ഉച്ച കഴിഞ്ഞു വീണ്ടും ജോലി ഭാരത്തിനും ഉറക്കത്തിനും ഇടയിലേക്ക് വീണ്ടും കൂപ്പുകുത്തി വീണ എന്നെ ഉണർത്തിയത് മാനേജരുടെ അലർച്ചയും പൂർണിമയുടെ കത്തുന്ന നോട്ടവും ആണ്. എന്താ ഇപ്പൊ ഇവിടെ ഉണ്ടായത് എന്ന ഭാവത്തിൽ പകച്ചു നിന്ന എന്റെ നേരെ ശക്തമായി ആക്രോശിച്ചു കൊണ്ട് വരുന്ന മാനേജറിന്റെയും അതിനു കോറസ്സ് എന്ന പോലെ ഉള്ള പൂർണിമയുടെ ശബ്ദവും എല്ലാം ഒരു മൂളിച്ച പോലെ ആണ് തോന്നിയത്…. അതു കൊണ്ട് ആവും പറഞ്ഞു വന്ന തെറി മുഴുവിക്കാതെ ആ കാണ്ടാമൃഗം മാനേജർ തിരിച്ചു പോയത്…ഒരിക്കൽ കൂടെ എന്നെ കത്തുന്ന നോട്ടം നോക്കിയ പൂർണിമ തിരികെ അവളുടെ കസേരയിലേക്കു പോയി…അപ്പോഴും പൊട്ടൻ പൂരം കണ്ട പോലെ നിന്ന എന്റെ അടുത്ത് എന്റെ ടീമിലെ മറ്റു ആളുകൾ വന്നു എന്താ കാര്യം എന്നു വിശദീകരിച്ചു തന്നിട്ടു പോയി….നെഞ്ചിൽ വെട്ടിയ ആ വെള്ളിടിയുടെ ആഘാതത്തിൽ ഞാൻ തിരിച്ചറിഞ്ഞു…. എന്റെ സ്വപ്നസുന്ദരിയുടെ വണ്ടിയിൽ ആണ് ഞാൻ പ്രതികാരത്തിന്റെ ആഴം അളന്നത് എന്നു…..
അങ്ങനെ ഞാൻ എന്റെ മനസ്സിൽ കഷ്ടപ്പെട്ടു പണിത താജ് മഹൽ ഒറ്റ നിമിഷം കൊണ്ട് ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു…മനസ്സിൽ ഉറഞ്ഞു കൂടിയ ദേഷ്യവും സങ്കടവും എല്ലാം കൂടിയായപ്പോൾ കണ്ണീരിന്റെ ഉപ്പ് എന്റെ ഹൃദയത്തെയും നനച്ചു??…അങ്ങനെ ഏറ്റവും ഒടുവിൽ ഞാൻ “ഇനി ഒരു മടങ്ങി വരവു ഉണ്ടാവില്ല ശശിയെ” എന്നു മനസ്സിൽ പറഞ്ഞു കൊണ്ട് സ്വപ്നത്തിലെ ആ കണ്ണുകളെ ഹൃദയത്തിന്റെ കന്നി കോണിൽ കുഴിച്ചിട്ടു…. വീണ്ടും ഒരു വിധം ജോലിയിലേക്ക് ഊളിയിട്ട് മനസ്സിനെ സ്വസ്ഥമാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോഴേക്കും ജോലി സമയം കഴിഞ്ഞു…അങ്ങനെ ക്ഷീണവും വിഷമവും എല്ലാം കൊണ്ടു കുനിഞ്ഞു പോയ മുഖവുമായി അവിടുന്നു ഇറങ്ങി നടന്നു തുടങ്ങിയ എന്റെ മുന്നിലേക്ക് വീണ്ടും അവൾ വന്നു….അടുത്തത് എന്ത് എന്നുള്ള ചിന്തയിൽ നിന്നും എന്നെ ഉണർത്തിയത് അവളുടെ കത്തുന്ന കണ്ണുകളും ഉറച്ച ശബ്ദവുമായിരുന്നു….അവൾ എന്താ പറയുന്നത് എന്നു അറിയാൻ ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി…
