ഒരു അൺറൊമാന്റിക് ഡേറ്റ് ? [കിറുക്കി ?] 210

അവന്റെ കളിയാക്കിയുള്ള ചോദ്യം കെട്ട് ഞാൻ ദേഷ്യത്തോടെ ഒന്ന് നോക്കി

“എന്നോട് മിണ്ടാൻ വരണ്ട ….”

മുഖം വീർപ്പിച്ചു അത് പറഞ്ഞു കഴിഞ്ഞപ്പോൾ ഒരാശ്വാസം തോന്നി…. തിരിഞ്ഞു പുറത്തേക്ക് നോക്കിയിരുന്നപ്പോൾ അവന്റെ ചിരി എനിക്ക് കേൾക്കാമായിരുന്നു

“പിണക്കം ആണെങ്കിൽ പിണക്കം മാറ്റാൻ ഒരു പാട്ട് പാടി തരാം….”

അവൻ പറയുന്നത് കെട്ട് എനിക്ക് അത്ഭുതം തോന്നി… അത്യാവശ്യം നല്ലതുപോലെ പാടുന്ന ആളാണ് കിച്ചു… സ്കൂളിലൊക്കെ ഫ്രണ്ട്സ് പറയുമ്പോൾ പാടി കൊടുക്കുമായിരുന്നു…. എനിക്ക് വേണ്ടി ഇതുവരെ സ്പെഷ്യൽ ആയിട്ട് പാട്ടൊന്നും പാടിയിട്ടില്ല…. ചില രാത്രികളിൽ ഞാൻ ആലോചിക്കാറുണ്ട് അവൻ പാടി തരുന്നതും അത് കെട്ട് ഞാൻ ഉറങ്ങുന്നതുമൊക്കെ….. അതെന്തോ വല്ലാത്ത പൈങ്കിളി ആയി പോകുമോ എന്നൊരു തോന്നലിൽ ഇതുവരെ അവനോട് അങ്ങനെയൊന്നു ആവശ്യപ്പെട്ടിട്ടില്ല …

??കണ്ടു ഞാന്‍…. മിഴികളില്‍……..

ആലോലമാം നിന്‍ ഹൃദയം……….

കേട്ടു ഞാന്‍….. മൊഴികളില്‍……..

വാചാലമാം നിന്‍ നൊമ്പരം…..

ഗോപുര പൊന്‍ കോടിയില്‍, അമ്പല പ്രാവിന്‍ മനം…

പാടുന്നൊരാരാധന മന്ത്രം പോലെ

കേട്ടു ഞാന്‍…….. മൊഴികളില്‍………

വാചാലമാം നിന്‍ നൊമ്പരം…….??

അവൻ ഓരോ വരി പാടുമ്പോഴും അത് തീർന്നു പോകരുതേ എന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു

“ബാക്കിയോ….”

അവൻ പാടി തീർന്നപ്പോൾ ഞാൻ ആകാംഷയോടെ ചോദിച്ചു

“ബാക്കിയോ….. ബാക്കി വാലിട്ടു കണ്ണെഴുതി വെള്ളോട്ട് വളയണിഞ്ഞു നീയെൻ അന്തർജനമാകുമ്പോൾ പാടി തരാം…..”

അവൻ എന്റെ കണ്ണിലേക്കു തന്നെ നോക്കി ഒരു കുസൃതി ചിരിയോടെ പറഞ്ഞു…. അവന്റെ കണ്ണുകളിൽ ഇന്ന് വരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു ഭാവം…. അത് കാണും തോറും എന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയരാൻ തുടങ്ങി…. ഇങ്ങനൊരു നിമിഷം ഇതിന് മുൻപ് ഉണ്ടായിട്ടില്ല….. ആ നിമിഷം ഈ പ്രപഞ്ചത്തിലെ ഏറ്റവും സന്തോഷവതി ഞാൻ ആയിരിക്കും എന്ന് തോന്നി

അവൻ ഒന്നുകൂടെ എന്റെ അടുത്തേക്ക് ചേർന്നിരുന്നു…. മഴയുടെ ശബ്ദമോ കാറിൽ പ്ലേ ചെയ്യുന്ന പാട്ടോ മറ്റൊന്നും ഞാൻ കേട്ടില്ല…. വേറെ ഏതോ ലോകത്തായിരുന്നു അപ്പോൾ….

“ഞാൻ ഇപ്പോൾ നിനക്കൊരു ഉമ്മ തന്നാൽ നീയെന്ത് ചെയ്യും….”

