ഒരു അഡാറ് പ്രണയ വിവാഹം [Mohammed Rashid Ottuvayal] 209

അള്ളോഹ്.. ഇക്കാക്ക വരുന്നുണ്ട്… Ok.. ഞാൻ പിന്നെ വിളിക്കാം…

എന്നും പറഞ്ഞ് ഫോൺ കട്ടാക്കി..

എങ്ങനെ വീട്ടിൽ പറയാ എന്നൊരു പുടുത്തവും ഇല്ല.. ഏതായാലും രാത്രി ആവട്ടെ, ഉപ്പാനോട് കാര്യം സൂചിപ്പിക്കണം ന്നും പറഞ്ഞ് ഞാൻ പുറത്ത് പോയി…

അങ്ങനെ രാത്രി എല്ലാരും ഫുഡ് കഴിക്കാൻ ഹാളിൽ ഇരുന്നപ്പോ, എല്ലാ ധൈര്യവും സംഭരിച്ച് ഞാൻ അങ്ങ് കാച്ചി…

ഉമ്മാ… ഇങ്ങളെ മേലും കയ്യും വേദന ഇപ്പോ എങ്ങനെ ണ്ട്…

ഒരു കൊറവും ഇല്ല.. ന്തേയ്…

അല്ല ഒന്നുല്ല, ഇങ്ങള് ഒറ്റക്കല്ലേ ഇവിടെ പണി എടുക്കുന്നെ… ഒരാളുംകൂടി ണ്ടെങ്കി…

വാപ്പാക് സംഗതി കാര്യം പിടികിട്ടി…

ഉമ്മ അപ്പഴേക് പറയാ, എന്തിനാ വെറുതെ പൈസ കൊടുത്ത് ഒരു വേലക്കാരിനെ ഒക്കെ വെക്ക്ണെ, ഞാൻ സഹിച്ചോളാ..

അത് കേട്ടപ്പോ ഉപ്പ പൊട്ടിച്ചിരിച്ചു…?

കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിൽ ഞാനും?…

ഞങ്ങളെ രണ്ട് പേരുടെയും മുഖത്തേക് നോക്കി കിളി പോയ പോലെ ഉമ്മ നിക്കുന്നു…

വാപ്പന്റെ ചിരി നിന്നപ്പോ മൂപര് തന്നെ കാര്യം ഉമ്മാനോട് പറഞ്ഞു…

ഇവൻ പെണ്ണ് കെട്ടണം എന്ന പറഞ്ഞെ…

അത് കേട്ടപ്പോ ഉമ്മാന്റെ ചിരി തൊടങ്ങി….

Updated: June 17, 2021 — 12:36 pm

33 Comments

  1. Eshtaaayi eshtaaayi
    പെരുത്തിഷ്ടായി ❤️❤️❤️❤️

  2. വിരഹ കാമുകൻ???

    ❤❤❤

  3. കൊള്ളാം നല്ല സ്റ്റോറി ആണ് ഇനിയും ഇതു പോലെ എഴുതുക

    All the best

Comments are closed.