ഒരു അഡാർ ലൗ?? [captain Steve Rogers] 70

ഒരു അഡാർ ലൗ??

Author :captain Steve Rogers

 

” ദൂരത്തു നീ ഉണ്ടെങ്കിൽ പെണ്ണേ നീ ഒരുത്തിക്കു വേണ്ടി ഞാൻ തിരിച്ചു വരും”.

Tv യിൽ രാജുവേട്ടന്റെ  നെടുവിരിയൻ dailogue കേട്ടുകൊണ്ടാണ് ഞാൻ കണ്ണുതുറന്നത്…. എന്തോ വല്ലാത്ത ഒരു ഇഷ്ട്ടം ആണ് ഈ dailogueനോട്…കുറച്ചു നാളുകളായി എന്റെ മനസ്സും ഇത് തന്നെ അല്ലേ പറയുന്നത്…ഒരിക്കലും കണ്ടിട്ടില്ലാത്ത ആ കണ്ണുകൾ ….എന്തേ ഇന്നും എന്റെ സ്വപ്നത്തിന്റെ നിത്യ സന്ദർശകയായത്….. ഓരോ തവണ സ്വപ്നത്തിലേക്ക് ആ കണ്ണുകൾ കടന്നു വരുമ്പോഴും ഞാൻ പരതിയത് അതിലെ മുഖം ആയിരുന്നു…. ഫലമോ നിരാശ??‍♂️.പക്ഷെ അപ്പോഴെല്ലാം ആ കണ്ണുകൾ എന്റെ മനസ്സിൽ പറഞ്ഞു പഠിപ്പിച്ചു പ്രണയമാണ് ദേവി നിന്നോട്…

ഇത്രെയെല്ലാം ചിന്തിച്ചു കൊണ്ട് പല്ലു തേപ്പും കുളിയും കഴിഞ്ഞു വന്ന എന്നെ എതിരേറ്റത് വല്ലാത്ത ഒരു മണം ആയിരുന്നു…. എന്റെ കർത്താവേ പണി പാളിയല്ലോ…! തേപ്പു പെട്ടി ഓഫ് ചെയ്യാൻ മറന്നു പോയി…. ഇന്നു ഓഫീസിൽ ഇടാൻ വച്ച എന്റെ പച്ച ഷർട്ടിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി…. അപ്പോൾ ഇന്ന് ലേറ്റ്….ആ കോന്തൻ മാനേജർ ഇന്നും പൊങ്കാല ഇടും…മനസ്സിൽ നിന്നും തൽക്കാലം ആ 2 കണ്ണുകളും എടുത്തു മാറ്റിയിട്ട് തേപ്പ് പെട്ടി ഓഫ് ആക്കാൻ മറന്ന ആ നിമിഷത്തെ മനസ്സിൽ ശപിച്ചു കൊണ്ട് മഹാദേവവർമ്മ എന്ന ഞാൻ പതിയെ ഓഫീസിലേക്ക് ഇറങ്ങി….

ഓഫീസിലേക്ക് പോകാൻ ഇറങ്ങിയ എന്നെ ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷതമായി ആ മഴ കടന്നു വന്നു….അതു കൊണ്ട് തന്നെ ബൈക്കിൽ ഉള്ള യാത്ര വേണ്ട എന്നു വച്ചു കൊണ്ട് ബസ്സിൽ പോവാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ മഴയും കണ്ടു കൊണ്ട് ബസ്‌ കാത്തു നിന്ന എന്റെ മനസ്സു അറിയാതെ തന്നെ വീണ്ടും ആ സ്വപ്നത്തിലെ കണ്ണുകളിലേക്ക് ഉള്ള അന്വേഷണം ആരംഭിച്ചിരുന്നു…. ചീറി പാഞ്ഞു വരുന്ന ഒരു മഞ്ഞ സ്കൂട്ടറും ചിതറി തെറിക്കുന്ന വെള്ളവും ഒരു സ്വപ്നത്തിലെന്ന പോലെ ഞാൻ കണ്ടു….നനഞ്ഞു കുളിച്ച ഞാൻ പെട്ടെന്നു ഞെട്ടി എഴുന്നേറ്റു…. ആളുകൾ എല്ലാം എന്നെ നോക്കി പരിഹാസ ചിരി ചിരിക്കുന്നു…വന്ന ദേഷ്യവും നാണക്കേടും എല്ലാം കൂടി ആയപ്പോൾ ഞാൻ ആ വണ്ടിയെ ഒരിക്കൽ കൂടി നോക്കി… പക്ഷെ  
ഏറെക്കുറെ ആ വണ്ടി എന്റെ കാഴ്ചയിൽ നിന്നും അപ്പോഴേക്കും മറഞ്ഞിരുന്നു…പെട്ടെന്ന് തന്നെ ബസ്സ് വന്നതിനാൽ ഞാൻ ഓടി അതിൽ കയറി…ഇനിയും താമസിച്ചാൽ ആ കാലൻ മാനേജർ എന്നെ ചവിട്ടി വെളിയിൽ ഇടും…. പുറത്തു പെയ്യുന്ന മഴയും ബസ്സിലെ തിരക്കും ഒന്നും എന്നെ അലോസരപ്പെടുത്തിയില്ല….ബസ്സിലെ ആ ചെറിയ ആൾകൂട്ടത്തിനുള്ളിൽ എന്റെ കണ്ണുകൾ പരതി കൊണ്ട് ഇരുന്നു…. എന്റെ കണ്ണുകൾ അപ്പോഴും പരതിയത് ആ സ്വപ്നത്തിലെ കണ്ണുകൾ തന്നെ ആയിരുന്നില്ലേ….ആ ഉള്ള തെലുങ്ക് സിനിമ ഒക്കെ കണ്ടാൽ ഇങ്ങനെ ഇരിക്കും….അങ്ങനെ ഒരു വളിച്ച ചിരിയും പാസ്സ് ആക്കി കൊണ്ട് ഞാൻ പതിയെ എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങി ഓഫിസിലേക്ക് നടന്നു…

