ഒന്നും ഉരിയാടാതെ 35 [നൗഫു] 5231

 

“നാജി..”

 

മുറിയിലേക്ക് പോകാന്‍ തിരക്കുള്ളത് കൊണ്ടാവണം, അജ്മൽ കുറച്ചു ദേഷ്യത്തോടെ നാജിയെ ഞങ്ങളുടെ പുറകിലായി വന്നു നിന്ന് വിളിച്ചു…

 

“ടി.. നീ എന്താ ഈ കാണിക്കുന്നത്…”

 

അജ്മലിന്റെ അക്ഷമയിലും ക്ഷോഭത്തിലും നാജി കുലുങ്ങിയില്ല.. അവളൊന്നും മിണ്ടാതെ എന്റെ പ്രതികരണം കാത്തു എന്റെ മുഖത്ത് നിന്നും കണ്ണുകള്‍ മാറ്റാതെ നിന്നു

 

“ഞാൻ നിന്നോട് പറഞ്ഞില്ലേ എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പേർസണൽ ആയി സംസാരിക്കാൻ ഉണ്ടെന്നു… എന്നിട്ട് ഞാൻ ഇതാ ഇവനോട് പറയുകയും ചെയ്തു… പറയേണ്ട ഒരു ആവശ്യവും ഇല്ലാഞ്ഞിട്ടും… എന്നിട്ടും നീ എന്തെ…”

 

അജ്മലിന്റെ ശബ്ദം കുറച്ചു കൂടെ ഉച്ചത്തിൽ ആ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിന്റെ ഉള്ളിൽ മുഴങ്ങി…

 

“നീ വാ..”

 

നാജിയുടെ കയ്യിൽ പിടിച്ചു അജ്മൽ വീണ്ടും അവളേയും കൊണ്ട് മുകളിലേക്കു പോകുവാനായി ശ്രെമിക്കവേ എന്റെ ഉള്ളിൽ നിറഞ്ഞു വന്ന ഏതോ ഒരു വികാരം കൊണ്ട് ഞാൻ നാജിയുടെ കയ്യിൽ നീന്നും അജ്മലിന്റെ കൈ മോചിപ്പിച്ചു…

 

എന്താ സംഭവം എന്നറിയാതെ അജ്മൽ എന്റെ മുഖത്തേക് നോക്കി…

 

അജ്മൽ ഞങ്ങളെ തന്നെ നോക്കി നികുകയാണ്… നാജി ആണേൽ ഒന്നും മിണ്ടുന്നില്ല…

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.