ഒരു അഡാറ് പ്രണയ വിവാഹം [Mohammed Rashid Ottuvayal] 209

ഹാ, അപ്പൊ അന്നേ പരിജയം ഇല്ലാലോ… പിന്നെ ന്തിനാ ഇജ്ജ് പേടിക്ക്ണെ, ഇജ്ജും ഒരു മാട്രിമോണി അക്കൗണ്ട് എടുക്ക്… ന്നിട്ട് ഓൾടെ പ്രൊഫൈൽന് ഒരു റിക്വസ്റ്റ് കൊടുക്ക്… ചെലപ്പോ അങ്ങട് സെറ്റ് ആയാലോ…

സംഗതി വാപ്പ ആ പറഞ്ഞ കാര്യം കിടുക്കാച്ചി ഐഡിയ ആയിനി…
(ആഹാ ഈ ബുദ്ധി എന്താ ദാസാ നമുക്ക് ആദ്യമേ തോന്നാഞ്ഞേ- ആത്മഗതം)

പിന്നെ ഒന്നും നോകീല, ബിസ്മി ചൊല്ലി ഒരു അകൗണ്ട് അങ്ങ് എടുത്തു..

വൈകുന്നേരം ആയപ്പോ ദേ വരുന്നു നോട്ടിഫിക്കേഷൻ… ഇൻഡ്രസ്റ്റഡ്…. യാ മോനേ… കൈച്ചിലായി…

സംഗതി വാപ്പന്റെ ബുദ്ധി ആണേലും കണ്ണാടിന്റെ മുന്നില് ചെന്നിട്ട് ഞാൻ ഒരു നിർത്തം നിന്നു… ഔ എജ്ജാതി…

അങ്ങനെ ദിവസങ്ങൾക്ക് ശേഷം ഞാനും ഉപ്പയും ഉമ്മയും ഓളെ പെണ്ണ് കാണാൻ അങ്ങ് പോയി… ഓൾടെ വീട്ട്കാർക്ക് ഞങ്ങളെ അങ്ങ് പറ്റി,?

പെണ്ണിനും ചെക്കനും എന്തേലും സംസാരിക്കാൻ ണ്ടാവുംന്ന് ഏതോ ഒരു കാക ഇടയിൽ കൂടി പറഞ്ഞത് കേട്ടപ്പോ ഞാൻ ആ പറഞ്ഞ ആളെ ഒന്ന് കാണാൻ ശ്രമിച്ചു… പറഞ്ഞ ആളെ മനസ്സിലായില്ലെങ്കിലും മൂപ്പർക്ക് ആയുസ്സും ആരോഗ്യവും ണ്ടാവാൻ മ്മള് നല്ലോണം പ്രാർത്ഥിച്ചിട്ട് ഓൾടെ റൂമിലേക്ക്‌ കയറി…

വാതില് മെല്ലെ ചാരിയിട്ട് ഞാൻ ഓളെ ഒന്ന് നോക്കി, യാ മോനേ…. ഞാൻ പോലും പ്രതീക്ഷിക്കാതെ ഓള് ന്നെ അങ്ങട് കെട്ടിപിടിച്ചു,

അല്ല ഓളെ പറഞ്ഞിട്ടും കാര്യല്ല, എത്രെന്ന് വെച്ചാ കണ്ട്രോൾ ചെയ്യാ,

അങ്ങനെ ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ ഞാൻ പുറത്ത് ഇറങ്ങി, വീട്ടുകാർക്കൊക്കെ ഒക്കെ ആയ സ്ഥിതിക്ക് ഞങ്ങളെ രണ്ടാളീം മനസ്സിൽ ലഡ്ഡു പൊട്ടി പൊട്ടി ഒരു വഴിക്കായി…

ന്റെ പാത്തൂന്റെ കള്ള കാമുകനെ പേടിച്ചിട്ട് കല്യാണം പെട്ടന്ന് അങ്ങ് ഉറപ്പിച്ചു.. (സംഗതി ഓൽക്ക് അറീലല്ലോ ആ കള്ളൻ തന്നെയാണ് ഈ കള്ളൻ എന്ന് ??)

Updated: June 17, 2021 — 12:36 pm

33 Comments

  1. Eshtaaayi eshtaaayi
    പെരുത്തിഷ്ടായി ❤️❤️❤️❤️

  2. വിരഹ കാമുകൻ???

    ❤❤❤

  3. കൊള്ളാം നല്ല സ്റ്റോറി ആണ് ഇനിയും ഇതു പോലെ എഴുതുക

    All the best

Comments are closed.