ഒരു അൺറൊമാന്റിക് ഡേറ്റ് ? [കിറുക്കി ?] 210

അവൻ കാതിൽ പതിയെ പറഞ്ഞപ്പോൾ അത്ര നേരം ഉണ്ടായിരുന്ന ആ കുഞ്ഞ് പരിഭവം ഒരു തരി പോലുമില്ലാതെ എങ്ങോ പോയി മറഞ്ഞു…..

“12 മണിക്ക് വിളിച്ചില്ലല്ലോ….”

കള്ളപ്പിണക്കം കാണിച്ചു പറഞ്ഞപ്പോൾ അവൻ ഒരു പിരികം ഉയർത്തി എന്നെയൊന്നു നോക്കി

“എന്റെ പൊന്നൂസ് രാത്രി പത്തര കഴിഞ്ഞാൽ കൂർക്കം വലിക്കുമെന്ന് എനിക്കറിഞ്ഞൂടെ….. പിന്നെ ആനകുത്തിയാൽ പോലും നീ അറിയോ… പിന്നെ അങ്ങനൊക്കെ വിളിച്ചു വിഷ് ചെയ്തായിരുന്നേൽ…. ഇപ്പൊ ഇങ്ങനെ ഇത്ര റൊമാന്റിക് ആയിട്ട് വിഷ് ചെയ്യാൻ പറ്റുമായിരുന്നോ….”

“ഓ അപ്പൊ റൊമാൻസൊക്കെ അറിയാം….”

കളിയാക്കിയതാണെന്ന് തോന്നിയത് കൊണ്ടായിരിക്കും അവൻ എന്നേ ഒന്ന് ഇരുത്തി നോക്കി

“ചേട്ടന്റെ റൊമാൻസ് സമയം ആകുമ്പോൾ പൊന്നുമോൾക്ക് കാണിച്ചു തരാമേ…..”

അവൻ അതും പറഞ്ഞു കാറിന്റെ ബാക്ക് സീറ്റിലെ കവറിൽ നിന്നും ഒരു ഗിഫ്റ്റ് എനിക്ക് നീട്ടി…. ഞാൻ അതിന്റെ പൊതി അഴിച്ചു മാറ്റിയപ്പോൾ അവൻ അത് എന്റെ കയ്യിൽ നിന്നും വാങ്ങി ഓരോന്നായി പുറത്തെടുത്തു…. ആദ്യത്തേത് ഒരു ഫോട്ടോ ഫ്രെയിം ആയിരുന്നു….. നാലോ അഞ്ചോ വയസ്സുള്ള കുഞ്ഞ് കിച്ചുന്റെയും ഏതാണ്ട് അതെ പ്രായത്തിലുള്ള എന്റെയും കുഞ്ഞിലേ ഉള്ളൊരു പിക് എഡിറ്റ്‌ ചെയ്തു ഒന്നിച്ചാകി ഓയിൽ പെയിന്റിങ് പോലെ ചെയ്തിരിക്കുന്നു ….അതൊരു ബ്ലാക് ഫ്രെയിമിലാണ് അതിൽ ” Happy birthday Ponnuse… love u so much” എന്ന് എഴുതിയിരിക്കുന്നു…. ആ ഫോട്ടോ കണ്ട് എനിക്ക് സന്തോഷം അടക്കാനായില്ല…. അത്ര ക്യൂട്ട് ആയിരുന്നു ആ ഫ്രെയിം

അടുത്ത ഗിഫ്റ്റ് “പ്രേമലേഖനം “എന്ന വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നോവൽ ആയിരുന്നു…….

“പ്രിയപ്പെട്ട പോന്നുസേ… ജീവിതം യൗവനതീഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയസുഹൃത്തു എങ്ങനെ വിനിയോഗിക്കുന്നു……

ഞാനാണെങ്കിൽ എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും പൊന്നൂട്ടിയോടുള്ള പ്രേമത്തിൽ കഴിയുകയാണ്….

ഗാഡമായി ചിന്തിച്ചു മധുരോധരകമായ ഒരു മറുപടിയാൽ എന്നേ അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്…. പൊന്നൂസിന്റെ കിച്ചു…….”

ബുക്ക്‌ എനിക്ക് തരുമ്പോൾ അവൻ പറയുന്നത് കെട്ട് ഞാൻ പൊട്ടിച്ചിരിച്ചു പോയി……

അടുത്ത ഗിഫ്റ്റ് കയ്യിലെടുത്തപ്പോൾ അവന്റെ മുഖത്തെ കള്ളച്ചിരി ഞാൻ ശ്രദ്ദിച്ചു…..

“ലാസ്റ്റ് ഗിഫ്റ്റ്…..”

