ഇജ്ജോ… പെണ്ണ് കെട്ടെ…..????, തമാശ പറയല്ലേ റാഷീ…
സംഗതി കൈവിട്ട് പോകും എന്ന് കണ്ടപ്പൊ ഞാൻ കൊർച് ഗൗരവം കാട്ടി…
ഓൾടെ വീട്ടില് ആലോചനകൾ വരുന്നുണ്ട്, നിങ്ങൾ ആലോജിച്ച് ഒരു തീരുമാനം പറഞ്ഞില്ലെങ്കിൽ, ഞാൻ ഓളെ ഇങ്ങട്ട് കൊണ്ട് വരും.. എന്നും പറഞ്ഞ് ഞാൻ എണീറ്റ് റൂമിൽ ചെന്നു..
അത് കേട്ടപ്പോ അവരൊന്ന് നെട്ടി…
അങ്ങനെ പിറ്റേ ദിവസം രാവിലെ ഉപ്പ എന്നെ വിളിച്ചു,.. എന്താടാ ഓൾടെ പേര്, എവിടെയുള്ളതാ, നമ്മക്ക് പറ്റിയ കുടുംബം ആണൊ..
(ഐവ പോസിറ്റീവ് സിഗനൽ)
സംഗതി വാപ്പാന്റെ ഭാഗത്ത് നിന്ന് പച്ചക്കൊടി കിട്ടിയപ്പോ ന്റെ മാവും പൂത്തു…
പിന്നെ കാര്യങ്ങളൊക്കെ ചടപാടാന്ന് അയിനി, ഓൾടെ പേരും അഡ്രസ്സും ഒക്കെ അങ്ങട് കൊടുത്തു…
പക്ഷെങ്കില് പട്ടിണി കിടക്കുന്ന ആൾടെ മുന്നില് ഇല വിരിച്ചിട്ട് ചോറ് ഇല്ലാന്ന് പറഞ്ഞ അവസ്ഥ ആയി ന്റെ…
വേറെ ഒന്നും അല്ല… ലൊവ് മേരേജ് ആണേൽ സമ്മതിക്കൂലാന്ന് ഓൾടെ വാപ്പ…. എത്താപ്പോ കാട്ട…
ആകെക്കൂടി പിരാന്ത് പുടിച്ചാൻ തൊടങ്ങി…
ഓള് ഓൾടെ വാപ്പാന്റെ കയ്യും കാലും പുടിച്ചിട്ടും ഒരു രക്ഷയും ഇല്ല…
എടങ്ങേറ്ന്റെ ഔലും കഞ്ഞിന്ന് പറഞ്ഞാ മതീലോ….
സംഗതി ഞാൻ ആകെ സാഡ് ആയി…. തിന്നാനും കുടിച്ചാനും ഒന്നിനും ഒരു ഉസാറില്ലാണ്ടായി..
രണ്ടൂസം കഴിഞ്ഞപ്പൊ ന്റെ പുഞ്ഞാര വാപ്പ വന്നിട്ട് പറഞ്ഞു, അല്ല റാഷി, അന്നേ ഓൾടെ വീട്ട്കാര് കണ്ട്ക്ക്ണോ
ഇല്ലുപ്പാ… ന്തേയ്…
Eshtaaayi eshtaaayi
പെരുത്തിഷ്ടായി ❤️❤️❤️❤️
❤❤❤
കൊള്ളാം നല്ല സ്റ്റോറി ആണ് ഇനിയും ഇതു പോലെ എഴുതുക
All the best