ഒന്നും ഉരിയാടാതെ 35 [നൗഫു] 5159

 

നാജി പതിയെ.. നിച്ചുവിനെ കൈകളിലേക് എടുത്തു.. ചിരിക്കാൻ തുടങ്ങുന്നേ ഉള്ളൂ…

 

മുകുന്ദേട്ടനെ കണ്ടാലേ അറിയാം മൂപ്പര് ലോക വിവരം കുറച്ചു കൂടിയ ആളാണ്.. പോരാത്തതിന് അത് തെളിയിക്കാൻ വേണ്ടി വേണേൽ അട്ടയുടെ പൊക്കിൾ വരെ ഫോട്ടോ എടുത്തു കൊണ്ട് വരുന്ന ഒരു സൈക്കോ…

 

ഞാന്‍ ഓരോ തമാശകൾ പറഞ്ഞു നാജിയെ സാഡ് മൈൻഡിൽ നിന്നും മോചിപ്പിച്ചു കൊണ്ട് ഞാൻ അവരുമായി കൂട്ട് കൂടി… എന്റെ വലതു കയ്യിനുള്ളിൽ ചുരുണ്ടു കൂടി നാജിയും…

 

“നിങ്ങൾ പ്രണയിച്ചണോ വിവാഹം ചെയ്തത് ..”

 

പെട്ടന്നായിരുന്നു മുകുന്ദേട്ടന്റെ ആ ചോദ്യം…

 

ഞാൻ പെട്ടന്ന് ഒരു മറുപടി കൊടുക്കാതെ ഇരുന്നു..

 

“അല്ല.. നിങ്ങൾ പ്രണയിച്ചവർ അല്ല… നിങ്ങളെ കണ്ടാൽ തന്നെ അറിയാം.. വിവാഹത്തിന് ശേഷം പ്രണയിക്കാൻ തുടങ്ങിയവരാണെന്ന്… ഇതാ അങ്ങോട്ട്‌ നോക്കിയേ..”

 

സീറ്റില്‍ കുറച്ചു മാറി ഇരിക്കുന്ന ഭാര്യയെ ചൂണ്ടി മുകുന്ദേട്ടന്‍ പറഞ്ഞു…

 

“ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു.. ഇപ്പൊ കണ്ടോ ഉത്തര ധ്രുവവും ദക്ഷിണ ധ്രുവവും പോലെ..”

 

സരസമായ ചിരിയോടെ മുകുന്ദേട്ടന്‍ പറഞ്ഞു നിര്‍ത്തി..

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.