എടോ താൻ ഇത് എവിടെ നോക്കി നിൽക്കുവാണ്…മര്യാദക്ക് എനിക്ക് പോകാൻ ഉള്ള വണ്ടി ശരിയാക്കി തന്നോ….ഇല്ലേൽ എന്റെ സ്വഭാവം മാറും….. ഇന്നു ആദ്യത്തെ ദിവസം ആയ കൊണ്ടാണ് തന്നോട് ഞാൻ ഈ മര്യാദ ഒക്കെ കാണിക്കുന്നത്…..ദയനീയമായി ഞാൻ അപ്പോൾ അവളെ ഒന്നു നോക്കി…ഓഫീസിലെ മറ്റുള്ള ആളുകൾ ഒക്കെ എന്നെയും അവളെയും ശ്രദ്ധിച്ചു കൊണ്ടു കടന്നു പോവുന്നുണ്ടായിരുന്നു..വീണ്ടും അവൾ എന്നോടു പൊട്ടിത്തെറിച്ചു കൊണ്ട് അവളുടെ മനസ്സിലെ അമർഷം പ്രകടിപ്പിച്ചു കൊണ്ട് ഇരുന്നു….ഒടുവിൽ ഏതോ കൈവിട്ട നിമിഷത്തിൽ ടോം അണ്ണൻ വീണ്ടും മനസ്സിൽ പകയുടെ കനൽ കോരി എറിഞ്ഞു….അപ്പോൾ ചാറി തുടങ്ങിയ ആ മഴയിലും അത് ആളി കത്തി…. അതിന്റെ ഫലം ആയി എന്റെ വായിൽ നിന്നും ഹരിശ്രീ പുറത്തു വന്നു…അതു മാത്രം മതിയായിരുന്നു എന്റെ സ്വപ്ന സുന്ദരിയുടെ കണ്ണു നിറയാൻ ……ആ കണ്ണീരിൽ എന്റെ പക എല്ലാം ഉരുകി ഒലിക്കുകയായിരുന്നു… അന്യനിൽ നിന്നും റെമോയിലേക്ക് ഉള്ള പരാകായപ്രവേശം??…അങ്ങനെ അതിലെ ആദ്യം പോയ ഓട്ടോ കൈകാണിച്ചു നിർത്തി ഞാൻ എന്റെ സ്വപ്നസുന്ദരിയുമായി യാത്ര തുടങ്ങി…ആ യാത്രയിലും അറിയാതെ പല തവണ എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ ആ കണ്ണുകൾ എന്നെ തേടിയെത്തിയിരുന്നു….അതിനിടയിൽ എപ്പോഴോ അവൾ എന്നെ നോക്കി പുഞ്ചിരിച്ചിരുന്നു….”ദൈവമേ പൂതനക്കു ചിരിക്കാനും അറിയാമോ”? എന്റെ ആത്മഗതം കുറച്ചു ഉറക്കെ ആയി പോയോ എന്നു ഒരു സംശയം….പൂതന വീണ്ടും കത്തുന്ന ഒരു നോട്ടം എന്റെ മേൽ എറിഞ്ഞു…. അങ്ങനെ എന്റെ നിശബ്ദതയെ അവസാനിപ്പിച്ചു കൊണ്ടു അവൾ അടുത്ത ചോദ്യം എറിഞ്ഞു….ഒരു പരിചയവും ഇല്ലാത്ത എന്നോട് എന്തിനാ താൻ ഈ കൊലച്ചതി ചെയ്തത്…. ആ ചോദ്യം കേട്ടപ്പോൾ തന്നെ ഒറ്റ ശ്വാസത്തിൽ തന്നെ രാവിലെ ആദ്യം ആയി അവളുടെ വണ്ടി കണ്ടപ്പോൾ മുതൽ ഉള്ള കാര്യം ഞാൻ പറഞ്ഞു..മറുപടി പ്രതീക്ഷിച്ചു നിന്ന എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഒരു പൊട്ടിച്ചിരിയാണ് ഉണ്ടായത്…അവളുടെ ആ ചിരി എന്റെ മനസ്സിൽ മുത്തുകൾ ആയിട്ടാണ് പതിച്ചത്…. എന്റെ കവി മനസ്സിൽ അവൾക്കായി പുതിയ ഒരു പ്രണയകാവ്യം തന്നെ ഉരുത്തിരിഞ്ഞു….??
