ഒന്നും ഉരിയാടാതെ 35 [നൗഫു] 5159

 

“അപ്പൊ നീ ഇനി ബാവുവിന്റെ സ്വന്തമാണ്.. അല്ലെ…??”

 

അത് വരെ എല്ലാം കെട്ടിരുന്ന അജ്മൽ.. അവളോട് ചോദിച്ചു..

 

“അതേ..”

 

നാജി ഒട്ടും തന്നെ പതർച്ച ഇല്ലാതെ പറഞ്ഞു…

 

“എന്റെ മുന്നിൽ നിങ്ങൾ സന്തോഷത്തോടെ ജീവിക്കുമോ..”

 

അജ്മൽ ചെറിയ ഒരു ഭീഷണി പോലെ ചോദ്യം ചെയ്യാൻ തുടങ്ങി…

 

“ഞാൻ ആഗ്രഹിച്ചത് എല്ലാം എന്നിലേക്കു വന്നു ചേർന്നിട്ടുണ്ട്.. അതിന് വേണ്ടി എന്ത് കളിയും കളിക്കാറും ഉണ്ട്… നിന്നെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ടെൽ നാജി.. നീ എന്റെ കൂടെ തന്നെ ഉണ്ടാവും.. അതിന് മുമ്പിൽ മല പോലെ ആര് നിന്നാലും… നിന്റെ ജീവിതം ഇത് വരെ കൊണ്ടെത്തിച്ച എനിക്ക് നിന്നെ ഇവിടെ നിന്നും പൊക്കി എടുക്കുക എന്ന് പറഞ്ഞാൽ സിമ്പിൾ കാര്യമാണ്.. അതിന് വേണ്ടി നിന്റെ ബാവുവിനെ…”

 

എന്നും പറഞ്ഞു അവൻ എന്റെ മുഖത്തേക് ഒന്ന് നോക്കി..

 

നാജിയുടെ മുഖത്തു ഒരു ഭയം നിറയുന്നത് ഞാൻ കണ്ടു.. ഞാൻ അവളെ എന്നിലേക്കു ചേർത്തു നിർത്തി..

 

“അജ്മലെ.. നീ കൊല്ലുമെന്നാണോ പറഞ്ഞു വരുന്നത്…”

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.