ഒരു അഡാറ് പ്രണയ വിവാഹം [Mohammed Rashid Ottuvayal] 209

ഞാൻ കൊറേ ന്നെ പറ്റി പറഞ്ഞ് ഇങ്ങളെ നേരം കളയ്ണില്ല.) .

ഒരൂസം ഞങ്ങൾ എല്ലാരും ചോറ് വെയ്ച്ചായിനി… അപ്പളാണ് ഉമ്മ പറയ്ണെ…

റാഷിയെ… ഓള് വളഞ്ഞോടാ…

ഉമ്മാന്റെ ആ ഡയലോഗ് കേട്ടപ്പോ ഞാൻ ഒന്ന് നെട്ടി…. ലാ ഹൗല വലാ….

വാപ്പന്റെ മുന്നിൽ വെച്ച് തെന്നെ വേണോ ഉമ്മാന്ന് മനസ്സിൽ പറഞ്ഞ് ഞാൻ ഉമ്മാനെ ഒന്ന് നോക്കി…

എന്നേം നോക്കി ഒരു കള്ള ചിരി ചിരിച്ചിട്ട് പറയാ,

ഹാ ഇവിടെയുള്ളവരുടെ ഡ്രസ്സ്‌ ഒക്കെ തിരുമ്പി തിരുമ്പി കയ്യും കാലും ഒക്കെ വേദന ആയി തൊടങ്ങീക്ക്ണ്…

(വാഷിങ് മിഷീൻ വാങ്ങി കൊടുക്കാത്തതിന്റെ പ്രതികാരം പപ്പടം പൊടിക്കുന്ന പോലെ ഇത്ര സിമ്പിൾ ആയി തീർക്കും എന്ന് ഒട്ടും ഞാൻ പ്രതീക്ഷിച്ചില്ല)

ഇടക്ക് കൊർച് ഗൗരവത്തോടെ ഉപ്പ ചോയ്ച്ചു, ഏത് പെണ്ണ്??

എന്തൊക്കെ ഇജ്ജ് പറയ്ണെ…

ആഹ് മ്മളെ മോന്റെ കാര്യം തന്നെ… ഓനോട്‌ ചോയ്ച്ച് നോകിം…

എന്താ റാഷിദെ കേക്ക്ണെ… ഇജ്ജ് കുര്ത്തക്കേട് ഒന്നും കാട്ടല്ലേ ട്ടോ…

ഏയ്‌… ഇല്ലുപ്പാ… ഈ ഉമ്മ വെറുതെ ആളെ പിരി കയറ്റാ…

പോട… ഞാനാണോ പിരി കയറ്റുന്നെ… അപ്പൊ അന്റെ ഫോണില് ഉള്ള കുട്ടി ഏതാ…

പടച്ചോനെ… പെട്ടു…
അത്… അത് പിന്നെ…

പറി…

അത് ഞാൻ മ്മളെ വല്ലിമ്മ പറഞ്ഞിട്ടാ…

Updated: June 17, 2021 — 12:36 pm

33 Comments

  1. Eshtaaayi eshtaaayi
    പെരുത്തിഷ്ടായി ❤️❤️❤️❤️

  2. വിരഹ കാമുകൻ???

    ❤❤❤

  3. കൊള്ളാം നല്ല സ്റ്റോറി ആണ് ഇനിയും ഇതു പോലെ എഴുതുക

    All the best

Comments are closed.