ഒരേ നഗരത്തിൽ ജോലി ചെയ്യുന്നത്കൊണ്ട് ഇടയ്ക്ക് ഇടയ്ക്ക് ഞങ്ങൾ കാണാറുണ്ട് അപ്പോഴെല്ലാം ഒന്നുകിൽ ബീച്ചിലോ മറ്റോ പോയി വായിനോക്കി നടന്നു ആളുകളെ നോക്കി അവരെ കമന്റ് അടിക്കാനും ഏതെങ്കിലും റെസ്റ്റോറന്റിൽ കയറി ഫുഡ് കഴിച്ചു നടക്കുന്നതുമാണ് ഞങ്ങളുടെ പരിപാടി
ഫോൺ വിളിച്ചാലും പ്രണയം ഒഴിച്ച് ഭൂലോകത്തെ എല്ലാം ഞങ്ങൾക്ക് സംസാര വിഷയമാകും … വാട്സാപ്പിൽ സ്റ്റിക്കർ അയച്ചു കളിക്കും വീഡിയോ കാൾ ചെയ്താൽ ഫിൽറ്റർ മാറ്റിയും സ്ക്രീൻ ഷോട്ട് എടുത്തും കളിക്കും…. സത്യമാണ് അവൻ ഒട്ടും റൊമാന്റിക് അല്ല….(ഞാനും…. )ഇങ്ങനെയാണേൽ കല്യാണം കഴിഞ്ഞാലുള്ള അവസ്ഥയോ…. Spotify പ്ലേലിസ്റ്റിലെ റൊമാന്റിക് പാട്ടുകളും ഇത്ര നാളും കണ്ട് തീർത്ത റൊമാന്റിക് സിനിമകളും ഷെൽഫിലെ പ്രണയ നോവലുകളും എന്നേ നോക്കി പല്ലിളിച്ചു ചിരിക്കുന്ന പോലെ…..
ഇങ്ങനെയുള്ള ചിന്തകൾക്കൊടുവിൽ എപ്പോഴോ ഞാൻ അഗാധമായ ഉറക്കത്തിലേക്ക് വഴുതി വീണു…. രാവിലെ പാറു കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്…. അവളുടെ വക ബർത്ത്ഡേ ഗിഫ്റ്റ് ആയി കെട്ടിപിടിച്ചു ഒരുമ്മയൊക്കെ തന്നു…. ഫോൺ എടുത്തു നോക്കി കിച്ചുന്റെ കാൾ ഒന്നുമില്ല…. മെസ്സേജും അയച്ചിട്ടില്ല…. വേറെ കുറച്ചു ഫ്രണ്ട്സ് മെസ്സേജ് അയച്ചു സ്റ്റാറ്റസ് എല്ലാം ഇട്ടിട്ടുണ്ട്… അവർക്കൊക്കെ മറുപടി കൊടുത്തു കുളിക്കാൻ കയറി
അടുത്തുള്ള അമ്പലം കുറച്ചധികം ദൂരമുള്ളത് കൊണ്ട് അടുത്തുള്ള പള്ളിയിൽ പോയി പ്രാർത്ഥിച്ചു…ഇന്ന് ഞായറാഴ്ച ആയത്കൊണ്ട് ഓഫീസ് ഇല്ല…. പാറുന്റെ വിദേശത്തുള്ള ആന്റിയുടെ ഒഴിഞ്ഞ ഫ്ലാറ്റിലാണ് ഞങ്ങളുടെ താമസം…….തിരികെ വന്നപ്പോൾ വീട്ടിൽ നിന്നും എല്ലാവരും വിളിച്ചു… ഇതുവരെ ഞാൻ പ്രതീക്ഷിച്ച ആളുടെ വിളി മാത്രം വന്നില്ല….
പാറു എനിക്ക് വേണ്ടി കഷ്ടപ്പെട്ട് എന്റെ ഫേവറിട് കിണ്ണത്തപ്പം ഉണ്ടാക്കിയിട്ടുണ്ട്… അതും കഴിച്ചു ഇരുന്നപ്പോഴാണ് കിച്ചു വിളിക്കുന്നത്….11 30 ആകുമ്പോൾ റെഡി ആയി നിൽക്കാൻ… പുറത്തോട്ട് പോകാം എന്ന് മാത്രം പറഞ്ഞു…. ദുഷ്ടൻ ഇപ്പോഴും വിഷ് ചെയ്തില്ല….
ഞാനൊരു ബ്ലാക്ക് ആൻഡ് വൈറ്റ് സ്ട്രിപ്പ് വരുന്ന ഷോർട് ടോപ്പും ബ്ലാക്ക് സ്‌കർട്ടും എടുത്തിട്ടു… അത്യാവശ്യം ഒരുങ്ങി തന്നെയാണ് ഇറങ്ങിയത്
“So.. റൊമാന്റിക് ഡേറ്റ് ആണോ പോന്നുസേ…..”
പാറുന്റെ ചോദ്യത്തിന് ഒന്ന് ചിരിച്ചു കാണിച്ചു താഴേക്ക് പോയി…. റൊമാന്റിക് ഡേറ്റ്…..
