ഒന്നും ഉരിയാടാതെ 35 [നൗഫു] 5231

 

വേറെ ആരെയും ഞാൻ കാണുന്നില്ല.. എന്റെ മുന്നിലേക്ക് നടന്നു അടുക്കുന്ന നാജി മാത്രം.. അവളുടെ കുറച്ചു പിറകിൽ ഉള്ള അജ്മൽ പോലും എന്റെ കണ്ണുകളിൽ വന്നില്ല…

 

തൊട്ടടുത്തു എത്തിയ ഉടനെ അവൾ ഒരു കുഞ്ഞിനെ ഉമ്മ പിടിക്കുന്നത് പോലെ എന്റെ കൈ ബലത്തിൽ പിടിച്ചു എന്നെ ഞാൻ ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേൽപ്പിച്ചു കൊണ്ട് പുറത്തേക് നടക്കുവാനായി തുടങ്ങി… …

 

കുഞ്ഞി…. കുറച്ചു പിറകിൽ നീന്നും എന്റെ കയ്യിൽ പിടിച്ചു കണ്ടു നടക്കുന്ന നാജിയെ അജ്മൽ വിളിക്കുന്നുണ്ട്…

 

അവൾ അതൊന്നും ശ്രദ്ധിക്കാതെ എന്നെയും കൊണ്ട് ആ റെസ്റ്റോറന്റിന്റെ പുറത്തേക് ഹോട്ടലിന്റെ ബേസ്മെന്‍റിലെ പാര്‍ക്കിങ് ലക്ഷ്യമാക്കി നടന്നു.. ആ സമയം അവിടെ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ല…

 

നാജി എന്നെ ഒരു തൂണിന്റെ അരികിൽ നിർത്തി.. എന്റെ മുഖത്തേക് തന്നെ നോക്കി… ആ കണ്ണുകളിലെ ഭാവം.. അതെനിക്ക് മനസിലാക്കാനാവുന്നില്ല..

 

“ബാവു… നിനക്ക് ഞാൻ ആരാണ്….”

 

എയര്‍പോര്‍ട്ടില്‍ വെച്ചു അജ്മലിനെ കണ്ടത്തില്‍ പിന്നെ അന്നാദ്യമായി ഞാന്‍ നജിയുടെ ശബ്ദം വീണ്ടും കേട്ടു..

 

നീ എന്ത് പറഞ്ഞിട്ടാണ് എന്നെ നാട്ടിൽ നിന്നും ഇങ്ങോട്ട് കൊണ്ട് വന്നത്… നാജിയുടെ ശബ്ദം വീണ്ടും മുയങ്ങി….

 

❤❤❤❤

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.