ഒരു താടിക്കഥ ? [കിറുക്കി ?] 204

എന്റെ ചിരി കണ്ട് ലവന് ദേഷ്യം വന്നെന്ന് ആ മുഖം കണ്ടാലറിയാം ഞാൻ ഒന്നുടെ ഒന്ന് ഇളിച്ചുകാണിച്ചു

“എന്നാടി ഇത്ര ഇളിക്കാൻ….”

അവന്റെ ചോദ്യം കേട്ട് എനിക്ക് പിന്നെയും ചിരി വന്നു

“ഏയ്‌ ഒന്നുല്ല…. ഈ പതിനാറ് തികയാത്ത പാൽക്കാരൻ പയ്യനെക്കുറിച്ചോർത്തതാ….”

“പാൽക്കാരൻ പയ്യൻ നിന്റെ…..”

ബാക്കി പറയാതെ വിഴുങ്ങിയിട്ട് വെള്ളവും എടുത്ത് കുടിച് അവൻ കൈ കഴുകാൻ പോയി…. ഇത് ഞാൻ കുറെ ആയി കരുതിവെച്ചതാ…. പണ്ട് തൊട്ടേ എനിക്ക് വലിയ നീളമില്ല….മുഖവും ഷോൾഡർ വരെയുള്ള ചുരുണ്ട മുടിയും എല്ലാം എന്നും എനിക്കൊരു കുട്ടിത്തം നൽകിയിരുന്നു… കൈലിരുപ്പ് വിളഞ്ഞതാണേലും ആ ലുക്ക്‌ എനിക്കൊരു അനുഗ്രഹവും അതുപോലെ ശാപവുമാണ്….. കുരുട്ടെ എന്നുള്ള വിളി അതിപ്പോഴും എന്നെ വിട്ടു മാറിയിട്ടില്ല….. ഇടക്ക് ഇടക്ക് ദേഷ്യം വരുമ്പോൾ നന്ദൂട്ടനും അതാണ് വിളിക്കുന്നെ….. സ്നേഹം കൂടുമ്പോൾ കുഞ്ഞിപ്പെണ്ണെന്നും .. അത് ഇത്തിരി സ്പെഷ്യൽ ആണ്….. കല്യാണം കഴിഞ്ഞിട്ടും ഈ ലുക്കിൽ വലിയ മാറ്റം ഇല്ലാത്തോണ്ട് കെട്ടിയോന്റെ വക സ്ഥിരം കളിയാക്കലുണ്ട്…

സാധരണ ഓഫീസിൽ പോകുമ്പോൾ ചുരിദാറാണ് ഇടുക അല്ലെങ്കിൽ കുർത്തി …സാരി അങ്ങനെ ഉടുക്കാറേ ഇല്ല…. ഉടുക്കാൻ അറിയാമെങ്കിലും അത്ര ബുദ്ദിമുട്ടാൻ വയ്യ  മടി തന്നെ…. അല്ലാത്ത സമയം എല്ലാം മിഡി ഡ്രെസ്സും ഷോർട് പാവാടയും ഉടുപ്പും ഇതൊക്കെയാണ് എന്റെ സ്ഥിരം വേഷം…. ഇതൊക്കെ അവൻ തന്നെ സെലക്ട്‌ ചെയ്ത് തരും എന്നിട്ട് ഇട്ടിട്ട് വരുമ്പോൾ കെജി കുഞ്ഞാണെന്നുള്ള കളിയാക്കലും…. അത്യാവശ്യം താടിയും മീശയും നീളവും ജിം ബോഡിയും ഉള്ള അവനെ പ്രത്യേകിച്ച് ഒന്നും കളിയാക്കാൻ എനിക്ക് കിട്ടാറില്ല…. ആകെയുള്ളത് അവൻ ചിരിക്കുമ്പോൾ സൂക്ഷിച്ചു നോക്കിയാൽ കാണുന്ന കൊന്ത്ര പല്ലാണ് അതിനെ കളിയാക്കിയാൽ ചെറുക്കന് തോന്നുന്നിടത് കടിച്ചാണ് അവൻ പ്രതികാരം തീർക്കുന്നെ…. അത്കൊണ്ട് ഞാൻ റിസ്ക് എടുക്കാറില്ല….. ഇതിപ്പോ ക്ലീൻ ഷേവ് ആക്കി അവനായിട്ട് ഒരു അവസരം തന്നതല്ലേ…..

