ഒന്നും ഉരിയാടാതെ 35 [നൗഫു] 5231

 

ഓർമ്മകളെ നിങ്ങളെനിക്ക് സന്തോഷമാണോ സങ്കടമാണോ കൂടുതൽ തന്നത്…

 

നിനക്ക് എങ്ങനെ അറിയാം അല്ലെ.. എന്റെ ജീവിതം… സന്തോഷമാണ്.. ഇടക്കിടെ കണ്ണുകൾ നിറച്ചു കളഞ്ഞ സന്തോഷം…

 

നാജി എന്നിൽ നിന്നും അകന്നു പോകുന്നു എന്ന് പ്രതീക്ഷിച്ച എന്നെ… ഒരു നിമിഷം കൊണ്ട് നാജി എന്നെക്കാൾ വേറെ ആരെയും ഇഷ്ട്ടപെടുന്നില്ല എന്ന് അറിയിക്കാൻ ആർക് പറ്റും…

 

എനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന ഒരു കാര്യം ആയിരുന്നില്ല കുറച്ചു നിമിഷങ്ങൾ ആയി നടക്കുന്നത്… ആ ഇന്നോവയിൽ വെച്ച് നാജിയുടെ മുഖം വിളറി വെളുത്തത് അവളുടെ ഉള്ളിൽ ഒരു കള്ളം ഉള്ളത് കൊണ്ടല്ലെ…

 

ആണ്.. അങ്ങനെ തന്നെ ആണ്.

 

പിന്നെ ഞാൻ ഇപ്പൊ കണ്ടു കൊണ്ടിരിക്കുന്ന അവരുടെ ബോഡി ലാംഗ്വേജ് പോലും അവരുടെ ഇഷ്ടം തുറന്നു കാണിക്കുന്നത് പോലെ…

 

ഇനി ചിലപ്പോൾ നാജി പറയാന്‍ വന്ന കാര്യങ്ങള്‍ പെട്ടന്ന് അജ്മലിനോട് പറയാൻ കഴിയാതെ നിൽക്കുകയാണോ.. എങ്ങനെ ഒരു തുടക്കം കിട്ടുമെന്ന് അറിയാതെ… എന്റെ ഉള്ളിൽ എന്റെ നാജിയെകുറിച്ച് ആദ്യമായി ഒരു പോസിറ്റീവ് വൈബ് വന്നു…

 

അങ്ങനെ ആകാം.. ഒരുപാട് കാലം പ്രണയിച്ചവർ… ഒന്നാകണമെന് തീരുമാനം എടുത്തവർ… ഒരേ ദിശയിലേക് മാത്രം ഓടിക്കൊണ്ടിരുന്നവരെ… പെട്ടന്ന് ഒരാൾ വന്നു കൂടെ ചേർത്തി മറ്റൊരു ഭാഗത്തേക് ഓടിച്ചു കൊണ്ടിരുന്നാൽ എങ്ങനെ ഉണ്ടാവും…

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.