത്…

 

നോട്ടത്തിന്റെ അർത്ഥം എനിക്ക് പെട്ടന്ന് തന്നെ കത്തി.. കുറച്ചു ചോറെടുത്തു വായിലേക്ക് വെച്ചു…

 

അള്ളോ..പെട്ട്… എല്ലാം പാകത്തിന് ഇട്ടിരുന്ന ഞാൻ… ഒരാളെ മാത്രം പാടെ മറന്നു പോയി…

 

ഉപ്പ്‌ ഇട്ടിട്ടില്ല… ചോറിലൊ… മസാലയിലോ.. ഒന്നിലും ഒരു പൊടി ഉപ്പ്‌ പോലും ഇട്ടിട്ടില്ല…

 

“ആഹാ.. തൈരിൽ ഉപ്പുണ്ടല്ലോ.. തൈരിൽ തൊട്ടു നോക്കി നക്കി…ഞാൻ ഭാര്യ യുടെ മുഖത്തേക് നോക്കി ചിരിച്ചു…”

 

അതവളായിരുന്നു ഉണ്ടാക്കിയത്…

 

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ.. ??

  2. Rajeev (കുന്നംകുളം)

    Thallu കാരണം നിങ്ങള്‍ നാട്ടില്‍ പോയപ്പോള്‍ അല്ലെ കുടുങ്ങിയത്.. ഞാന്‍ കുറേ നാളുകളായി kudingiyirikkunnu…???

  3. പ്രവാസികൾക്ക് ചീത്തേപ്പേരാക്കിയല്ലോ. കഷ്ടം തന്നെ മുതലാളി

    1. Rajeev (കുന്നംകുളം)

      സത്യം.. പുറത്ത് parayathirunnal മതിയായിരുന്നു

  4. ഉപ്പില്ലാത്ത ബിരിയാണി പ്രഷറിന് നല്ലതാ ??❤??

  5. Bro nirthiya oru kadha ille athini undakumo

    1. ഏതാണ് ബ്രോ ?

      1. Sakhi ye ee mounam ninakkayi

        1. ???

          ഞാൻ തന്നെ ആദ്യം മുതൽ വായിക്കണം ?

          1. അത് കലക്കി ??????

Comments are closed.