ഒന്നും ഉരിയാടാതെ 35 [നൗഫു] 5159

“ഹോ.. അതാണോ.. നമുക്ക് എവിടേലും ഇരിക്കാം കുറച്ചു നേരം.. അപ്പോൾ പറയാം.. എന്തെ അങ്ങനെ പോരെ..”

 

“ഓ… അത് മതി…”

 

“എന്നാൽ പിന്നെ എവിടെ ഇരിക്കും.. ഏതേലും റസ്റ്റോറന്റിൽ ഇരുന്നാലോ…”

 

ഞാൻ മനാഫിനോടായി ചോദിച്ചു..

 

“ഹേയ് അത് വേണ്ട… നമുക്ക് ചുരത്തിന്റെ മുകളിൽ ഇരിക്കം.. ഒരു മണിക്കൂർ കൊണ്ട് എത്തുമല്ലോ…”

 

 

❤❤❤

 

“നീ എന്തിനാ സ്പീഡ് കൂട്ടുന്നത്…”

 

പതുക്കെ പോയിക്കൊണ്ടിരുന്ന വാഹനം പെട്ടെന്നു അമിത വേഗത്തിൽ എത്തിയപ്പോൾ ഞാൻ മനാഫിനോട് ചോദിച്ചു…

 

“അല്ലടാ ഒരു പത്തു മിനിറ്റ് നേരത്തെ എത്തിയാൽ അതായില്ലേ.. എനിക്ക് ടെൻഷൻ അടിക്കാൻ വയ്യ.. അത് കൊണ്ടാണ്..”

 

“നീ എന്തിനാടാ ടെൻഷൻ അടിച്ചു വെറുതെ നമ്മുടെ ജീവൻ മേലേക്ക് വിടുന്നത്…”

 

ഞാൻ പതിയെ പോകുവമായി പറഞ്ഞു കൊണ്ട് പുറത്തേക് നോക്കി ഇരുന്നു…

 

കാർ കല്പറ്റ ടൌൺ അടുത്ത് കൊണ്ടിരിക്കുന്നു…

 

ഒരുപാട് വളവുകളും തിരിവുകളും കയറ്റിറക്കങ്ങളുമായി വളരെ മനോഹരമായി തോന്നുന്ന ഒരു പാതയാണ് കൊല്ലഗല്‍ കോഴിക്കോട് നാഷണല്‍ ഹൈവേ..!!

 

അപകടം പതിഞ്ഞിരിക്കുന്ന പാത… ഓരോ വളവിലും മരണം പതിയിരിക്കുന്ന കാലന്റെ സ്വന്തം ഹൈവേ.. കോഴിക്കോട് മുതൽ തുടങ്ങുന്ന പാതയിൽ ഓരോ വളവിലും കാണാം റോഡപകടത്തില്‍പ്പെട്ടു മരിച്ചു കിടന്നവരുടെ രക്തം ഒഴുകിയ ഭാഗത്ത്‌ മഞ്ഞ പെയിന്റ് കൊണ്ട് NHAI അടയാളം ഇട്ടിരിക്കുന്നത്…

 

 

❤❤❤

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.