ഒരു അൺറൊമാന്റിക് ഡേറ്റ് ? [കിറുക്കി ?] 210

ഒരു അൺറൊമാന്റിക് ഡേറ്റ് ❣️

Author : കിറുക്കി ?

 

രാത്രിയിൽ മേല് കഴുകി റൂമിലേക്ക് വന്നപ്പോഴേക്കും പാറു അവളുടെ ഡ്യൂട്ടി തുടങ്ങിയിരുന്നു….. ഞാൻ ഒരു ചിരിയോടെ റൂമിലെ ജനൽ അടയ്ക്കാൻ അവിടേക്ക് നടന്നു…. ജനലിന് പുറത്തുകൂടെ നോക്കിയാൽ കുറച്ചു ദൂരെയായി വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന നഗരം കാണാം… പത്തു മണി കഴിഞ്ഞെങ്കിലും ഇപ്പോഴും വണ്ടികൾ തലങ്ങും വിലങ്ങും പോകുന്നുണ്ട്…. കുറച്ചു നേരം കാറ്റും കൊണ്ട് എന്തൊക്കെയോ ഓർത്തു നിന്നു പിന്നീട് ജനൽ അടച്ചു കർട്ടനും വലിച്ചിട്ടു ബെഡിലേക്ക് വന്നു കിടന്നു

പാറു അവളുടെ ഭാവിഭർത്താവുമായി കുറുകുന്നുണ്ട്… ഇതിനി അവസാനിക്കണമെങ്കിൽ പാതി രാത്രി ആകും… ഞാൻ ലൈറ്റ് ഓഫ്‌ ചെയ്തു ഫോൺ എടുത്തു…. നാളെ എന്റെ ബർത്ത്ഡേ ആണ്… വാട്സ്ആപ്പ് തുറന്നു നോക്കിയപ്പോൾ കിച്ചൂന്റെ മെസേജ് ഉണ്ട്….. ഒരു കുഞ്ഞാവ ബാക്ക് കുലുക്കി കാണിക്കുന്ന എന്റെ സ്റ്റിക്കറിനു മറുപടി ആയി “kelikkalle mwole”എന്നെഴുതിയ സ്റ്റിക്കർ ഇങ്ങോട്ട് അയച്ചിരിക്കുന്നു…..അവനൊരു ഗുഡ് നൈറ്റ്‌ മെസ്സേജ് അയച്ചു spottify ഓപ്പൺ ചെയ്തു…. പഴയ റൊമാന്റിക് സോങ്‌സ് എടുത്തു പ്ലേ ചെയ്തു…. നന്നായി സൗണ്ട് കൂട്ടി ഇയർ പോഡ്സ് ഒന്നുകൂടെ ചെവിയിലേക്ക് അമർത്തി വെച്ചു കിടന്നു….. ഇല്ലെങ്കിൽ അപ്പുറത്തെ കുറുകല് കെട്ട് എന്റെ ഷുഗർ കൂടും….

എന്തായാലും രാത്രി പന്ത്രണ്ടു മണി ആകുമ്പോൾ കിച്ചു വിളിക്കും അത്കൊണ്ട് ഉറങ്ങാതെ കിടന്നു…. കഴിഞ്ഞാഴ്ച പാറുന്റെ ബർത്ത്ഡേ ആയിരുന്നു… പന്ത്രണ്ടു മണിക്ക് അവളുടെ വുട്ബി വീഡിയോ കാൾ ചെയ്തു….അവിടെ ആ പുള്ളി കേക്ക് വാങ്ങിച്ചിട്ടുണ്ടായിരുന്നു അതിലെ കാൻഡിൽ ഊതികെടുത്താൻ ഇവിടിരുന്ന പാറുനോട് പറയുന്നതും അവളുറക്കെ ചിരിച്ചു ഊതുന്നതും എല്ലാം ഞാൻ അത്ഭുതത്തോടെ നോക്കിക്കണ്ടു…..

അവളുടെ ചേട്ടായി നല്ല റൊമാന്റിക് ആണെന്ന് അവൾ ഇടയ്ക്ക് ഇടയ്ക്ക് പറയുന്നത് കേൾക്കാം….. കിച്ചന്റെ കാര്യം എന്നോട് ചോദിക്കുമ്പോൾ ഞാനും തലയാട്ടും പിന്നെ പുള്ളി നല്ല റൊമാന്റിക് അല്ലെ….. സത്യം എനിക്കല്ലേ അറിയൂ….. കഴിഞ്ഞ പതിമൂന്ന് വർഷമായി എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് കിച്ചു….. ആ ബന്ധം പ്രണയത്തിലേക്ക് എത്തിയിട്ട് ഇപ്പോൾ ഒരു വർഷം ആകുന്നു….കല്യാണത്തിന് ഇപ്പോൾ സമയം അല്ലാത്തത്കൊണ്ട് വീട്ടുകാരുടെ സമ്മതത്തോടെ പ്രണയിക്കുന്നു…..പ്രണയിക്കുന്നു എന്ന് പറയുമ്പോൾ അതിലെവിടെയോ ഒരു അതിശയോക്തി ഇല്ലേ എന്നൊരു തോന്നൽ എനിക്ക് ഉണ്ടാകാറുണ്ട്

ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നത് കൊണ്ട് ഇപ്പോഴും ഞങ്ങൾക്കിടയിൽ പ്രണയത്തെക്കാൾ കുറച്ചുകൂടെ മുന്നിട്ട് നിൽക്കുന്നത് സൗഹൃദം തന്നെയാണ്.. അവനോ ഞാനോ തീരെ റൊമാന്റിക് അല്ല…. ഉള്ളിൽ പരസ്പരം ഒരുപാട് പ്രണയിക്കുന്നുണ്ടെങ്കിലും എനിക്ക് അത് തുറന്നു പ്രകടിപ്പിക്കാൻ എന്തോ ഒരു തടസം ഉണ്ട്….. അവനും അങ്ങനെ തന്നെ ആയിരിക്കാം

31 Comments

  1. That’s one cute little feel good story.

  2. മൊഞ്ചത്തിയുടെ ഖൽബി

    കൊള്ളാം, തുടക്കം മുതൽ ഒടുക്കം വരെ നല്ല അനുഭൂതി ഉണ്ടായിരുന്നു.
    അവസാനത്തെ ആ ലിഫ്റ്റിൽ കയറിയപ്പോഴുള്ള പൊൻനൂസിന്റെ മുഖത്തെ ആ ചിരി ആയിരുന്നു എന്റെയും മുഖത്ത് ഇത് വായിക്കുമ്പോൾ

  3. കിറുക്കി….

    എൻ്റെ പൊന്നോ… കിടിലോസ്‌ക്കി… മുന്നേ വായിക്കേണ്ടത് ആയിരുന്നു…

    ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ??

  4. ❤❤❤❤❤❤

    1. കിറുക്കി ?

      ??

  5. Nalla feel✌

    1. കിറുക്കി ?

      താങ്ക്യൂ ??

  6. ഒത്തിരി ഇഷ്ടായി വല്ലാത്തൊരു feel ആയിരുന്നുട്ടോ ???❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ?

  7. വേറെലെവൽ ഒന്നും പറയാനില്ല ?????❤️❤️❤️❤️

  8. എൻ്റെ കിറുക്കി വായിക്കാൻ തന്നെ എന്തു രസവാ❤️❤️ ….. അയ്യയ്യോ ഇത്തിരി കൂടി എഴുതാർന്നുട്ടാ എന്താ പറയാ ഒരേ powli ❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ??

  9. ❤❤❤❤

    1. കിറുക്കി ?

      ??

  10. Kadhayude peru maattanam ennu AIKES (Akhilenthiya Kadhayezhukaar sangham)
    It’s so romantic, ? dude

    1. കിറുക്കി ?

      ???

  11. pwoli❤️❤️❤️??

    1. കിറുക്കി ?

      താങ്ക്യു ??

  12. Ꮆяɘץ`?§₱гє?

    ???????
    ഒന്നും പറയാനില്ല സൂപ്പർ…

    1. കിറുക്കി ?

      ❣️❣️

  13. Nice one ?

    1. കിറുക്കി ?

      താങ്ക്യു ??

  14. കിടിലം ആയിട്ടുണ്ട്… ഒരുപാട് ഇഷ്ട്ടായി… ❤❤

    1. കിറുക്കി ?

      താങ്ക്യു ?

  15. ഒത്തിരി ഇഷ്ടമായി. ❤️

    1. കിറുക്കി ?

      താങ്ക്യു ??

  16. ഇങ്ങള് ഇത് രണ്ടും കല്പ്പിച്ചാണല്ലോ.. ?
    അടിപൊളി കഥകൾ തുടരെ തുടരെ ഇടുന്നത്.. ???
    ഇനിയും ഉണ്ടെങ്കിൽ എല്ലാം കൂടി പുറകെ പുറകെ പോരട്ടെ…

    എന്നിട്ട് വേണം എല്ലാം കൂടി കൂട്ടി കുഴച്ച് എനിക്ക് ഒരു കഥ എഴുതാൻ… ??? ഞാനൊരു പ്രിയദർശൻ ഫാൻ ആണേ ??..

    അടിപൊളി ആയിട്ടിട്ടുണ് കേട്ടോ ❤❤❤????

    1. Ufffff ഒരു രക്ഷയും ഇല്ല.. ????.. പൊളിസാനം..
      ❤❤

      1. കിറുക്കി ?

        താങ്ക്യു ???????

    2. കിറുക്കി ?

      ???താങ്ക്യൂ ????

Comments are closed.