ഓഫീസിലേക്കു കയറാൻ നേരത്താണ്  ആ മഞ്ഞ സ്കൂട്ടറിലേക്ക് എന്റെ കണ്ണു പതിഞ്ഞത്.അതേ എന്നെ കുളിപ്പിച്ചിട്ടു പോയ അതേ ശകടം…. പ്രതികാരം ചെയ്യാൻ മനസ്സിൽ കുറിച്ചിട്ടു ജെറിയെ ഓടിച്ചിട്ടു പാരപണിയുന്ന ടോം അണ്ണനെ മനസ്സിൽ വിചാരിച്ചു കൊണ്ട് ഞാൻ ഓഫീസിലേക്ക് കയറി…. ആദ്യം തന്നെ മാനേജരുടെ മുന്നിൽ ചെന്നു നിന്നപ്പോൾ തന്നെ ഈർഷ്യയോടെ ഉള്ള നോട്ടം കിട്ടി…. പിന്നെ ഉള്ളിൽ നുരഞ്ഞു പൊന്തിയ അമർഷം എല്ലാം കൂടെ ഒരു വലിയ ഗെറ്റ് ഔട്ടിൽ അവസാനിപ്പിച്ചു കൊണ്ട് എന്നെ അദ്ദേഹം മടക്കി അയച്ചു….അങ്ങനെ ജോലി ഭാരം കാരണം കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും തല പൊക്കാതിരുന്ന ഞാൻ എന്തോ ഒരു ആവശ്യത്തിനു വേണ്ടി തിരിഞ്ഞപ്പോൾ ആ വെളുത്ത ചുരിദാറിന്റെ ഉടമയെ കണ്ടു….പക്ഷേ എന്നെ ഞെട്ടിച്ചത് അതായിരുന്നില്ല….എന്നും എന്റെ സ്വപ്നത്തിൽ എന്നെ ഞെട്ടിച്ചിരുന്ന ആ കണ്ണുകൾ ആയിരുന്നു….അതെ ആദ്യം ആയി ആ കണ്ണുകളുടെ ഉടമയെ ഞാൻ കണ്ടു….കുറച്ചു നേരത്തേക്ക് ആ മഞ്ഞ സ്കൂട്ടറിനോട് വീട്ടാൻ വച്ച പ്രതികാരത്തെയും ടോം അണ്ണനെയും മനസ്സിൽ നിന്നും എടുത്തു മാറ്റിയിട്ട് പകരം ഞാൻ അവിടെ ഷാജഹാൻ ആയി….പേരു പോലും അറിയാത്ത ആ സുന്ദരിക്ക് വേണ്ടി സ്വപ്നങ്ങൾ എല്ലാം പെറുക്കി കൂട്ടി കൊണ്ട് ഒരു കൊച്ചു താജ് മഹൽ അങ്ങു പണിതു….പിന്നീട് ഉള്ള എന്റെ ശ്രമം എല്ലാം അവൾ ആരാണെന്നു അറിയാൻ ഉള്ളവയായിരുന്നു…ആ സമയത്താണ് ആ കോന്തൻ മാനേജർ ഒരു ദൈവദൂതനെ പോലെ അങ്ങോട്ടു കടന്നു വന്നതും അവളെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതും….പൂർണിമ അതായിരുന്നു അവളുടെ പേര്… പൂർണിമ…ആരെയും ആകർഷിക്കുന്ന ശാലീന സൗന്ദര്യവും അതോടൊപ്പം തന്നെ എന്റെ ഉറക്കം കെടുത്തുന്ന കണ്ണുകളോട് കൂടിയവൾ…. അങ്ങനെ മനസ്സിൽ ഒരു യുദ്ധം ജയിച്ച പ്രതീതിയോടെ ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട്  തിരിഞ്ഞ  എന്റെ മുഖത്തേക്ക് ഒരു ലോഡ് പുച്ഛം വാരി വിതറിക്കൊണ്ട് മാനേജർ തിരിച്ചു അയാളുടെ ക്യാബിനിലേക്ക് പോയി…

