ഒന്നും ഉരിയാടാതെ 35 [നൗഫു] 5159

 

എനിക്ക് അറിയില്ല ഇന്ന് ഞാൻ ഇവനെ ഇഷ്ട്ടപ്പെടാൻ കാരണം എന്താണെന്ന്.. ഒന്നറിയാം പെണ്ണിനെ അറിഞ്ഞു സ്നേഹിക്കുന്നവനെ പെണ്ണും സ്നേഹിക്കും.. അവളുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ ആയിരിക്കും അവൾക് ഏറ്റവും പ്രിയപ്പെട്ടത്.. അത് അറിയാതെ നടത്തി തരുന്ന.. ചോദിക്കാതെ കൊണ്ട് പോകുന്ന ഒരു ആൺകുട്ടിയെ ആരാണ് ഇഷ്ട്ടപ്പെടാതെ പോവുക…

 

എന്റെ ഉപ്പ ഇവന്റെ കൈ പിടിച്ചു എന്നെ ഇവന് അല്ലാഹുവിന്റെ നാമത്തിൽ കൊടുത്തു എന്ന് പറഞ്ഞത് മുതൽ.. ഇവൻ അതിന് ഒരു മറുപടി കൊടുത്തിട്ടുണ്ടാവും അതേ റബ്ബിന്റെ പേരിൽ സ്വീകരിച്ചു എന്ന്…

 

അതിനെല്ലാം സാക്ഷി മുകളിൽ ഇരിക്കുന്നവൻ അല്ലെ.. നമ്മുടെ ഇടയിലേക്ക് കയറി ഒരു തെറ്റും ചെയ്യാത്ത ഈ പാവത്തിനെ ഞാൻ എന്തിനാണ് ദ്രോഹിക്കുന്നത്.. ഇതിൽ ഞാനും നീയും മാത്രം സങ്കടപെട്ടാൽ മതി.. ഞാൻ നിന്റെ സ്വന്തം ആവാത്തതിന് ബാവൂ ഒരു കാരണമേ അല്ല… ഇപ്പോഴത്തെ നമ്മുടെ അവസ്ഥയ്ക്ക് കാരണം ഞാനും നീയും മാത്രമാണ്..

 

എനിക്കും നിനക്കുമുണ്ടായ ഒരുപാട് അവസരങ്ങൾ തട്ടി കളഞ്ഞു പോയി.. ഇന്ന് ഞാൻ മറ്റൊരാളുടെ പെണ്ണാണ്.. എനിക്ക് ഇനി ഒരു മടങ്ങി വരവ് ഇല്ല.. എന്റെ ഉള്ളിൽ നീ ഇല്ല അജ്മൽ… ഇത് ഞാൻ ഇന്നലെ മാത്രം എടുത്ത തീരുമാനം അല്ല.. കുറച്ചു ദിവസമായി എന്റെ ഉള്ളിലെ വിങ്ങലാണ്… ഇത് എടുത്തു പുറത്തേക് കളയാതെ എന്റെ ജീവിതത്തില്‍ ഇനി സന്തോഷം വരില്ല.. ഞാൻ സന്തോഷിച്ചില്ലേൽ എന്റെ ബാവൂ പുഞ്ചിരിക്കില്ല അത് കൊണ്ട് അജ്മലെ എന്റെ ജീവിതത്തിൽ നീ ഇനി മുന്നിൽ വരരുത്.. ഞാൻ തേപ്പ്കാരിയോ അല്ലേൽ മറ്റെന്ത് പേരിലോ അറിയപ്പെടാം… സാരമില്ല.. എനിക്ക് എന്റെ ജീവനെ കിട്ടിയ സന്തോഷത്തിൽ നിങ്ങൾ വിളിക്കുന്ന ഒരു പേരും എന്നെ സങ്കടപെടുത്തില്ല…”””

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.