ഒരു ബാംഗ്ലൂർ വാരാന്ത്യം – Annex [Santhosh Nair] 953

വഴറ്റാൻ വെച്ചതെല്ലാം വെള്ളമയം നഷ്ടം ആകുന്ന അവസ്ഥ ആകുന്നതിന് മുമ്പേ വെള്ളം ചേർക്കുക. ഇപ്പോൾ കായം ചേർത്തോളൂ. നല്ല തീയിൽ മൂന്നു – നാല് മിനുട്ടുകൾ തിളക്കാൻ വിടുക. തിളച്ചു കഴിയുമ്പോൾ ഉപ്പ് എരിവ് ഒക്കെ ഒന്ന് ചെക്ക് ചെയ്തോളൂ. കുറവുണ്ടെങ്കിൽ അല്പം കൂടി ഇട്ടു രണ്ടു മിനുട്ടുകൾ കൂടി തിളപ്പിച്ചോളൂ. കഴിയുമ്പോൾ

സാമ്പാറിന് ഒരു വിധം കൊഴുപ്പു കാണും. ഇനിയും കൊഴുപ്പുവേണം എങ്കിൽ മല്ലിപ്പൊടി കുറച്ചു കൂടി കൂടുതൽ ഇട്ടാൽ മതിയാകും. (ഒരു ടി സ്പൂൺ ചോളമാവ്‌ ചേർത്താലും കൊഴുപ്പുകൂടും – പക്ഷെ രുചി വ്യത്യാസം അല്പം ഉണ്ടാകും.)

സംഗതി അത്രയുമേ ഉള്ളുന്നെ. ഒന്നു കൂടി ശ്രമിച്ചിട്ടു ഫീഡ്ബാക് അറിയിക്കുക.

2 സാമ്പാർ സാദം / ചോറ്
—————————————-

റിവ്യൂ സംബന്ധമായി വിദേശ യാത്രകൾ ചെയ്തപ്പോൾ ദിവസവും രണ്ടു നേരം എന്റെ ഭക്ഷണം (രാവിലെയും രാത്രിയിലും) ഇതായിരുന്നു. പെട്ടെന്ന് ചെയ്യാവുന്നതേയുള്ളൂ – ഞാൻ അധികം എണ്ണയൊന്നും ഉപയോഗിച്ചില്ല, കേട്ടോ. ബിർമിങ്ഹാമിൽ താമസിച്ചപ്പോൾ അവിടുയുള്ള ടെസ്‌കോ സൂപ്പർ മാർക്കറ്റുകളിൽ ശ്രീലങ്കയിൽനിന്നുമുള്ള വെളിച്ചെണ്ണ കിട്ടുമായിരുന്നു (നമ്മുടെ വെളിച്ചെണ്ണയുടെ രുചി ഇല്ല കേട്ടോ – സുഗന്ധവും ബിൽക്കുൽ നഹി). നല്ല അരിയും.

ഇടത്തരം ചീനച്ചട്ടി, ചോറ് വേവിക്കുന്ന / വെയ്ക്കുന്ന പാത്രം / പ്രഷർ കുക്കർ, ഇളക്കാൻ ചട്ടുകം / ഇടത്തരം തവി.

– ഒരു ഉരുളക്കിഴങ്ങു
– ഒരു സവാള
– ഒരു തക്കാളി
– ഒന്നര ഗ്ളാസ് പച്ചവെള്ളം
– അര ടീസ്പൂൺ ഉപ്പു
– ഒരോ ടേബിൾ സ്പൂൺ നെയ്യ്, പാചക എണ്ണ (വെളിച്ചെണ്ണ / കടലയെണ്ണ / റൈസ് ബ്രൻ ഇഷ്ടമുള്ളതാവട്ടെ)
– രണ്ടു ടി സ്പൂൺ മല്ലിപ്പൊടി
– ഒരു ടി സ്പൂൺ മുളകുപൊടി
– ഒന്നര ടി സ്പൂൺ സാമ്പാർ പൊടി
– കായം (ആവശ്യത്തിന്)
– അര ഗ്ലാസ് അരി

കഴുകിയ അര ഗ്ലാസ് അരി യുടെ കൂടെ കഴുകി കഷ്ണിച്ച ഉരുളക്കിഴങ്ങും തക്കാളിയുടെയും തക്കാളിയുടെയും പാതിയും (രണ്ടിന്റെയും പകുതി പീസ് മാറ്റി വെച്ചേക്കുക, ആവശ്യം വരും) പ്രഷർ കുക്കറിലോ മറ്റേതെങ്കിലും പാത്രത്തിലോ വേവിക്കാൻ വെയ്ക്കുക. കഷ്ണങ്ങളുടെ വലിപ്പം ഒരു മൂന്നു സെന്റിമീറ്ററിൽ കൂടുതൽ വേണ്ട കേട്ടോ. വെന്തുവരുമ്പോൾ അല്പം നന്നായി വെള്ളമയം ഉണ്ടായിരിക്കണം (പക്ഷെ കഞ്ഞി ആവരുത്), അതുകൊണ്ടു തിളപ്പിക്കാനുള്ള വെള്ളം അതനുസരിച്ചു വെയ്ക്കാൻ ശ്രദ്ധിക്കുക.

