ഒന്നും ഉരിയാടാതെ 35 [നൗഫു] 5159

 

ഞാൻ നാജിയെ കാണാത്തതിന്റെ ടെൻഷൻ കയറി ചുറ്റിലുമായി നോക്കുവാനായി തുടങ്ങി…

 

ഇല്ല.. അടുത്തൊന്നും അവൾ ഇല്ല… പിന്നെ എങ്ങോട്ട് പോയി…

 

അജ്മൽ നല്ല സന്തോഷത്തിൽ ആണെന്ന് തോന്നുന്നു… അവന്റെ മുഖം കൂടുതൽ ശോഭ വന്നത് പോലെ.. ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞിട്ടുണ്ട്…

 

ഒരു വാതിൽ തുറക്കുന്ന ശബ്ദം കേട്ടു..

 

വാഷ് റൂമിന്റെ വാതിൽ തുറന്നടയുന്ന ശബ്ദം ആയിരുന്നു അത്… വാതില്‍ തുറന്നു നാജി ഇറങ്ങി വരുന്നു..

 

അവിടെ നിന്നും വരുന്ന നാജി ആദ്യം ഞാൻ ഇരിക്കുന്ന ഭാഗത്തേക് നോക്കി…

 

അവരെ ഒപ്പം കണ്ടിരുന്ന ഈ കുറച്ചു സമയം.. ഇത് വരെ ഞാൻ തല ഉയർത്തി അവരെ നോക്കിയിട്ടില്ല.. എന്തോ സ്വയം അപഹാസ്യൻ ആകുന്ന ഒരു ഫീൽ ആയിരുന്നു മനസ് നിറയെ.. ഇനി തോറ്റു കൊടുക്കുന്നതിൽ അർത്ഥമില്ല എന്ന് അറിഞ്ഞത് കൊണ്ട് തന്നെ ഞാൻ നാജിയെ നോക്കി നിന്നു… ഉള്ളിൽ വിരിയുന്ന പുഞ്ചിരിയോടെ…

 

ഒരാൾ നമ്മെ മറന്നാൽ.. ഒരായിരം പേർ നമ്മെ ഓർക്കാൻ ഉണ്ടാവും.. ഒരാൾ നമ്മോട് ചിരിച്ചില്ലേൽ.. ഒരായിരം പേർ നമ്മോട് ചിരിക്കാൻ ഉണ്ടാവും.. നമ്മൾ ചിരിക്കാൻ മടിക്കരുത് എന്ന് മാത്രം…

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.