ഒന്നും ഉരിയാടാതെ 35 [നൗഫു] 5231

 

ജീവിതത്തിൽ കരയാൻ മാത്രമേ ചില സമയങ്ങളിൽ നമ്മൾ ഒറ്റക്ക് ഉണ്ടാവു… പക്ഷെ കരയുന്നത് നമ്മുടെ കഴിവില്ലായ്മയെ കാണിക്കും.. ഒന്ന് പുഞ്ചിരി തൂകിയാൽ ഈ സമയവും എന്റെ മുന്നിൽ ഒന്നുമല്ല എന്ന് എനിക്കവളെ അറിയിക്കണം എന്നുള്ള എന്റെ തോന്നൽ അത് തന്നെ ആയിരുന്നു ആ പുഞ്ചിരിയുടെ ലക്ഷ്യവും…

 

നാജി എന്നെ ഒന്ന് നോക്കി പിന്നെ അജ്മൽ നിൽക്കുന്ന ഭാഗത്തേക് നടന്നു..

 

അവള്‍ മുഖമെല്ലാം നല്ലത് പോലെ കഴുകിയിട്ടുണ്ട്… മുഖത്തു വെള്ളം നനഞ്ഞത് പോലെ കാണുന്നു…

 

ഞങ്ങൾ വരുമ്പോൾ ഇടക്ക് തോളിലേക്ക് താഴ്തി ഇട്ട ഷാൾ ഇപ്പോൾ നല്ല വട്ടത്തിൽ തലയെല്ലാം മറച്ചു പിന്ന് കുത്തി വെച്ച് ഇട്ടിരിക്കുന്നു…

 

ആ ലിഫ്റ്റിന്റെ അരികിലേക് എത്തിയ നാജി അജ്മലിനോട് എന്തോ പറഞ്ഞു ഉടനെ തന്നെ എന്നെ ലക്ഷ്യമാക്കി നടന്നു വന്നു… കുറച്ചു വേഗതയിൽ…

 

അതിൽ എന്റെ ഹൃദയം പട പട എന്ന് ഇടിക്കുവാനായി തുടങ്ങി…

 

നാജി എന്തിനാണ് എന്റെ അരികിലേക് വരുന്നത്.. ഇനി അജ്മലിന്റെ കൂടെ റൂമിൽ പോകട്ടെ എന്ന് ചോദിക്കുവാൻ ആണോ… ഞാൻ അവൾ എന്റെ അരികിലേക് എത്തുന്നതിനു മുമ്പ് എന്നോട് തന്നെ ചോദിച്ചു നോക്കി…

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.