അങ്ങനെ ഏറെ നേരത്തെ സംസാരത്തിനിടയിൽ ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു…. അങ്ങനെ വിജയകരമായി ഞാൻ എന്റെ ആദ്യ ഘട്ടം പൂർത്തിയാക്കി??… അതിനേക്കാൾ ഏറെ എന്നെ അത്ഭുതപ്പെടുത്തിയത് ഞങ്ങൾ ഒരേ ഫ്ലാറ്റിൽ ആണ് താമസിക്കുന്നത് എന്നതാണ്…. അറിയാതെ ആണേലും ആ സമയത്തു സ്‌കൈ ലൈൻ ഫ്ലാറ്റ് മുതലാളിക്ക് എന്റെ മനസിൽ ദൈവത്തിന്റെ സ്ഥാനം ആയിരുന്നു??…അങ്ങനെ അവളോട് യാത്ര പറഞ്ഞു കൊണ്ട് ഞാൻ എന്റെ ഫ്ലാറ്റ് ആയ 12-b യിലേക്ക് പോയി…രാവിലെ മുതൽ തന്നെ ഉള്ള ‘ആത്മാർത്ഥമായ’ ജോലിയുടെ ക്ഷീണത്തിൽ ഉറങ്ങിയ എന്നെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി കൊണ്ട് ആരോ ശക്തമായി തന്നെ എന്റെ വാതിലിൽ മുട്ടി…. പാതി മുറിഞ്ഞ ഉറക്കത്തിന്റെ ഈർഷ്യയിലും എന്റെ മനസിലേക്ക് ആദ്യം കടന്നു വന്നത് എന്റെ സ്വപ്ന സുന്ദരിയുടെ മുഖം ആയിരുന്നു… ഉള്ള സിനിമകൾ മുഴവൻ ഇരുന്നു കാണുന്നതിന്റെ ഗുണം… അങ്ങനെ എന്റെ ജീവന്റെ പാതിയെ കാണുന്ന ആ നിമിഷത്തെ സ്വപ്നം കണ്ടുകൊണ്ട് വാതിൽ തുറന്ന എന്റെ മുന്നിലേക്ക് അത് വരെ കണ്ട സ്വപ്നങ്ങൾ എല്ലാം കാറ്റിൽ പറത്തി കൊണ്ട് ഇളിച്ചു കൊണ്ടുള്ള മുഖം ആയി ഫ്ലാറ്റിന്റെ ഓണർ കയറി വന്നു….വാടക മേടിക്കാൻ ഉള്ള വരവാണ്…. എല്ലാ മാസവും മുടങ്ങാതെ കയറി വന്നോളും….. ബ്ലഡി ബൂർഷ്വാ….അങ്ങേരെ മനസ്സിൽ തെറി പറഞ്ഞു കൊണ്ടു ക്യാഷ് കൊടുത്തിട്ട് തിരിച്ചു അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് അകലെ നിന്നും പൂർണിമയെ ഞാൻ കാണുന്നത്….പാവം എന്നെ ഇന്നു ചീത്ത പറഞ്ഞതിന്റെ വിഷമത്തിൽ ആയിരിക്കും അവൾ വരുന്നത്….അങ്ങനെ എന്റെ മനസാക്ഷി ഒരു കാര്യവും ഇല്ലാതെ എന്നെ തെറ്റിദ്ധരിപ്പിച്ചു ഡ്യൂയറ്റ് അടിക്കാൻ തുടങ്ങിയപ്പോൾ ആണ് അവളുടെ ശബ്ദം എന്റെ കാതിൽ മുഴുങ്ങിയത്… എടോ താൻ കാരണം മഴയത്ത് ഇരിക്കുന്ന വണ്ടി നന്നാക്കി വച്ചിട്ട് ആളു പോയി മര്യാദക്ക് എന്റെ വണ്ടി പോയി എടുത്തു തന്നോ…. അതു കേട്ട ഉടനെ തന്നെ അകത്തു പോയി ഡ്രെസ്സും മാറി വന്ന എന്നെ കണ്ടു അവൾ ഒന്നു ഞെട്ടിയിട്ട് ഉണ്ടാവും… അല്ല അവൾ ഞെട്ടി…. ആ ഞെട്ടൽ മാറിയ ഉടനെ തന്നെ അവൾ എന്നോടു ചോദിച്ചു താൻ ഈ കോലത്തിൽ ആണോ പുറത്തു പോകുന്നത് ? അപ്പോഴാണ് ഞാനും എന്റെ ഡ്രെസ്സിലേക്ക് നോക്കിയത്….