ഒരു അൺറൊമാന്റിക് ഡേറ്റ് ? [കിറുക്കി ?] 210

പാറുന്റെ ബർത്ഡേയ്ക്ക് അവർ ഹോളിഡേ ഇന്നിലാ പോയെ…. അവൾക്ക് സ്പെഷ്യൽ ആയി റൊമാന്റിക് ബ്രൗണി സൺടെയ്സ് എല്ലാം ഉൾപെടുത്തിയ ക്യാൻഡിൽ ലൈറ്റ് ഡിന്നർ ആയിരുന്നു…. അതിന്റെ ഫോട്ടോ അവൾ അന്ന് കാണിച്ചിരുന്നു… നമുക്കും അവിടെ പോകാം എന്ന് പറയാൻ തുടങ്ങുന്നതിനു മുൻപേ ലഞ്ചിനു വേണ്ടിയുള്ള സ്ഥലത്തു കാർ നിർത്തിയിരുന്നു….

മുന്നിലെ ബോർഡ് കണ്ട് ഞാനാകെ പ്ലിംഗ് ആയി…. “പഴങ്കഞ്ഞി കട “…. അടിപൊളി….. ഞാൻ കിച്ചുനെ നോക്കിയപ്പോൾ അവൻ നല്ല സന്തോഷത്തിലാണ്…. പെട്ടെന്ന് എനിക്കും ചിരി വന്നു….

“എന്താടി…..”

ഞാൻ ഒന്നുമില്ലെന്ന് തലയാട്ടി അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് കാറിൽ നിന്നും ഇറങ്ങി…. എന്നേ വല്ലായ്മയോടെ നോക്കി അവനും പുറത്തേക്കിറങ്ങി

നല്ല വിശന്നിരുന്ന സമയം ആയത്കൊണ്ട് ഞാൻ വേഗം കൈ കഴുകി വന്നു…. മുന്നിൽ ചട്ടിയിൽ കൊണ്ട് വെച്ച പഴങ്കഞ്ഞി കണ്ട് എന്റെ വായിൽ വെള്ളം നിറഞ്ഞു…. മുളക് ചമ്മന്തിയും പപ്പടവും കപ്പയും മീൻകറിയും മോരും അച്ചാറും എല്ലാം കൂടി എന്റെ കണ്ട്രോൾ കളഞ്ഞു…. അതെല്ലാം കൂടി ഒന്നിച്ചു കുഴച്ചു കഴിച്ചപ്പോൾ ക്യാൻഡിൽ ലൈറ്റ് ഡിന്നറിന്റെ ഓർമയെല്ലാം കാറ്റിൽ പറന്നു…..

എനിക്ക് വേണ്ടി സ്പെഷ്യൽ ചെമ്മീൻ ഫ്രൈ അവൻ ഓർഡർ ചെയ്തു…അല്ലേലും എന്റെ കിച്ചു മുത്താണ്….. കുറച്ചു മൂരാച്ചി ആണെങ്കിലും അവൻ സ്നേഹമുള്ളവനാ….. അവനെ ഒന്ന് നന്ദിയോടെ നോക്കി ചെമ്മീൻ ഫ്രൈയെ അറ്റാക്ക് ചെയ്യാൻ തുടങ്ങി….

കഴിച്ചിറങ്ങിയപ്പോൾ തൊട്ടടുത്ത കടയിൽ നിന്നും ഒരു ഡയറി മിൽക്ക് കൂടി വാങ്ങിച്ചു തന്നു…. ഇത്ര അടിപൊളി ലഞ്ച് ഈ അടുത്ത് ഒന്നും കഴിച്ചിട്ടില്ല… പഴങ്കഞ്ഞിയെ വീട്ടിൽ വെച്ച് പുച്ഛിച്ച ദിവസങ്ങൾ ഞാൻ വേദനയോടെ ഓർത്തു…. എന്നാലും കാമുകിയെ ഡേറ്റിനു കൊണ്ട് പോയി പഴങ്കഞ്ഞി വാങ്ങി കൊടുത്ത ലോകത്തിലെ ആദ്യത്തെ കാമുകൻ എന്റെ കിച്ചു ആയിരിക്കും…. എനിക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല… ഇപ്പോഴും നിന്നു ചിരിക്കുന്ന കണ്ടാൽ അത് മതി അവന്…. പ്രാന്ത് ആണെന്ന് അവൻ തന്നെ പറഞ്ഞു പരത്തിക്കോളും…..