അറിയും കഷ്ണങ്ങളും വെന്തു വാങ്ങി വെച്ച് അഞ്ചു മിനുട്ടു കഴിയുമ്പോൾ ബാക്കി ജോലി ആരംഭിക്കുക.

നേർത്തതായി നീട്ടി അരിഞ്ഞ സവാള ഒരു പാനിൽ കുറഞ്ഞ തീയിൽ വഴറ്റാൻ വെയ്ക്കുക. അഞ്ചു സെക്കന്റ് കഴിഞ്ഞു എണ്ണ ഒഴിക്കുക, പതുക്കെ വഴറ്റുക. ബ്രൗണിഷ് കളർ വരുമ്പോൾ കൂടെ കൊത്തിയരിഞ്ഞ തക്കാളി (മേൽപ്പറഞ്ഞ സവാള പോലെ അറിഞ്ഞത്ചേർത്ത ശേഷം തീ അല്പം കൂട്ടിക്കോളൂ. ഒരു മിനട്ട് നേരം നന്നായി വഴറ്റിയിട്ടു അതിൽ ഉപ്പു, മല്ലിപ്പൊടി, മുളകുപൊടി ചേർത്ത് വീണ്ടും വഴറ്റുക. ഒരു മിനുട്ടു കൂടി കഴിഞ്ഞു സാമ്പാർ പൊടി ചേർക്കുക, വീണ്ടും വഴറ്റുക.
ഒരു സ്പൂൺ എണ്ണയോ നെയ്യോ കൂടി ഇപ്പോൾ ഒഴിച്ചോളൂ. ഒരു മിനുട്ടു കൂടി കഴിഞ്ഞു വേവിച്ചു വെച്ച ചോറു ചേർക്കുക, പതുക്കെ നന്നായി ശ്രദ്ധിച്ചു ചേർക്കണം, ഇളക്കണം. അടിക്കു പിടിക്കാതെശ്രദ്ധിക്കണം).

സാംബാർ ചോറിനു വെള്ളമയം ഉണ്ടായിരിക്കണം, കേട്ടോ. (ഞാൻ പപ്പടം കാച്ചി ബാക്കി വരുന്ന എണ്ണയാണ് വഴറ്റാൻ ഉപയോഗിക്കുക.)

ഇതിന്റെ കൂടെ പപ്പടം, ഉരുളക്കിഴങ്ങു ഉപ്പേരി ഇവ നന്നായിരിക്കും.

നന്ദി, നമസ്കാരം. ഈ പ്രാവശ്യം പരീക്ഷിച്ചു നോക്കിയിട്ടു അഭിപ്രായങ്ങൾ അറിയിക്കൂ.

 

 

—————– An Update ——————–

തീർച്ചയായും പ്രതീക്ഷിക്കുക — ബാംഗ്ലൂർ വാരാന്ത്യത്തിന്റെ ഒരു രണ്ടു ലക്കങ്ങൾ കൂടി അടുത്ത മാസത്തിൽ ഇടാൻ നോക്കാം. ഒരു പക്ഷെ ഓർമ്മയുണ്ടാവുമല്ലോ അല്ലെ ഈ ഭാഗം from ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair]

അമാനുല്ല ഇന്നുവൈകിട്ടു തിരികെ ദുബായിക്ക് പോകും. അതുകൊണ്ടുതന്നെ രണ്ടരക്കെല്ലാം ഞങ്ങൾ കൂട്ടം പിരിച്ചു വിട്ടു. ഞാൻ അവിടുന്ന് നേരെ വീട്ടിലേക്കു പോകുന്നുവെന്ന് പറഞ്ഞു. (വൈകിട്ട് ചില പ്രൊഗ്രാമുകൾ
ഉണ്ടല്ലോ). അമാനുള്ള എനിക്കൊരു ഹഗ് തന്നു, “വിൽ മീറ്റ് എഗൈൻ” എന്ന് പറഞ്ഞു
“യാ അല്ലാഹ്, ഇനിയും ഇദ്ദേഹം ഇവിടെ റിവ്യൂ വിനു വരുമോ? ഒരു ചക്ക വീണു മുയൽ ചത്തെന്നു കരുതി ഇപ്പോഴും അതുണ്ടാകണം എന്നില്ലല്ലോ എന്റെ കൃഷ്ണ”
രമേശ് സാർ എന്റെ മൈൻഡ് വോയിസ് മനസ്സിലാക്കി, അടക്കി ചിരിക്കുന്നത് കണ്ടു “സാർ യൂ ടൂ” എന്നത് പോലെ ദയനീയമായി അദ്ദേഹത്തെ നോക്കി.