അങ്ങനെ ഞങ്ങൾ വീണ്ടും ജോലി ഭാരത്തിലേക്ക് കടന്നു…അതിനിടയിൽ എല്ലാം ഞാൻ അവളെ ശ്രദ്ധിക്കാൻ  മറന്നിരുന്നില്ല…അങ്ങനെ ഉച്ചക്കു ഭക്ഷണം കഴിക്കാനായി പിരിഞ്ഞപ്പോൾ തന്നെ  ഞാൻ പുറത്തേക്ക് പോയി….അതു കുറച്ചു കൊല്ലങ്ങൾ ആയി ഉള്ള എന്റെ ഒരു ശീലം ആണ്…ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഒരു പുക….അങ്ങനെ ആദ്യത്തെ പുക ആഞ്ഞു ഉള്ളിലേക്ക് വലിച്ചിട്ടു തിരിഞ്ഞു നോക്കുമ്പോൾ എന്റെ മനസ്സിൽ വീണ്ടും ടോം അണ്ണൻ ഉണർന്നിരുന്നു….അതേ ആ സ്കൂട്ടർ ഇപ്പോഴും അവിടെ തന്നെ ഇരിക്കുന്നു…അങ്ങനെ മറ്റാരും ചുറ്റും ഇല്ല എന്നു കരുതി കൊണ്ട് ഞാൻ ആ സ്കൂട്ടറിന് അരികിലേക്ക് മെല്ലെ നടന്നു….ചുറ്റും ഒരിക്കൽ കൂടെ നോക്കിയിട്ട് ആ ടയറിന്റെ കാറ്റു തുറന്നു വിട്ടു…..അങ്ങനെ പ്രതികാരം ചെയ്തതിന്റെ നിർവൃതിയിൽ മടങ്ങുന്ന ഞാൻ ദൂരെ ഇതെല്ലാം പക എരിയുന്ന കണ്ണുകളോടെ നോക്കി കണ്ടിരുന്ന ആ 2 കണ്ണുകൾ കണ്ടിരുന്നില്ല….

20 Comments

  1. Chathichathaa guyss…???

    1. Captain Steve Rogers

      സാരമില്ല… നമ്മുക്ക് കാവിലെ പാട്ടു മത്സരത്തിന് കാണാം???

  2. Kashttam thannae muthalali.swpanathilanenkilum oru kiss miss akkiyathil???

    1. Captain Steve Rogers

      ചതിച്ചതാ എന്നെ….???

  3. Nicee brooo?

    1. Captain Steve Rogers

      സ്നേഹം❤️

  4. kollaam, superb… amazing writing. 🙂

    spacing / paragraphing onnu sradhikkane. 🙂

    1. Captain Steve Rogers

      അടുത്ത കഥയിൽ ഉറപ്പായിട്ടും കൂടുതൽ മാറ്റങ്ങൾ കൊണ്ടു വരുന്നതാണ്…??❤️❤️ സ്നേഹം??

  5. Last dialogue pyaari ne orma Vann ?

    1. Captain Steve Rogers

      ഇരിക്കട്ടെ പ്യാരിക്കും ഒരു കുതിരപവൻ???

  6. ?? Pwolichu

    1. Captain Steve Rogers

      സ്നേഹം❤️❤️

  7. കൊള്ളാം മോനെ നിന്നെ ഞാൻ നിരാശ പെടുത്തുന്നില്ല. ?നായകന്റെ അവസ്ഥ പരിതാബകരം ആണല്ല് ??

    1. Captain Steve Rogers

      ???

  8. മണവാളൻ

    ? എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ.

    മച്ചാനെ പൊളിച്ചു ?

    1. Captain Steve Rogers

      മണവാളൻ ബ്രോ….???

    1. Captain Steve Rogers

      ???

    1. Captain Steve Rogers

      ❤️❤️?

Comments are closed.