എങ്ങോട്ടാ പോകുന്നതെന്ന് പോലും അറിയാതെ കുറെ നേരം ഡ്രൈവ് ചെയ്തു…. എനിക്ക് ഇങ്ങനെ വെറുതെ യാത്ര ചെയ്യാൻ വലിയ ഇഷ്ടമാണ്…. ഇതിപ്പോ ഉച്ച സമയം ആണെങ്കിലും നല്ല തണുപ്പും ഒരു മഴയുടെ ലക്ഷണവും ആണ്…. പക്ഷെ മഴ ഇതുവരെ പെയ്തില്ല…… കൂടെ പ്ലേ ചെയ്യുന്ന പാട്ടുകൾ കൂടി ആയപ്പോൾ പ്രത്യേകിച്ച് കാരണം ഒന്നുമില്ലാതെ ഒരുപാട് സന്തോഷം എനിക്ക് തോന്നി….. ആ നിമിഷം ഞാൻ മറ്റേല്ലാം മറന്നു എൻജോയ് ചെയ്തു…… ഒരുപാട് സന്തോഷവും സങ്കടവും വരുമ്പോൾ ഞാൻ നിശബ്ദയായിരിക്കും….. അതറിഞ്ഞു അവനും ഒന്നും മിണ്ടിയില്ല

ബീച്ചിന്റെ സൈഡിൽ വണ്ടി നിർത്തിയപ്പോൾ എന്റെ സന്തോഷം ഒന്നുകൂടെ കൂടി…. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് കടൽ.. തിരകളെ നോക്കി ഒരു ജന്മം മുഴുവൻ ഇരിക്കാം…. അത്രത്തോളം എനിക്ക് ഇഷ്ടമുള്ള ഒരിടമാണ്…… മഴ ഉണ്ടാകുമെന്നുള്ളത് കൊണ്ടായിരിക്കും അധികം ആളുകൾ ഒന്നുമില്ല….. എനിക്കൊരു പഞ്ഞി മുട്ടായി വാങ്ങി തന്നു അവൻ എന്റെ കയ്യും പിടിച്ചു ചുമ്മാ തീരത്തു കൂടി നടന്നു…. കാല്പാദങ്ങളിൽ ചുംബിക്കാൻ വരുന്ന തിരകളെ കളിപ്പിച്ചു ഞാൻ അവന്റെയൊപ്പം നടന്നു….. എവിടെ പോയാലും അവൻ ഈ കൈ ഇങ്ങനെ മുറുക്കി പിടിക്കും…. ഒരിക്കലും വിടാതെ….

കുറച്ചു നേരം കഴിഞ്ഞപ്പോൾ മഴ പെയ്യാൻ തുടങ്ങി… മഴയത്തു കടൽത്തീരത്തു കൂടി നടക്കാനുള്ള പൂതി കൊണ്ട് ഞാൻ അവിടെ തന്നെ നിന്നു…. ഓടിപ്പോകാൻ നിന്ന കിച്ചു എന്നേ ദേഷ്യത്തോടെ ഒന്ന് നോക്കി

“പ്ലീസ്…..”

ഞാൻ ദയനീയതയോടെ പറഞ്ഞെങ്കിലും അവൻ എന്നെയും വലിച്ചു കാറിലേക്ക് കയറി ഇരുന്നു…. അപ്പോഴേക്കും മഴ ശക്തമായി പെയ്യാൻ തുടങ്ങി….. കിച്ചു ഗ്ലാസ്‌ മുഴുവൻ കേറ്റിയിട്ട് സ്റ്റീരിയോ ഓൺ ചെയ്തു കുറച്ചു വോളിയം കൂട്ടി വെച്ചു…. അവൻ തലമുടിയിലെ വെള്ളം കുടഞ്ഞു കളയുന്നുണ്ട്…എനിക്ക് ആകെ ദേഷ്യം വന്നു…. എന്തൊരു സാധനമാ ഇത്… ഇന്നിത്ര നേരമായിട്ടും എന്നേ ഒന്ന് വിഷ് ചെയ്തത് കൂടിയില്ല…. സങ്കടവും ദേഷ്യവും ഒന്നിച്ചു വരുമ്പോഴുള്ള തൊണ്ടയിലെ എരിച്ചിൽ എനിക്ക് കൂടി കൂടി വന്നു…..

