ഒന്നും ഉരിയാടാതെ 35 [നൗഫു] 5231

 

ചിന്തകൾ ഇങ്ങനെ കെട്ടഴിഞ്ഞ പട്ടം പോലെ പറന്നകന്നു കൊണ്ടിരുന്നു…

 

ഇതിൽ ഉള്ളിൽ നിറയുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗം തന്നെ ഇതാണ്.. അജ്മൽ ഇത് വരെ അറിഞ്ഞിട്ടുണ്ടാവില്ല ഞങ്ങൾ ഒന്നായ കാര്യം.. അതെങ്ങനെ അവനെ അറിയിക്കും എന്നുള്ള വിഷമം തന്നെ ആകണം നാജിയുടെ പ്രശ്നം… പക്ഷെ അവൻ നാജിയെ റൂമിലേക്കു ക്ഷണിക്കാൻ മാത്രം ബന്ധം… ഈ റെസ്റ്റോറെന്‍റില്‍ തന്നെ ഞങ്ങൾ അല്ലാതെ ഒന്നോ രണ്ടോ ഫുഡ്‌ സെർവ് ചെയ്തു തരുന്നവർ മാത്രമേ ഉള്ളൂ…

 

ഇവിടെ ഇരുന്നു തന്നെ സംസാരിക്കാമല്ലോ…

 

എന്റെ മനസിൽ നിറഞ്ഞു വന്ന സന്തോഷം പെട്ടന്ന് തന്നെ മുഖത്തു ഒരു ചെറു ചിരിയായ് ഉയർന്നു വന്നു…

 

നാജി എന്റേതാണേൽ അവൾ അജ്മലിന്റെ കൂടെ റൂമിലേക്കു പോകില്ല.. ഇനി എന്റേതെന്നുള്ള വാക്കുകൾ അവളുടെ വെറും ഭാവന മാത്രം ആണേൽ… ഇന്ന് വരെ അവളെന്നോട് പറഞ്ഞതെല്ലാം ഒരു കഥയായിരുന്നെങ്കില്‍ നാട്ടിലേക്കുള്ള യാത്ര ഞാൻ ഒറ്റക്കായിരിക്കും…

 

ഞാൻ ഒരു വട്ടം കൂടി അവർ പോയ വഴിയിലേക് നോക്കി…

 

എന്റെ ഉള്ളിൽ ഞാൻ നേരത്തെ ഓർത്ത പ്രകാശ കിരണങ്ങൾ നിറയുന്നത് പോലെ… അജ്മൽ മുകളിലേക്കു പോകുവാൻ നിൽക്കുന്ന ലിഫ്റ്റിന്റെ അരികിൽ നിൽക്കുന്നു… അപ്പൊ നാജി… അവൾ എവിടെ…

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.