ഒരു പ്രവാസിയുടെ വീട്ടിലെ വിഷു…. [Chikku] 104

ഒരു പ്രവാസിയുടെ വീട്ടിലെ വിഷു….

Author : Chikku

 

പറയുമ്പോൾ പ്രവാസി നാട്ടിൽ നിന്നും കടവും കടത്തിൽ മേൽ കടവുമായി ആകെയുള്ള 10 സെൻറ് സ്ഥലവും പണയംവെച്ച് ഗൾഫിലേക്ക് പോകുമ്പോൾ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. നല്ലൊരു വീട് വെക്കണം ഭാര്യയെയും കുട്ടികളെയും നല്ലതുപോലെ നോക്കണം. ജോലിക്ക് കയറി മിച്ചം പിടിച്ച് പൈസ നാട്ടിൽ അയച്ചു കൊടുക്കുന്നു നല്ല ഭക്ഷണം പോലും കഴിക്കാതെ കുബൂസും തൈരും പച്ചമുളകും മാത്രം കഴിച്ചു ഉള്ള പൈസ മുഴുവൻ നാട്ടിലേക്ക് അയക്കുന്നു. പറയുമ്പോൾ പ്രവാസി രാത്രി മുഴുവൻ ജോലി ചെയ്തു പൈസ മുഴുവൻ നാട്ടിലേക്ക് അയക്കുന്നു ഭാര്യക്കും മക്കൾക്കും വേണ്ടി.
പക്ഷേ ആരും ഓർക്കാതെ പോകുന്ന ഒന്നുണ്ട് ഈ പൈസയുടെ ഭൂരിഭാഗവും അവരുടെ കടം തീർക്കാൻ ആണ് ഉപയോഗിക്കുന്നത് എന്നുള്ള കാര്യം. മിച്ചം വരുന്ന പൈസ കൊണ്ട് ഒരു മാസത്തിലെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഭാര്യ. അവർക്ക് വിഷുവും ക്രിസ്മസും ഓണവും എല്ലാം ഒരുപോലെയാണ്.
അങ്ങനെ ഒരു വിഷുക്കാലം കൂടി വന്നു.
“ നാളെ വിഷു അല്ലിയോ”
“Mmm അതെ”
“വിഷുക്കണിക്കുള്ള സാധനം വാങ്ങിയോ”
“Mmmm”
“എന്നാൽ ശരി ഞാൻ ഡ്യൂട്ടിക്ക് പോട്ടെ പിന്നെ വിളിക്കാം”.
**********************************************************
“അമ്മേ നമുക്ക് വിഷുക്കണി ഒരുക്കണ്ടേ ”
“ അതിനു ഒരുക്കാൻ ഒന്നും ഇല്ല മോളെ “
“എല്ലാവരുടെയും വീട്ടിൽ വിഷുക്കണി ഒരുക്കുന്ന ഉണ്ടല്ലോ”
“ നമുക്ക് അടുത്ത വെട്ടം ഒരുക്കാം നാളെ രാവിലെ കൃഷ്ണൻറെ അമ്പലത്തിൽ പോയി
കണി കാണാം. അച്ഛൻ വിഷുക്കണി ഒരുക്കിയ എന്ന് ചോദിച്ചാൽ ഒരുക്കി എന്നെ മോള് പറയാവൂ.”
( പാവം കുട്ടി അവൾക്കു അറിയില്ലല്ലോ മാസം അവസാനം ആയതിനാൽ ഒരു രൂപ പോലും കയ്യിൽ കാണുന്നില്ലെന്ന്. എത്രയെന്ന് വെച്ചിട്ട് കടം വാങ്ങുന്നത്.)
ഇന്ന് വിഷു.
മോളെ എഴുന്നേൽക്ക് കണി കാണണ്ടേ. വിളക്കുകൊളുത്തി കണിക്കൊന്നപ്പൂ കൊണ്ട് അലങ്കരിച്ച പൂജാമുറി. ഒരു നാഴിയിൽ അരിയും ഒരു കുഞ്ഞു ചക്കയും ഒരു രൂപ നാണയം വും മാത്രമുള്ള ഒരു കുഞ്ഞു കണി. അതുകാണുമ്പോൾ ആ കുട്ടിയുടെ മനസ്സ് ഉണ്ടാവുന്ന ആ സന്തോഷം മതി അമ്മയ്ക്ക് വിഷുക്കൈനീട്ടമായി.
മിക്കവരിലും ഒരു വിചാരമുണ്ട് ഒരു പ്രവാസിയുടെ വീട്ടിൽ എല്ലാ ആഘോഷവും ആഘോഷിക്കുമെന്ന്. എന്നാൽ അവരറിയുന്നില്ല ചിലരുടെ വീട്ടിൽ അന്ന് ചിലപ്പോൾ പച്ച ചോറും മുളകുപൊടിയും ഉപ്പും മാത്രമേ കാണുമെന്ന്.

35 Comments

  1. 100 like ayiii ????????

