ഒരു ബിരിയാണി കഥ [നൗഫു] 3715

“പക്ഷെ ഒരു കണ്ടീഷനുണ്ട്… ബിരിയാണിയിലേക് വേണ്ട എല്ലാ സാധനങ്ങളും വെട്ടി അറിഞ്ഞു പ്ളേറ്റിലാക്കി തരണം.. പിന്നെ അരിയും ഇറച്ചിയും കഴുകി വൃത്തിയാക്കണം ..” ഞാൻ അത്രയും പറഞ്ഞു അവരുടെ മുഖത്തേക് നോക്കി…

 

“പിന്നെ.. എന്തിനാടാ.. നീ.. ചെമ്പിലേക് തട്ടി ഇടാനോ എന്ന് ഉമ്മ ചോദിച്ചെങ്കിലും., ഞാൻ പറഞ്ഞത് മുഴുവൻ അവർ സമ്മതിച്ചു തന്നു..”

 

“അമ്മളോടാ കളി… ഹ്മ്മ് ”

 

പെരുന്നാൾ തലേന്ന് കോഴിക്കോട് ടൗണിലെ കറക്കം കഴിഞ്ഞു വന്നത് തന്നെ പുലർച്ചെ നാല് മണിക്കായിരുന്നു…വന്നു കിടന്നതും.. കോഴി കൂവിയതും… പൊണ്ടാട്ടി തലയിൽ വെള്ളമൊഴിച്ചു ഉണർത്തിയതുമെല്ലാം ഒരു മണിക്കൂർ കൊണ്ട് തന്നെ കഴിഞ്ഞു…

 

“ബാലേ ബേഷ്.. അവർ ഒരു ടീം ആയിരുന്നു… ”

 

“അഞ്ചു മണിക് തന്നെ.. അവർ എന്നെ അടുക്കളയിലേക് കയറ്റി…ഒരു പാവം പ്രവാസിയാണെന്നുള്ള പരിഗണന പോലും നൽകാതെ”

 

“സാധാരണ ഗൾഫിൽ എന്തേലും ഉണ്ടാകുമ്പോൾ യൂട്യൂബ് ഇത്തയോട് ചോദിച്ചു.. ഒന്ന് രണ്ടു വട്ടം നോക്കിയാണ് പരീക്ഷണം നടത്താറുള്ളത്.. ഇവിടെ അത് നടക്കില്ല.. മൊബൈൽ പിടിച്ചു വെച്ചു…ഇനി ഫുഡ്‌ ഉണ്ടാക്കിയിട്ടേ ആ കുന്ത്രാണ്ടം തരൂ എന്നാണ്.. ഉമ്മയുടെ ഓർഡർ…”

 

“ബിരിയാണി വെച്ചു പരിചയമുണ്ട്.. എന്നാലും തുടങ്ങുമ്പോൾ ഒരു സംശയം വരും.. അതൊന്ന് ഉറപ്പിക്കണമല്ലോ.. സാരമില്ല… പോട്ടെ.. ഓർമ്മ വെച്ചു ചെയ്യാം…”

 

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ.. ??

  2. Rajeev (കുന്നംകുളം)

    Thallu കാരണം നിങ്ങള്‍ നാട്ടില്‍ പോയപ്പോള്‍ അല്ലെ കുടുങ്ങിയത്.. ഞാന്‍ കുറേ നാളുകളായി kudingiyirikkunnu…???

  3. പ്രവാസികൾക്ക് ചീത്തേപ്പേരാക്കിയല്ലോ. കഷ്ടം തന്നെ മുതലാളി

    1. Rajeev (കുന്നംകുളം)

      സത്യം.. പുറത്ത് parayathirunnal മതിയായിരുന്നു

  4. ഉപ്പില്ലാത്ത ബിരിയാണി പ്രഷറിന് നല്ലതാ ??❤??

  5. Bro nirthiya oru kadha ille athini undakumo

    1. ഏതാണ് ബ്രോ ?

      1. Sakhi ye ee mounam ninakkayi

        1. ???

          ഞാൻ തന്നെ ആദ്യം മുതൽ വായിക്കണം ?

          1. അത് കലക്കി ??????

Comments are closed.