17 Comments

  1. നന്നായിട്ടുണ്ട്

    1. Nandi saho ?

  2. മോനെ സന്തോഷേ… പൊളി സാനം.. ഇഡലി യുടെയും ഉച്ചക്ക് ഊണിന്റെ കൂടേം ട്രൈ ചെയ്തു… എല്ലാവർക്കും വളരെ ഇഷ്ടായി. .. താങ്ക് യൂ സോ മച്ച് നൻപാ.. ????.. ഇത്തരം റെസിപ്പി ഇനിയും ഇടണേ… ???..
    രണ്ടാമത്തെ റെസിപ്പി ഇനി വേറൊരു ദിവസം ട്രൈ ചെയ്യണം … നാളെ മുതൽ നോമ്പാണ് എല്ലാവർക്കും…50 നോമ്പ്… എഗ്ഗ് പോലും അനുവദനീയം അല്ല.. അമ്മായിഅമ്മേം മരുമോളും അതിനു ഒറ്റ കെട്ടാണ്.. ???.. അപ്പോൾ കുറച്ചു വെജ് വെറൈറ്റി തരണം… ???..

    1. സന്തോഷം.
      തരാമല്ലോ
      വേറെ ഒന്നുണ്ട് – simple and powerful. എന്റെ കോവെന്ററി ഡേയ്സ്ലെ ഉച്ച ഭക്ഷണം. വലിയ ഉരുളക്കിഴങ്ങു നന്നായി കഴുകി (മുഴുത്ത കിഴങ്ങാണ് നല്ലതു. ചെറുതും ഇടത്തരവും ഒഴിവാക്കുക. അഴുക്കുകൾ നീക്കുക തൊലി ചീകണ്ട) വൃത്തിയാക്കി ഉപ്പിട്ട വെള്ളത്തിൽ വേവിക്കുക. വെന്തു ചൂടാറുന്നതിനു മുൻപ് നെടുകെ കണ്ടിക്കുക. ആ ഗാപ്പിൽ വേവിച്ച വൻ പയർ / സോയ പയർ നിറക്കുക. കുറെ വെണ്ണ / നെയ് ഒഴിച്ചോളൂ. സൂപ്പർ ടേസ്റ്റ് ആണ്

      1. ❤❤❤❤?.. കൊളസ്‌ട്രോൾ ഉണ്ടാകും എന്ന് പറഞ്ഞു എന്റെ മാലാഖ നെയ് ഒന്നും അങ്ങനെ ഒത്തിരി ഒന്നും തരില്ല….. വയറ്റാട്ടി ഭയങ്കര സ്ട്രിക്ട് ആണ്… ???. എന്നാലും ട്രൈ ചെയ്യും…. ???

        1. Athokke chummaa.
          Ney velichenna okke nallathaanallo. Ente appuppan okke 70 vayassilum daily ney koottumaayirunnu.

  3. ഇതൊരു പുതിയ സംരഭത്തിന്റെ തുടക്കമാവട്ടേ…

    1. Sure
      Off course
      ? Valare nandi

  4. പരാതി കേട്ട സുഹൃത്ത് ആരാണെന്ന് ഇപ്പോൾ മനസിലായി.. ???

    ❤❤

    എന്തായാലും പുതിയ ഫുഡ്‌ ഐറ്റംസ് ഒന്ന് പരീക്ഷിക്കാം ????

    1. Ha ha ha ????
      U r an intelligent guy, dear

      1. Feed back, I’m waiting
        ???

    2. ഗൊച്ചു ഗള്ളൻ… മനസിലാക്കി കളഞ്ഞു

      1. Monsieur Reghu is a very intelligent guy

  5. സന്തോഷേ… നാളെ ഞാൻ ഒരു കലക്ക് കലക്കും … പുച്ഛിച്ചവർക്ക് ഒരു മറുപടി.. ഹല്ലാ പിന്നെ നമ്മോടാ കളി..
    താങ്ക്സ്….. ❤❤❤❤❤
    ????

    1. Ente ellaa vidha aashamsakalum nerunnu

      Come out of flying colours dear ????

    2. Alpam neyyu kooduthal chertholoo,. George

Comments are closed.