അവനൊരു ചെറിയ ബോക്സ് എനിക്ക് നേരെ നീട്ടിയപ്പോൾ ഞാനത് ആകാംഷയോടെ നോക്കി….. ബോക്സ്‌ തുറന്നു ഉള്ളിലിരിക്കുന്നത് കണ്ട് എന്റെ അടിവയറ്റിൽ നിന്നും ഒരായിരം ചിത്രശലഭങ്ങൾ പറന്നുയരുന്ന പോലെ തോന്നി…… എന്റെ തൊണ്ടയൊക്കെ വരണ്ടു വന്നു…… അവനെ നോക്കാൻ പോലും എനിക്ക് ആവുന്നില്ല…..കണ്ണുകൾ ഇറുക്കിയടച്ചു എങ്ങനെയോ ധൈര്യം സംഭരിച്ചു ഞാൻ അവനെ നോക്കി….. അവൻ എന്നേ തന്നെ നോക്കിയിരിക്കുകയാണ്… എന്നിലെ ഭാവങ്ങളെ അവൻ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു

31 Comments

  1. That’s one cute little feel good story.

  2. മൊഞ്ചത്തിയുടെ ഖൽബി

    കൊള്ളാം, തുടക്കം മുതൽ ഒടുക്കം വരെ നല്ല അനുഭൂതി ഉണ്ടായിരുന്നു.
    അവസാനത്തെ ആ ലിഫ്റ്റിൽ കയറിയപ്പോഴുള്ള പൊൻനൂസിന്റെ മുഖത്തെ ആ ചിരി ആയിരുന്നു എന്റെയും മുഖത്ത് ഇത് വായിക്കുമ്പോൾ

  3. കിറുക്കി….

    എൻ്റെ പൊന്നോ… കിടിലോസ്‌ക്കി… മുന്നേ വായിക്കേണ്ടത് ആയിരുന്നു…

    ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ??

  4. ❤❤❤❤❤❤

    1. കിറുക്കി ?

      ??

  5. Nalla feel✌

    1. കിറുക്കി ?

      താങ്ക്യൂ ??

  6. ഒത്തിരി ഇഷ്ടായി വല്ലാത്തൊരു feel ആയിരുന്നുട്ടോ ???❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ?

  7. വേറെലെവൽ ഒന്നും പറയാനില്ല ?????❤️❤️❤️❤️

  8. എൻ്റെ കിറുക്കി വായിക്കാൻ തന്നെ എന്തു രസവാ❤️❤️ ….. അയ്യയ്യോ ഇത്തിരി കൂടി എഴുതാർന്നുട്ടാ എന്താ പറയാ ഒരേ powli ❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ??

  9. ❤❤❤❤

    1. കിറുക്കി ?

      ??

  10. Kadhayude peru maattanam ennu AIKES (Akhilenthiya Kadhayezhukaar sangham)
    It’s so romantic, ? dude

    1. കിറുക്കി ?

      ???

  11. pwoli❤️❤️❤️??

    1. കിറുക്കി ?

      താങ്ക്യു ??

  12. Ꮆяɘץ`?§₱гє?

    ???????
    ഒന്നും പറയാനില്ല സൂപ്പർ…

    1. കിറുക്കി ?

      ❣️❣️

  13. Nice one ?

    1. കിറുക്കി ?

      താങ്ക്യു ??

  14. കിടിലം ആയിട്ടുണ്ട്… ഒരുപാട് ഇഷ്ട്ടായി… ❤❤

    1. കിറുക്കി ?

      താങ്ക്യു ?

  15. ഒത്തിരി ഇഷ്ടമായി. ❤️

    1. കിറുക്കി ?

      താങ്ക്യു ??

  16. ഇങ്ങള് ഇത് രണ്ടും കല്പ്പിച്ചാണല്ലോ.. ?
    അടിപൊളി കഥകൾ തുടരെ തുടരെ ഇടുന്നത്.. ???
    ഇനിയും ഉണ്ടെങ്കിൽ എല്ലാം കൂടി പുറകെ പുറകെ പോരട്ടെ…

    എന്നിട്ട് വേണം എല്ലാം കൂടി കൂട്ടി കുഴച്ച് എനിക്ക് ഒരു കഥ എഴുതാൻ… ??? ഞാനൊരു പ്രിയദർശൻ ഫാൻ ആണേ ??..

    അടിപൊളി ആയിട്ടിട്ടുണ് കേട്ടോ ❤❤❤????

    1. Ufffff ഒരു രക്ഷയും ഇല്ല.. ????.. പൊളിസാനം..
      ❤❤

      1. കിറുക്കി ?

        താങ്ക്യു ???????

    2. കിറുക്കി ?

      ???താങ്ക്യൂ ????

Comments are closed.