ഒന്നും ഉരിയാടാതെ 35 [നൗഫു] 5231

 

ഞാൻ ഒരു പുഞ്ചിരിയോടെ അവനോട് ചോദിച്ചു..

 

അജ്മൽ ഒന്നും മിണ്ടാതെ.. തിരിഞ്ഞു നടന്നു…

 

ഞാൻ നാജിയെ എന്നോട് ചേർത്ത് നിർത്തി അവിടെ തന്നെ നിന്നു….

 

❤❤❤

 

അന്ന് തന്നെ ഞങ്ങൾ അവിടെ നിന്നും തിരികെ പുറപ്പെട്ടു..

 

ഇങ്ങോട്ട് പോരുമ്പോൾ കുറച്ചു സ്ഥലങ്ങളില്‍ പോകാൻ പ്ലാൻ ചെയ്തിരുന്നു.. മറൈൻ ഡ്രൈവ്.. വീഗാ ലാൻഡ്.. അങ്ങനെ കുറച്ചു സ്ഥലങ്ങളിൽ.. പക്ഷെ മനസ് മരവിച്ചു കിടക്കുമ്പോൾ എങ്ങനെ എല്ലാം കാണാൻ പറ്റും..

 

നാജിയുടെ മുഖത്തു ഞാൻ ഒരു സന്തോഷവും കാണുന്നില്ല… അവൾ തീവണ്ടിയുടെ ജനലിൽ കൂടെ വിദൂരതയിലേക് നോക്കി ഇരിക്കുകയാണ്… ചെറിയ ഒരു ചാറ്റൽ മഴ ഇടക്കിടെ വന്നിറങ്ങുന്നുണ്ട്..

 

കുറച്ചു സമയത്തിന് ശേഷം ഞാൻ നാജിയുടെ അടുത്തേക് ചെന്നിരുന്നു.. ഞാൻ അവളുടെ അരികിൽ ഉരുന്നത് അറിഞ്ഞ ഉടനെ തന്നെ നാജിയുടെ ശരീരം എന്നിലേക്കു ചാഞ്ഞു…

 

തൊട്ട് മുന്നിൽ ഒരു ഫാമിലി ഇരിക്കുന്നുണ്ട്.. ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന മുകുന്ദേട്ടൻ… കൂടെ അദ്ദേഹത്തിന്റെ വൈഫ്.. രണ്ടു കൊച്ചു വികൃതികൾ.. നാലുവയസുകാരന്‍ കേശു.. കൈക്കുഞ്ഞായ നിച്ചു… അവരും കോഴിക്കോട്ടേക് തന്നെ… ഒരു വെക്കേഷൻ കിട്ടിയപ്പോൾ നാട്ടിലേക്കു പോകുകയാണ് അവർ..

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.