ഒരു ബാംഗ്ലൂർ വാരാന്ത്യം – Annex [Santhosh Nair] 954

ഒരു ബാംഗ്ലൂർ വാരാന്ത്യം Annex

Author :Santhosh Nair

[ Previous Part ]

 

എല്ലാവര്ക്കും നമസ്തേ _/_

കഴിഞ്ഞ ഒരു ബാംഗ്ലൂർ വാരാന്ത്യം  കഥയിൽ ഞാൻ തന്നിരുന്ന ചില വിഭവങ്ങളുടെ പാചക വിധികൾ വേണമെന്ന് പറഞ്ഞു കുറെ requests ഉണ്ടായിരുന്നു. അവരുടെ request-കൾ മാനിച്ചു കൊണ്ടാണ് ഈ Annex.

ഈ ഭാഗത്തിൽ കഥയൊന്നും ഉണ്ടാവില്ല. പാചക വിവരങ്ങൾ മാത്രം (ഇവ രണ്ടും ശീഘ്ര പാചക വിധികൾ ആണ് കേട്ടോ).

ഞാൻ സാധാരണ അളവ് ഒന്നും അത്ര നോക്കാറില്ല – കൈ പക്വം ആണ്.

പക്ഷെ ആരും പ്രാകാതെ നോക്കേണ്ടതിനായി, കുറച്ചു അളവുകൾ നോക്കുകയാണ്, പാചകം ചെയ്യുമ്പോൾ അതിൽ അത്യധികം ശ്രദ്ധ ചെലുത്തണം, ആവശ്യമില്ലാത്ത വിചാരങ്ങളും വർത്തമാനവും ഒഴിവാക്കുക കേട്ടോ ???

അല്ലെങ്കിൽ ഉപ്പും മുളകും കൂടി കുറഞ്ഞു എന്ന് പരാതികൾ കേൾക്കേണ്ടിവരും. ??.  എന്റെ ഒത്തിരി പ്രിയപ്പെട്ട ഒരു വായനക്കാരൻ സുഹൃത്ത് കേട്ട് കഴിഞ്ഞു ??- സോറി ഡാ പേരിടുന്നില്ല, കേട്ടോ ??

ഞാൻ മസാലകൾ, എരിവ് പുളി ഒക്കെ വളരെ കുറച്ചേ ഉപയോഗിക്കാറുള്ളൂ, താഴെക്കൊടുത്തതിൽനിന്നും ഒരു പത്തു പെർസെന്റ് കൂട്ടിയാലും പ്രശ്നം ഉണ്ടാവില്ല, കേട്ടോ. ഇതൊന്നും റോക്കറ്റ് സയൻസ് അല്ലല്ലോ, ധൈര്യമായി ചെയ്തു നോക്കുക.

മുളക് മല്ലി ഇവയൊക്കെ ഞങ്ങൾ പൊടിച്ചു വെയ്ക്കുകയാണ് പതിവ്. സാംബാർ പൊടി, ഇഡലി ചട്ടിണി പൊടി, വത്തക്കുളമ്പ് കൂട്ട്, പുളിയോധര കൂട്ട്, നാരങ്ങാ ചോറ് മിക്സ്, ഇവ മാത്രം വാങ്ങിക്കും. (ശക്തി / ബ്രാഹ്മിൻസ് / എടുബി ബ്രാൻഡുകളുടെ). കൂടാതെ മട്ടൺ മസാല ഒരു അമ്പതു ഗ്രാം വാങ്ങിയാൽ അതു പനീർ / ഗോബി ഫ്രൈ പിന്നെ വെണ്ടയ്ക്ക മസാല കറി പോലുള്ള മസാല കറികൾ – ഉണ്ടാക്കാൻ നന്നായിരിക്കും ഞങ്ങൾക്കൊരു അമ്പതു ഗ്രാം പാക്കറ്റ് ഒരു വര്ഷമായാലുംതീരില്ല അളവ് കുറച്ചേ ചേർക്കാറുള്ളൂ).