രാവിലെ കരിഞ്ഞു പോയ എന്റെ പച്ച ഷർട്ട് ആയിരുന്നു… ‘നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ’.. വേറെ ആരും അല്ല എന്റെ മനസാക്ഷി തന്നെ ആണ്..ആവശ്യം ഇല്ലാത്ത സമയത്തു കയറി വന്നോളും ബ്ലഡി ഫൂൾ???…പെട്ടെന്നു തന്നെ ഞാൻ പോയി ഡ്രെസ്സ് മാറി വന്നപ്പോൾ അവൾ എന്നെ നോക്കി ചിരിക്കുന്നു… അതിൽ ഒരു അപമാനത്തിന്റെ മുന ഇല്ലേ… ഏയ് തോന്നിയതാവും….അങ്ങനെ ഞങ്ങൾ നേരെ പോയത് പാർക്കിങ് ഏരിയയിൽ ആണ്…അവിടെ ഒരു മൂലക്കു മാറി ഇരിക്കുന്നു എന്റെ പടക്കുതിര…അതെ എന്റെ സന്തത സഹചാരി ആയ എന്റെ ബൈക്ക്…. അങ്ങനെ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെ എന്നോടു കൂടെ പടക്കുതിരയിൽ എന്റെ സ്വപ്ന സുന്ദരി പൂർണ്ണിമയും….ആ മഴ കഴിഞ്ഞു പോകല്ലേ എന്നു ആലോചിച്ചു കൊണ്ട് ഞാൻ പതിയെ പടക്കുതിരയെ നേരെ ഞങ്ങളുടെ ഓഫീസിലേക്ക് തെളിച്ചു…. അവിടെ എത്തുന്നവരെ വാതോരാതെ സംസാരിച്ച അവളോട് പ്രണയം അല്ലാതെ മറ്റെന്താണ് എനിക്ക് തോന്നേണ്ടത്….??
Chathichathaa guyss…???
സാരമില്ല… നമ്മുക്ക് കാവിലെ പാട്ടു മത്സരത്തിന് കാണാം???
Kashttam thannae muthalali.swpanathilanenkilum oru kiss miss akkiyathil???
ചതിച്ചതാ എന്നെ….???
Nicee brooo?
സ്നേഹം❤️
kollaam, superb… amazing writing. 🙂
spacing / paragraphing onnu sradhikkane. 🙂
അടുത്ത കഥയിൽ ഉറപ്പായിട്ടും കൂടുതൽ മാറ്റങ്ങൾ കൊണ്ടു വരുന്നതാണ്…??❤️❤️ സ്നേഹം??
Last dialogue pyaari ne orma Vann ?
ഇരിക്കട്ടെ പ്യാരിക്കും ഒരു കുതിരപവൻ???
?? Pwolichu
സ്നേഹം❤️❤️
കൊള്ളാം മോനെ നിന്നെ ഞാൻ നിരാശ പെടുത്തുന്നില്ല. ?നായകന്റെ അവസ്ഥ പരിതാബകരം ആണല്ല് ??
???
? എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ.
മച്ചാനെ പൊളിച്ചു ?
മണവാളൻ ബ്രോ….???
?????
???
????♥️
❤️❤️?