പാർക്കിങ് ഗേറ്റിന്റെ മുന്നിൽ കുറച്ചധികം നേരം പോസ്റ്റ് ആയി നിന്നു… കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് ഒരു ബ്ലാക്ക് ഹോണ്ട സിറ്റി അടുത്തേക്ക് കൊണ്ട് വന്നു നിർത്തിയത്…. ഗ്ലാസ് താഴ്ത്തിയപ്പോഴാണ് അത് കിച്ചു ആണെന്ന് കണ്ടത്
അപ്പോഴേ ഞാൻ പറഞ്ഞില്ലേ ഇവൻ ഒട്ടും റൊമാന്റിക് അല്ലെന്ന്.. കിച്ചുനോട് ചേർന്നിരുന്നു മഴ മൂടി കെട്ടി മനോഹരമായ ഈ ദിവസത്തിൽ അവന്റെ ബുള്ളറ്റിൽ ഒരു റൊമാന്റിക് റൈഡിനു പോകാൻ നിന്ന ഞാനിപ്പോ ആരായി…. അവൻ വിളിച്ചപ്പോൾ ചിന്തയിൽ നിന്നും ഉണർന്നു കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി
“വണ്ടിക്ക് ചെറിയൊരു ജലദോഷം അതാ കാർ എടുത്തത്…”
അവന്റെ പറച്ചില് കെട്ട് ദേഷ്യം വന്നെങ്കിലും നന്നായി ഒന്ന് ഇളിച്ചു കാണിച്ചു…. ജലദോഷം പോലും,അവന് എന്നേക്കാൾ പ്രേമം ആ പാട്ട വണ്ടിയോടാ
കാര്യം ഡേറ്റിന്റെ ഫസ്റ്റ് ഇമ്പ്രെഷൻ പോയെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടമുള്ള മെലഡീസ് ആണ് കാറിൽ പ്ലേ ചെയ്യുന്നത്… അത്കൊണ്ട് ബൈക്ക് ഇല്ലാത്ത പോരായ്മയൊക്കെ മറന്നു ഞാനാ യാത്ര ആസ്വദിച്ചു
“നമുക്ക് ലഞ്ച് കഴിച്ചാലോ പൊന്നൂസ്…”
അവൻ ചോദിച്ചപ്പോൾ ഞാൻ വേഗം തലയാട്ടി… രാവിലെ കഴിച്ചതൊക്കെ എപ്പോഴേ ആവി ആയി പോയിരുന്നു ….
That’s one cute little feel good story.
കൊള്ളാം, തുടക്കം മുതൽ ഒടുക്കം വരെ നല്ല അനുഭൂതി ഉണ്ടായിരുന്നു.
അവസാനത്തെ ആ ലിഫ്റ്റിൽ കയറിയപ്പോഴുള്ള പൊൻനൂസിന്റെ മുഖത്തെ ആ ചിരി ആയിരുന്നു എന്റെയും മുഖത്ത് ഇത് വായിക്കുമ്പോൾ
കിറുക്കി….
എൻ്റെ പൊന്നോ… കിടിലോസ്‌ക്കി… മുന്നേ വായിക്കേണ്ടത് ആയിരുന്നു…
❤️❤️❤️❤️❤️❤️
താങ്ക്യു ??
❤❤❤❤❤❤
??
Nalla feel✌
താങ്ക്യൂ ??
ഒത്തിരി ഇഷ്ടായി വല്ലാത്തൊരു feel ആയിരുന്നുട്ടോ ???❤️❤️❤️❤️❤️
താങ്ക്യു ?
വേറെലെവൽ ഒന്നും പറയാനില്ല ?????❤️❤️❤️❤️
എൻ്റെ കിറുക്കി വായിക്കാൻ തന്നെ എന്തു രസവാ❤️❤️ ….. അയ്യയ്യോ ഇത്തിരി കൂടി എഴുതാർന്നുട്ടാ എന്താ പറയാ ഒരേ powli ❤️❤️❤️
താങ്ക്യു ??
❤❤❤❤
??
Kadhayude peru maattanam ennu AIKES (Akhilenthiya Kadhayezhukaar sangham)
It’s so romantic, ? dude
???
pwoli❤️❤️❤️??
താങ്ക്യു ??
???????
ഒന്നും പറയാനില്ല സൂപ്പർ…
❣️❣️
Nice one ?
താങ്ക്യു ??
കിടിലം ആയിട്ടുണ്ട്… ഒരുപാട് ഇഷ്ട്ടായി… ❤❤
താങ്ക്യു ?
ഒത്തിരി ഇഷ്ടമായി. ❤️
താങ്ക്യു ??
ഇങ്ങള് ഇത് രണ്ടും കല്പ്പിച്ചാണല്ലോ.. ?
അടിപൊളി കഥകൾ തുടരെ തുടരെ ഇടുന്നത്.. ???
ഇനിയും ഉണ്ടെങ്കിൽ എല്ലാം കൂടി പുറകെ പുറകെ പോരട്ടെ…
എന്നിട്ട് വേണം എല്ലാം കൂടി കൂട്ടി കുഴച്ച് എനിക്ക് ഒരു കഥ എഴുതാൻ… ??? ഞാനൊരു പ്രിയദർശൻ ഫാൻ ആണേ ??..
അടിപൊളി ആയിട്ടിട്ടുണ് കേട്ടോ ❤❤❤????
Ufffff ഒരു രക്ഷയും ഇല്ല.. ????.. പൊളിസാനം..
❤❤
താങ്ക്യു ???????
???താങ്ക്യൂ ????