ഒന്നും ഉരിയാടാതെ 35 [നൗഫു] 5159

 

“ഔ…”

 

പെട്ടന്ന് മുകുന്ദേട്ടന്റെ വായില്‍ നിന്നും വേദന എടുക്കുന്ന ഒരു ശബ്ദം കേട്ടു…നുള്ള് കിട്ടിയതാണ് ഓളുടെ അടുത്ത് നിന്നും… ഞാനും നാജിയും അത് കണ്ടു ചിരിച്ചു…

 

എന്നും കൂടെ ഉണ്ടാക്കുമ്പോൾ പ്രണയം ചിലപ്പോൾ എപ്പോഴും പുറത്തേക് വന്നില്ല എന്ന് വരാം.. എന്നാലും അവരെ കണ്ടാൽ ഇപ്പോഴും നല്ലത് പോലെ ജീവിതം ആസ്വദിച്ചു മുന്നോട്ട് പോകുന്നവർ തന്നെ ആണെന്ന് മനസിലാകും… വിവാഹത്തിന് മുമ്പുള്ള സ്നേഹവും കരുതലും അത് പോലെ തന്നെ കൊണ്ട് പോകുന്നവർ…

 

ജീവിതത്തെ കുറിച്ച് വ്യക്തമായ കുറച്ചു കാഴ്ച്ചപാടുള്ള ഒരാളാണ് മുകുന്ദേട്ടന്‍ എന്ന് കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ മനസിലായി…

 

❤❤❤

 

ടിക് ടിക് ടിക്… ബീപ്.. ബീപ്

 

ഒട്ടും പരിചമില്ലാത്ത ശബ്ദം കേട്ട് ഒരുറക്കത്തില്‍ നിന്നെന്ന പോലെ ഞാന്‍ ഞെട്ടിയുണര്‍ന്നു.. കണ്ണുകള്‍ ശരിക്കും തുറക്കാന്‍ കഴിയുന്നില്ല.. പാതി മാത്രം തുറന്ന കണ്ണുകള്‍ ഞാന്‍ ചുറ്റിലും ഓടിച്ചു.. ഞാൻ ഏതോ റൂമിൽ കിടക്കുകയാണ്… എന്റെ ശരീരം മുഴുവൻ ഓരോ വയറുകൾ ഘടിപ്പിച്ചിട്ടുണ്ട്… ആ വയറുകൾ കുത്തിയ യന്ത്രത്തില്‍ നിന്നാണ് ഞാനാ ശബ്ദം കേൾക്കുന്നത്…

 

റൂമിൽ നല്ല തണുപ്പ്.. ശക്തമായ തലവേദനയുണ്ട്.. ഞാൻ എവിടെയാണ് കിടക്കുന്നത്… എങ്ങിനെ ഞാനിവിടെയെത്തി.. പാതിമാത്രം തുറന്ന കണ്ണുകള്‍ മുഴുവൻ തുറക്കുവാൻ ശ്രമിച്ചു കൊണ്ട് എന്താണ് സംഭവിച്ചതെന്നു ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു …

 

 

ടിക് ടിക് ടിക്… ബീപ്.. ബീപ്

 

IMG-20210521-WA0076

 

തുടരും…

 

ഒരു ബ്രേക്ക് ആയാലോ… വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് ഈ കഥ…

 

ഒന്ന് രണ്ടു പാർട്ട്‌ കഴിയാതെ ഒന്നും മനസിലാകില്ല ?

 

 

നൗഫു…❤❤❤

 

 

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.