ഒന്നും ഉരിയാടാതെ 35 [നൗഫു] 5159

കഥ തുടരുന്നു…

 

““ഇന്ന് ഒരുപാട് സുഖ സൗകര്യങ്ങൾക്കിടയിൽ ആണ് ഞാൻ ജീവിക്കുന്നത് എങ്കിലും.. എന്റെ മനസ് സ്വസ്ഥത നിറഞ്ഞത് അല്ല എന്നുള്ള സത്യം നിനക്കും ആഷികിനും അറിയാം… ഞാൻ ആണ്.. ഞാൻ മാത്രമാണ് എന്റെ ജീവിതം ഇങ്ങനെ ആറ്റിലൊഴുകുന്ന ചണ്ടി പോലെ ആക്കിയത്…””

 

ഇത് വരെ കേൾക്കാത്ത മറ്റെന്തോ കേട്ടത് പോലെ മനാഫ് പെട്ടന്ന് തന്നെ ആ കാറിന്റെ ബ്രെക്കിൽ അമർത്തി ചവിട്ടി…

 

“നീ എന്താ പറഞ്ഞു വരുന്നത്..”

 

മനാഫ് എന്നിലേക്കു മാത്രം ശ്രെദ്ധ തിരിച്ചു കൊണ്ട് ചോദിച്ചു…

 

“ഒരു പെണ്ണിന് അവളുടെ ഇണയിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ അപമാനം എന്താണെന്നു നിനക്ക് അറിയുമോ….”

 

എന്റെ ചോദ്യത്തിന് എന്തുത്തരം നൽകണമെന്ന് അറിയാതെ മനാഫ് കണ്ണ് തുറിച്ചു എന്നെത്തന്നെ നോക്കി കൊണ്ടിരുന്നു..

 

“നീ.. വണ്ടി വിട് മോനെ…”

 

പതിയെ ചിരിച്ചു കൊണ്ട് ഞാൻ അവനോട് പറഞ്ഞു…

 

“എന്താടാ.. ഒരു മടി പോലെ…”

 

കാർ എടുക്കാൻ പറഞ്ഞിട്ടും കഴിയാതെ നിൽക്കുന്ന മനാഫിനെ നോക്കി ഞാൻ ചോദിച്ചു..

 

“പോടാ നാറി.. ഓരോ കാര്യങ്ങൾ പറഞ്ഞു… എന്റെ മനസിനെ വരുതിയിൽ വരുത്തിയിട്ട്…”

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.