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      ചിക്കു മോനെ…

      നീ ekm ൽ ആണോ പഠിക്കുന്നത്

      ഒരു doubt

  2. ചിക്കു
    സത്യത്തില്‍ ഇത് പ്രവാസികളുടെ കുടുംബത്തില്‍ മാത്രമല്ല
    ഒട്ടു മിക്ക ഫാമിലികളിലും ഉള്ളതു തന്നെയാ ,,
    രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഒരു ഗൃഹനാഥനും
    ഉള്ളതുകൊണ്ടു ഓണമാക്കുന്ന ഒരു നല്ലപാതിയും
    ,,,,
    നന്നായിരിക്കുന്നു

  3. നിധീഷ്

    ❤❤❤❤❤

    1. ♥️♥️??

  4. ?സിംഹരാജൻ

    ചിക്കു❤?,
    എന്ത് കറക്ട് ആടോ താൻ പറഞ്ഞത്❤
    ഒരു പ്രവാസി എന്നാൽ പണക്കാരൻ എന്ന കാഴ്ചപ്പാടാ സമൂഹത്തിൽ… ഉള്ളത് പറയാല്ലോ ഒരു പ്രവാസിടെ വീട്ടിൽ ആരേലും കടം വാങ്ങിച്ചാൽ ” അതെങ്ങനാ ആ ചെറുക്കൻ അയച്ചു കൊടുക്കുന്ന പൈസ മൊത്തം അടിച്ചു പൊളിച്ചു കളഞ്ഞിട്ട് ഇപ്പോൾ തെണ്ടി നടക്കുവാ ” എന്നുള്ള സംസാരം ഞാൻ കേട്ടിട്ടുണ്ട് ബ്ലഡി ഗ്രാമവാസീസ് ?….
    സംഭവം ഇഷ്ടപ്പെട്ടു….
    അപ്പോൾ ഹാപ്പി വിഷു

    ❤?❤?

    1. ഞാന് ഒരുപാട് കേട്ടിട്ടുണ്ട്…..?

    2. Happy vishu….???

  5. ഇഷ്ടായി..എൻ്റെ വീട്ടിലെ ഏകദേശം ഇങ്ങനെയാണ് അയക്കുന്ന പൈസ കടം വീട്ടാൻ മാത്രമേ ഒള്ളു അമ്മക്ക് ചെറിയ ജോലി ഉൾകൊണ്ട് പ്രശ്നമില്ല…?

    1. മിക്ക പ്രവാസികളുടെയും വീട്ടിൽ ഇതുതന്നെയാണ് അവസ്ഥ….

  6. നന്ന്യിട്ടുണ്ട്?

  7. വിഷ്ണു

    Sed ആക്കി ????

  8. ചെമ്പരത്തി

    ചിക്കൂസെ…… നമ്മുടെ ചുറ്റുമുള്ള പലരും ജീവിതം എന്തെന്നറിയാൻ കഴിയാതെ,ആസ്വദിക്കാൻ കഴിയാതെ, രാവന്തിയോളം കഷ്ടപ്പെട്ടിട്ടും എവിടെയുമെത്താതെ, ജനിച്ചത് കൊണ്ട് മാത്രം ജീവിക്കുന്നു എന്നുള്ളവർ ആണ്……. നമ്മുടെ ആഘോഷ ദിവസങ്ങളിൽ ചുറ്റുമുള്ളവരെ കൂടി ഓർക്കുക, കൈവിടാതിരിക്കുക….
    നല്ല എഴുത്താണ്… തുടരുക… ആശംസകൾ….????

    1. ♥️?♥️

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???
    njanum oru pravasiyude makanane ..
    but njan vishapp enthann arinjittilla .. veetukar
    ariyichittum ella …

    1. Njanum vishapp arijittilla pakzhey njan oru kariyium ellathey mullaku podii kutti chor kazhichittundu….epozhella oru 3 varsham mumbu…….

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ohhh dark .. ☹

  10. Adipoli

  11. മണലാരണ്യത്തിൽ ഒളിഞ്ഞു കിടക്കുന്ന നിധി വാരാൻ പോയവരായിരുന്നു ഒരു കാലത്ത്‌ മലയാളിക്ക് പ്രവാസികള്‍. ഉള്ള അവസ്ഥ നല്ല കാലം അവിടെ ചിലവഴിച്ചു വരുന്ന ഭൂരിഭാഗം പ്രവാസിക്കൾക്കും മിച്ചം രോഗവും ദാരിദ്ര്യവും തന്നെ ആണ്
    പ്രവാസി വാങ്ങിയ നായ എന്ന കഥ ഇവിടെ വായിച്ചത് ഓര്‍ക്കുന്നു

    1. Achan kazhinja 8 varsham ayii gulf ill joliicheyunu… Sambathiyam onuumill …..pakzhe epoll njangaley oru kuravum ariyikunilla……

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

    1. ?????????

  13. ഒരു പ്രവാസി ആയത് കൊണ്ടു ശരിക്കറിയാം.. ♥️♥️

    1. Mmm….???

  14. ഇഷ്ടായി

  15. വിച്ചൂസ്

    ❤ കുറച്ചു കൂടെ എഴുതാമായിരുന്നു… ഞാനും ഒരു പ്രവാസിയാണ്… അതുകൊണ്ട് എനിക്ക് മനസിലാവും ❤

    വിച്ചൂസ്

    1. ??? അനുഭവമാണ് ഉണ്ണി……

Comments are closed.