1 കടലമാവ് സാമ്പാർ
———————————-
ആവശ്യമായ സാധനങ്ങൾ – രണ്ടു ചെറിയ ചീനച്ചട്ടികൾ വേണം, ഇളക്കാൻ ഒരു ചട്ടുകവും, ഒരു ഇടത്തരം തവി (പരന്നത്) വെച്ചോളൂ.

– മൂന്നു ടേബിൾ സ്പൂൺ നിറച്ചു കടലമാവ്
– ഒരു സവാള
– ഒരു തക്കാളി
– ഒന്നര ഗ്ളാസ് പച്ചവെള്ളം
– ഒരു പാതി ടീസ്പൂൺ ഉപ്പു
– ഒരോ ടേബിൾ വീതം സ്പൂൺ നെയ്യ്, പാചക എണ്ണ (വെളിച്ചെണ്ണ / കടലയെണ്ണ / റൈസ് ബ്രൻ ഇഷ്ടമുള്ളതാവട്ടെ)
– രണ്ടു നുള്ളു പെരുംജീരകം
– രണ്ടു ടി സ്പൂൺ മല്ലിപ്പൊടി
– ഒരു ടി സ്പൂൺ മുളകുപൊടി (എരിവു കുറഞ്ഞതാവും നല്ലതു – പിന്നെ നിങ്ങളുടെയൊക്കെ കപ്പാസിറ്റി പോലെ)
– ഒന്നര ടി സ്പൂൺ സാമ്പാർ പൊടി
– കായം (ആവശ്യത്തിന്)

ചെറിയ തീയിൽ ചീനച്ചട്ടിയിൽ കടലമാവിട്ടു വറക്കുക – അല്പം നെയ്യ് ഇറ്റിച്ചോളൂ (ഒത്തിരി ഒഴിക്കേണ്ട). അത് വറുത്തു പാകമാകുമ്പോൾ ഹൃദ്യമായ ഒരു സുഗന്ധം വരും (മഞ്ഞ നിറമുള്ള കടലമാവ് അല്പം ബ്രൗൺ കളർ ആകും) അപ്പോൾ എടുത്തു മാറ്റി വെച്ചോളൂ. തണുക്കണമെന്നില്ല. ഇത് നമുക്ക് കുറച്ചു കഴിഞ്ഞു ആവശ്യം വരും.

നേർത്തതായി നീട്ടി അരിഞ്ഞ സവാള (കുറുകെ / നടുവിൽ രണ്ടായി കണ്ടിച്ച ശേഷം നേർത്ത കഷണങ്ങളായി രണ്ടു ഭാഗങ്ങളും അരിയണം) മറ്റേ ചട്ടിയിൽ കുറഞ്ഞ തീയിൽ വെയ്ക്കുക. അഞ്ചു സെക്കന്റ് കഴിഞ്ഞു എണ്ണ ഒഴിക്കുക (സവാളയുടെ വെള്ളമയം പോയിരിക്കും), പതുക്കെ വഴറ്റുക. ഒരു ബ്രൗണിഷ് കളർ വരുമ്പോൾ കൂടെ കൊത്തിയരിഞ്ഞ തക്കാളി (മേൽപ്പറഞ്ഞ സവാള പോലെ കണ്ടിച്ചത്) ചേർത്ത ശേഷം തീ അല്പം കൂട്ടിക്കോളൂ. ഒരു മിനട്ട് നേരം നന്നായി വഴറ്റിയിട്ടു അതിൽ ഉപ്പു, മല്ലിപ്പൊടി, മുളകുപൊടി ചേർത്ത് വീണ്ടും വഴറ്റുക. ഒരു മിനിറ്റു കഴിഞ്ഞു സാമ്പാർ പൊടി ചേർത്തോളൂ. കൂടെ നെയ്യും ചെല്ലട്ടെ. ഒരു മിനുട്ടു കൂടി കഴിഞ്ഞു വറത്തു വെച്ച കടലമാവ് ആഡ് ചെയ്യാം (നന്നായി ശ്രദ്ധിച്ചു ഇളക്കണം, അടിക്കു പിടിക്കരുത് – കരിഞ്ഞാൽ എല്ലാം പോയി).