അവന്റെ ചോദ്യം കാതിൽ നിന്നും ഹൃദയത്തിലേക്ക് ഒരു കുളിരായി പടർന്നു കയറി

ഉത്തരം കൊടുക്കുന്നതിനു മുൻപേ അവൻ എന്റെ വലതുകവിളിനെ അവന്റെ അധരങ്ങളാൽ സ്വന്തമാക്കിയിരുന്നു…. അവന്റെ ചുണ്ടുകളിലെ നനവും ചൂടും ഒപ്പം കവിളിൽ കുത്തിക്കയറുന്ന അവന്റെ കുറ്റിത്താടിയും മീശയും ഹൃദയത്തിൽ പുതിയൊരു അനുഭൂതി നിറച്ചു…. കുറച്ചു നേരത്തിനു ശേഷമാണ് അവൻ ചുണ്ടുകൾ പിൻവലിച്ചത്…..

“Happy birthday my life ❣️….”

31 Comments

  1. That’s one cute little feel good story.

  2. മൊഞ്ചത്തിയുടെ ഖൽബി

    കൊള്ളാം, തുടക്കം മുതൽ ഒടുക്കം വരെ നല്ല അനുഭൂതി ഉണ്ടായിരുന്നു.
    അവസാനത്തെ ആ ലിഫ്റ്റിൽ കയറിയപ്പോഴുള്ള പൊൻനൂസിന്റെ മുഖത്തെ ആ ചിരി ആയിരുന്നു എന്റെയും മുഖത്ത് ഇത് വായിക്കുമ്പോൾ

  3. കിറുക്കി….

    എൻ്റെ പൊന്നോ… കിടിലോസ്‌ക്കി… മുന്നേ വായിക്കേണ്ടത് ആയിരുന്നു…

    ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ??

  4. ❤❤❤❤❤❤

    1. കിറുക്കി ?

      ??

  5. Nalla feel✌

    1. കിറുക്കി ?

      താങ്ക്യൂ ??

  6. ഒത്തിരി ഇഷ്ടായി വല്ലാത്തൊരു feel ആയിരുന്നുട്ടോ ???❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ?

  7. വേറെലെവൽ ഒന്നും പറയാനില്ല ?????❤️❤️❤️❤️

  8. എൻ്റെ കിറുക്കി വായിക്കാൻ തന്നെ എന്തു രസവാ❤️❤️ ….. അയ്യയ്യോ ഇത്തിരി കൂടി എഴുതാർന്നുട്ടാ എന്താ പറയാ ഒരേ powli ❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ??

  9. ❤❤❤❤

    1. കിറുക്കി ?

      ??

  10. Kadhayude peru maattanam ennu AIKES (Akhilenthiya Kadhayezhukaar sangham)
    It’s so romantic, ? dude

    1. കിറുക്കി ?

      ???

  11. pwoli❤️❤️❤️??

    1. കിറുക്കി ?

      താങ്ക്യു ??

  12. Ꮆяɘץ`?§₱гє?

    ???????
    ഒന്നും പറയാനില്ല സൂപ്പർ…

    1. കിറുക്കി ?

      ❣️❣️

  13. Nice one ?

    1. കിറുക്കി ?

      താങ്ക്യു ??

  14. കിടിലം ആയിട്ടുണ്ട്… ഒരുപാട് ഇഷ്ട്ടായി… ❤❤

    1. കിറുക്കി ?

      താങ്ക്യു ?

  15. ഒത്തിരി ഇഷ്ടമായി. ❤️

    1. കിറുക്കി ?

      താങ്ക്യു ??

  16. ഇങ്ങള് ഇത് രണ്ടും കല്പ്പിച്ചാണല്ലോ.. ?
    അടിപൊളി കഥകൾ തുടരെ തുടരെ ഇടുന്നത്.. ???
    ഇനിയും ഉണ്ടെങ്കിൽ എല്ലാം കൂടി പുറകെ പുറകെ പോരട്ടെ…

    എന്നിട്ട് വേണം എല്ലാം കൂടി കൂട്ടി കുഴച്ച് എനിക്ക് ഒരു കഥ എഴുതാൻ… ??? ഞാനൊരു പ്രിയദർശൻ ഫാൻ ആണേ ??..

    അടിപൊളി ആയിട്ടിട്ടുണ് കേട്ടോ ❤❤❤????

    1. Ufffff ഒരു രക്ഷയും ഇല്ല.. ????.. പൊളിസാനം..
      ❤❤

      1. കിറുക്കി ?

        താങ്ക്യു ???????

    2. കിറുക്കി ?

      ???താങ്ക്യൂ ????

Comments are closed.