“എന്താണ് പൊന്നൂസെ മഴയത്തു കളിക്കാൻ വിടാത്തത്കൊണ്ട് കലിപ്പ് ആണോ….”

31 Comments

  1. That’s one cute little feel good story.

  2. മൊഞ്ചത്തിയുടെ ഖൽബി

    കൊള്ളാം, തുടക്കം മുതൽ ഒടുക്കം വരെ നല്ല അനുഭൂതി ഉണ്ടായിരുന്നു.
    അവസാനത്തെ ആ ലിഫ്റ്റിൽ കയറിയപ്പോഴുള്ള പൊൻനൂസിന്റെ മുഖത്തെ ആ ചിരി ആയിരുന്നു എന്റെയും മുഖത്ത് ഇത് വായിക്കുമ്പോൾ

  3. കിറുക്കി….

    എൻ്റെ പൊന്നോ… കിടിലോസ്‌ക്കി… മുന്നേ വായിക്കേണ്ടത് ആയിരുന്നു…

    ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ??

  4. ❤❤❤❤❤❤

    1. കിറുക്കി ?

      ??

  5. Nalla feel✌

    1. കിറുക്കി ?

      താങ്ക്യൂ ??

  6. ഒത്തിരി ഇഷ്ടായി വല്ലാത്തൊരു feel ആയിരുന്നുട്ടോ ???❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ?

  7. വേറെലെവൽ ഒന്നും പറയാനില്ല ?????❤️❤️❤️❤️

  8. എൻ്റെ കിറുക്കി വായിക്കാൻ തന്നെ എന്തു രസവാ❤️❤️ ….. അയ്യയ്യോ ഇത്തിരി കൂടി എഴുതാർന്നുട്ടാ എന്താ പറയാ ഒരേ powli ❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ??

  9. ❤❤❤❤

    1. കിറുക്കി ?

      ??

  10. Kadhayude peru maattanam ennu AIKES (Akhilenthiya Kadhayezhukaar sangham)
    It’s so romantic, ? dude

    1. കിറുക്കി ?

      ???

  11. pwoli❤️❤️❤️??

    1. കിറുക്കി ?

      താങ്ക്യു ??

  12. Ꮆяɘץ`?§₱гє?

    ???????
    ഒന്നും പറയാനില്ല സൂപ്പർ…

    1. കിറുക്കി ?

      ❣️❣️

  13. Nice one ?

    1. കിറുക്കി ?

      താങ്ക്യു ??

  14. കിടിലം ആയിട്ടുണ്ട്… ഒരുപാട് ഇഷ്ട്ടായി… ❤❤

    1. കിറുക്കി ?

      താങ്ക്യു ?

  15. ഒത്തിരി ഇഷ്ടമായി. ❤️

    1. കിറുക്കി ?

      താങ്ക്യു ??

  16. ഇങ്ങള് ഇത് രണ്ടും കല്പ്പിച്ചാണല്ലോ.. ?
    അടിപൊളി കഥകൾ തുടരെ തുടരെ ഇടുന്നത്.. ???
    ഇനിയും ഉണ്ടെങ്കിൽ എല്ലാം കൂടി പുറകെ പുറകെ പോരട്ടെ…

    എന്നിട്ട് വേണം എല്ലാം കൂടി കൂട്ടി കുഴച്ച് എനിക്ക് ഒരു കഥ എഴുതാൻ… ??? ഞാനൊരു പ്രിയദർശൻ ഫാൻ ആണേ ??..

    അടിപൊളി ആയിട്ടിട്ടുണ് കേട്ടോ ❤❤❤????

    1. Ufffff ഒരു രക്ഷയും ഇല്ല.. ????.. പൊളിസാനം..
      ❤❤

      1. കിറുക്കി ?

        താങ്ക്യു ???????

    2. കിറുക്കി ?

      ???താങ്ക്യൂ ????

Comments are closed.