ഒന്നും ഉരിയാടാതെ 35 [നൗഫു] 5159

 

നിനക്കറിയുമോ.. നീ എന്റെ വിവാഹം മുടക്കുമെന് വിശ്വസിച്ചു ഞാൻ വളരെയധികം ടെൻഷനോട് കൂടെയും ചിലപ്പോൾ അതിനേക്കാൾ സന്തോഷത്തോടെയും ആയിരുന്നു എന്റെ വിവാഹ ദിവസം ഇരുന്നത്… എന്റെ ഉള്ളിൽ നീ നിന്നെ തന്നെ കാണിച്ചു എന്റെ വിവാഹം മുടക്കുമെന്നുള്ള പ്രതീക്ഷയായിരുന്നു… പക്ഷെ അന്ന് നിന്റെ പേരിന് പകരം ഇതാ.. ഈ നിൽക്കുന്ന ബാവുവിന്റെ പേര് കേട്ടപ്പോൾ.. സത്യത്തിൽ എനിക്ക് എന്തോ എന്റെ മനസിൽ ഒരുപാട് വെറുപ്പു നിറഞ്ഞു.. അതും നിന്നോട് അല്ല.. ഇതാ ഇവനോട്.. ഇവനെ ഞാൻ പ്രമിക്കുന്നു എന്ന് ആളുകൾ പറഞ്ഞപ്പോൾ.. വിവാഹം കൂടാന്‍ വന്നിരുന്ന ബന്ധുക്കൾ പുച്ഛിച്ചു ചിരിക്കുന്നത് കണ്ടപ്പോൾ വീണ്ടും ദേഷ്യം ഒന്നിനും കാരണക്കാരൻ ആവാതെ ഇരുന്നിരുന്ന ഇവനോട് തന്നെ ആയിരുന്നു ദേഷ്യം…

 

ഞാൻ ആ സമയത്തു ഒരിക്കൽ പോലും നിന്നോട് ദേഷ്യം കാണിച്ചിരുന്നില്ല അജ്മൽ..

 

ബാവു എന്റെ റൂമിലേക്കു ആദ്യമായി കയറിയ സമയം.. അതിനിവന് അവകാശം ഉണ്ടായിട്ട് പോലും.. ഞാൻ എത്ര മാത്രം മോശമായാണ് പെരുമാറിയത്.. അന്നും എന്റെ ഉള്ളിൽ നീ മാത്രമേ ഉണ്ടായിരുന്നുള്ളു.. നീ മാത്രം…

 

പിന്നീടുള്ള ഓരോ ദിവസവും എന്നെ പൊന്നു പോലെ നോക്കുന്ന ഈ ചെക്കൻ.. എന്നെക്കാൾ പ്രായം കുറഞ്ഞ എന്നെക്കാൾ വിവരമുള്ള ചെക്കൻ.. എന്നെ ഭാര്യയെ പോലെ മാത്രം കണ്ടപ്പോൾ നീ എന്ന വ്യക്തി ആദ്യമായി എന്റെ മുന്നിൽ നിന്നും മറഞ്ഞു…അപ്പോഴും നിന്നോടുള്ള സ്നേഹം എന്റെ ഉള്ളിൽ കുറഞ്ഞിരുന്നില്ല…

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.