17 Comments

  1. നന്നായിട്ടുണ്ട്

    1. Nandi saho ?

  2. മോനെ സന്തോഷേ… പൊളി സാനം.. ഇഡലി യുടെയും ഉച്ചക്ക് ഊണിന്റെ കൂടേം ട്രൈ ചെയ്തു… എല്ലാവർക്കും വളരെ ഇഷ്ടായി. .. താങ്ക് യൂ സോ മച്ച് നൻപാ.. ????.. ഇത്തരം റെസിപ്പി ഇനിയും ഇടണേ… ???..
    രണ്ടാമത്തെ റെസിപ്പി ഇനി വേറൊരു ദിവസം ട്രൈ ചെയ്യണം … നാളെ മുതൽ നോമ്പാണ് എല്ലാവർക്കും…50 നോമ്പ്… എഗ്ഗ് പോലും അനുവദനീയം അല്ല.. അമ്മായിഅമ്മേം മരുമോളും അതിനു ഒറ്റ കെട്ടാണ്.. ???.. അപ്പോൾ കുറച്ചു വെജ് വെറൈറ്റി തരണം… ???..

    1. സന്തോഷം.
      തരാമല്ലോ
      വേറെ ഒന്നുണ്ട് – simple and powerful. എന്റെ കോവെന്ററി ഡേയ്സ്ലെ ഉച്ച ഭക്ഷണം. വലിയ ഉരുളക്കിഴങ്ങു നന്നായി കഴുകി (മുഴുത്ത കിഴങ്ങാണ് നല്ലതു. ചെറുതും ഇടത്തരവും ഒഴിവാക്കുക. അഴുക്കുകൾ നീക്കുക തൊലി ചീകണ്ട) വൃത്തിയാക്കി ഉപ്പിട്ട വെള്ളത്തിൽ വേവിക്കുക. വെന്തു ചൂടാറുന്നതിനു മുൻപ് നെടുകെ കണ്ടിക്കുക. ആ ഗാപ്പിൽ വേവിച്ച വൻ പയർ / സോയ പയർ നിറക്കുക. കുറെ വെണ്ണ / നെയ് ഒഴിച്ചോളൂ. സൂപ്പർ ടേസ്റ്റ് ആണ്

      1. ❤❤❤❤?.. കൊളസ്‌ട്രോൾ ഉണ്ടാകും എന്ന് പറഞ്ഞു എന്റെ മാലാഖ നെയ് ഒന്നും അങ്ങനെ ഒത്തിരി ഒന്നും തരില്ല….. വയറ്റാട്ടി ഭയങ്കര സ്ട്രിക്ട് ആണ്… ???. എന്നാലും ട്രൈ ചെയ്യും…. ???

        1. Athokke chummaa.
          Ney velichenna okke nallathaanallo. Ente appuppan okke 70 vayassilum daily ney koottumaayirunnu.

  3. ഇതൊരു പുതിയ സംരഭത്തിന്റെ തുടക്കമാവട്ടേ…

    1. Sure
      Off course
      ? Valare nandi

  4. പരാതി കേട്ട സുഹൃത്ത് ആരാണെന്ന് ഇപ്പോൾ മനസിലായി.. ???

    ❤❤

    എന്തായാലും പുതിയ ഫുഡ്‌ ഐറ്റംസ് ഒന്ന് പരീക്ഷിക്കാം ????

    1. Ha ha ha ????
      U r an intelligent guy, dear

      1. Feed back, I’m waiting
        ???

    2. ഗൊച്ചു ഗള്ളൻ… മനസിലാക്കി കളഞ്ഞു

      1. Monsieur Reghu is a very intelligent guy

  5. സന്തോഷേ… നാളെ ഞാൻ ഒരു കലക്ക് കലക്കും … പുച്ഛിച്ചവർക്ക് ഒരു മറുപടി.. ഹല്ലാ പിന്നെ നമ്മോടാ കളി..
    താങ്ക്സ്….. ❤❤❤❤❤
    ????

    1. Ente ellaa vidha aashamsakalum nerunnu

      Come out of flying colours dear ????

    2. Alpam neyyu kooduthal chertholoo,. George

Comments are closed.