കിച്ചൺ ഒന്ന് ക്ലിയറാക്കി റൂമിൽ ചെന്നപ്പോൾ ആള് ഫോണിൽ കുത്തുവാണ്… ഞാൻ ഒന്ന് ഫ്രഷ് ആയി നൈറ്റ്‌ ഡ്രെസ്സും ഇട്ട് ബെഡിൽ വന്നിരുന്നു ഫോണിൽ നോക്കാൻ തുടങ്ങി…..ഇടക്ക് ആരോ തോണ്ടുന്ന പോലെ തോന്നിയപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി…. നന്ദൂട്ടനാണ്…എന്താന്ന് പിരികം പൊക്കി ചോദിച്ചപ്പോൾ കുറച്ചൂടെ അടുത്തേക്ക് കിടന്നു

“ഒട്ടും കൊള്ളില്ലെടി ബോറാണോ….”

അവന്റെ ചോദ്യം കേട്ട് എനിക്ക് ചിരി വന്നു…അത്യാവശ്യം ഫാഷൻ സെൻസ് ഉള്ള ചെക്കനാണ്…. ഉത്തരം പ്രതീക്ഷിച്ചുള്ള അവന്റെ ആ നോട്ടം കണ്ട് എനിക്ക് വല്ലാത്ത വാത്സല്യം തോന്നി…. ഫോൺ മാറ്റിവെച്ചു കാട്ടിലിലേക്ക് ഇറങ്ങി കിടന്നു അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു

“കൊള്ളാടോ നല്ലെയാ…”

അവൻ മുഖമുയർത്തി എന്നെ നോക്കി

“ശെരിക്കും…. പിന്നെന്തിനാ നീ ചിരിച്ചേ….”

“അതോ…. അത് ആദ്യായിട്ടല്ലേ ഇങ്ങനെ കണ്ടേ അതോണ്ടല്ലേ…. പിന്നെ ഇപ്പൊ ഒരു കുഞ്ഞു ചെക്കനെ പോലെയായി…”

ഞാൻ ഒന്നുടെ അവനെ ചേർത്ത് പിടിച്ചു പതിയെ കവിളിൽ ഒന്ന് തലോടി  ….. നല്ല സോഫ്റ്റ്‌…. വീണ്ടും വീണ്ടും തൊടാൻ തോന്നുന്നു

“എന്തിനാ ഇപ്പോ താടി കളഞ്ഞേ…”

എന്റെ ചോദ്യത്തിന് അവനൊരു കള്ളച്ചിരി ചിരിച്ചു….

18 Comments

  1. ❤❤❤❤❤❤

  2. Kollam?

  3. സംഭവം ജോറായല്ലോ..വായിക്കാൻ രസമുണ്ടായിരുന്നു… ആശംസകൾ ??

  4. കിറുക്കി.,

    എന്തോ ഒരുപാട് അങ്ങ് ഇഷ്ട്ടപെട്ടു… ചെറിയ ഒരു കഥ അവരുടെ സ്നേഹത്തിൻ്റെ ആഴം കാണിക്കാൻ ഈ മൂന്ന് പേജുകൾ കൊണ്ട് താങ്കൾക്ക് സാധിച്ചു… Really Great

    ഇപ്പോഴാണ് താങ്കളുടെ കഥ വായിക്കുന്നത്… ബാക്കി കൂടെ വായിക്കട്ടെ..

    ❤️❤️❤️❤️

  5. So..sweet❤️

  6. രുദ്ര രാവണൻ

  7. ഇത്തിരി പൂവ്

    എൻറെ പൊന്നോ ഇതൊക്കെ എവിടുന്നു????????????????????????❣️❣️❣️❣️❣️❣️❣️?????????????????????????????????❤️❤️❤️????????????????????????????????????????????????

  8. നല്ലരസമുണ്ട് വായിക്കാൻ ❤❤❤

  9. Nice one
    Apt name
    ,????

  10. നീലകുറുക്കൻ

    ന്നാലും എന്തു പറഞ്ഞപ്പോളാ താടി വടിച്ചത് എന്നാ !??

  11. കിറുക്കി കിടുക്കി❤️❤️

    1. Simple and cute!!!!

  12. അച്ചോടാ ?????❤❤

  13. കൊള്ളാം ??

  14. കൊള്ളാം ???❤️❤️❤

  15. Sambhavam kalrayittund superb
    Story kirukki? . Pinne name super aantto

  16. ????. ഒരു താടി കഥ…

Comments are closed.