ഒരു താടിക്കഥ ? [കിറുക്കി ?] 203

? ഒരു താടിക്കഥ ?

Author : കിറുക്കി ?

 

സിങ്കിൽ ഉള്ള പാത്രങ്ങൾ ഓരോന്ന് കഴുകി എടുക്കുമ്പോഴും ആരോടോ ഉള്ള ദേഷ്യങ്ങൾ പാത്രങ്ങളോട് തീർക്കാൻ പ്രത്യേകം ശ്രദ്ദിച്ചിരുന്നു…. പതിവില്ലാതെ അടുക്കളയിൽ നിന്നും വരുന്ന ശബ്ദ കോലാഹലങ്ങൾ കേട്ടിട്ടും ഹാളിൽ ഇരുന്ന് ടീവി കാണുന്ന ആളിന് യാതൊരു കുലുക്കവും ഇല്ല… സാധരണ ഈ സമയത്ത് സഹായിക്കാൻ വന്നു നിൽക്കുന്നെയാ……. ഇടക്ക് ഇടക്ക് ഓരോ കുസൃതികൾ ഒപ്പിച്ചും ഓരോന്ന് ചെയ്യാൻ ഒപ്പം കൂടിയും അടുക്കള ഡ്യൂട്ടി ആഘോഷമാക്കാറുള്ളതാ….. ഇതിപ്പോ…..

രാവിലെ എന്തോ ഒന്നും രണ്ടും പറഞ്ഞു തുടങ്ങിയതാ…. ഒന്നും മിണ്ടണ്ട എന്ന് കരുതിയാലും ചുമ്മാ ചൊറിഞ്ഞോണ്ട് വരും…. എന്നിട്ട് ആളെ മയക്കുന്ന ഒരു ചിരിയും…. അത് കാണുമ്പോൾ വന്ന ദേഷ്യം എങ്ങോട്ടോ പോകാറാണ് പതിവ്…. ഇന്ന് വഴക്ക് ഇത്തിരി കൂടുതലാ അതാണ്‌ ഇത്ര സമയം ആയിട്ടും ഇങ്ങോട്ട് മിണ്ടാൻ വരാത്തത്…. വരുന്നില്ലേൽ വേണ്ട….. അവന് വേണ്ടേൽ എനിക്ക് അവനെ ഇന്നലെ വേണ്ട

ചപ്പാത്തി ചുട്ടെടുത്തു കുറുമയും റെഡിയാക്കി കറി ടേസ്റ്റ് നോക്കി പെർഫെക്ട് ആണെന്ന് ഉറപ്പ് വരുത്തിയപ്പോൾ ആണ് ഓർത്തത് കുറച്ചു നേരമായിട്ടും ടീവിയുടെ ശബ്ദം ഒന്നും കേൾക്കാനില്ല…. ഇനി ഉറങ്ങിയോ എന്ന് കരുതി ചെന്ന് നോക്കിയപ്പോൾ ആളെ അവിടെയൊന്നും കാണാൻ ഇല്ല…. പിന്നെയും തിരിച്ചു അടുക്കളയിൽ തന്നെ പോയി……

ഫുഡ്‌ കഴിക്കാൻ ടൈമ് ആയപ്പോൾ എല്ലാം ടേബിളിൽ കൊണ്ട് വെച്ചു… അപ്പോഴാണ് റൂമിൽ നിന്ന് ഇറങ്ങി വരുന്ന ആളിനെ ശ്രദ്ദിച്ചത്….. ആ മുഖം കണ്ടപ്പോഴേക്കും അത്യാവശ്യം വലുപ്പമുള്ള എന്റെ കണ്ണുകൾ ഒന്നുകൂടെ വലുതായി……. ക്ലീൻ ഷേവ് ചെയ്താണ് വരുന്നത്….ആ മുഖം കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് അതിശയം തോന്നി…. പിന്നീട് ചിരിയും വന്നു… എന്റെ ചിരി കണ്ട് ഒന്ന് തറപ്പിച്ചു നോക്കി അവനും വന്നിരുന്നു കഴിച്ചു

താടി ഇല്ലാതെ എന്റെ കെട്ടിയോനെ ഞാനങ്ങനെ കണ്ടിട്ടില്ല….. പ്ലസ് വൺ മുതലെ അവനെ എനിക്ക് അറിയാം … അന്നേ അവന് അത്യാവശ്യം താടിയുണ്ട്… ഇടക്ക് വല്ലപ്പോഴും ഡ്രിം ചെയ്തു നിർത്തുമെങ്കിലും ഇങ്ങനെ ഇതാദ്യമയാണ്….. ഞാൻ അവനെ തന്നെ കണ്ണിമ വെട്ടാതെ കുറച്ചു നേരം നോക്കിയിരുന്നു…. കയ്യില്ലാത്ത ഒരു ബനിയനും ഷോർട്സുമാണ് വേഷം….. ഇപ്പൊ കണ്ടാൽ പതിനാറ് തികയാത്ത പാൽക്കാരൻ പയ്യൻ തന്നെ….അതോർത്തപ്പോൾ അറിയാതെ ചിരി പൊട്ടി…. പിന്നതൊരു പൊട്ടിച്ചിരിയായി…. അല്ലേലും ചിരി കൺട്രോൾ ചെയ്യാൻ എനിക്ക് ഒട്ടും കഴിവില്ല…അസമയത്തുള്ള എന്റെ ഈ ചിരി കാരണം സ്ഥിരം എയറിലാവുന്ന ജീവിയാണ് ഞാൻ…

18 Comments

  1. ❤❤❤❤❤❤

  2. Kollam?

  3. സംഭവം ജോറായല്ലോ..വായിക്കാൻ രസമുണ്ടായിരുന്നു… ആശംസകൾ ??

  4. കിറുക്കി.,

    എന്തോ ഒരുപാട് അങ്ങ് ഇഷ്ട്ടപെട്ടു… ചെറിയ ഒരു കഥ അവരുടെ സ്നേഹത്തിൻ്റെ ആഴം കാണിക്കാൻ ഈ മൂന്ന് പേജുകൾ കൊണ്ട് താങ്കൾക്ക് സാധിച്ചു… Really Great

    ഇപ്പോഴാണ് താങ്കളുടെ കഥ വായിക്കുന്നത്… ബാക്കി കൂടെ വായിക്കട്ടെ..

    ❤️❤️❤️❤️

  5. So..sweet❤️

  6. രുദ്ര രാവണൻ

  7. ഇത്തിരി പൂവ്

    എൻറെ പൊന്നോ ഇതൊക്കെ എവിടുന്നു????????????????????????❣️❣️❣️❣️❣️❣️❣️?????????????????????????????????❤️❤️❤️????????????????????????????????????????????????

  8. നല്ലരസമുണ്ട് വായിക്കാൻ ❤❤❤

  9. Nice one
    Apt name
    ,????

  10. നീലകുറുക്കൻ

    ന്നാലും എന്തു പറഞ്ഞപ്പോളാ താടി വടിച്ചത് എന്നാ !??

  11. കിറുക്കി കിടുക്കി❤️❤️

    1. Simple and cute!!!!

  12. അച്ചോടാ ?????❤❤

  13. കൊള്ളാം ??

  14. കൊള്ളാം ???❤️❤️❤

  15. Sambhavam kalrayittund superb
    Story kirukki? . Pinne name super aantto

  16. ????. ഒരു താടി കഥ…

Comments are closed.