ഒന്നും ഉരിയാടാതെ 35 [നൗഫു] 5159

 

കുറച്ചു മാറിയുള്ള എക്സിറ്റ് ബോർഡ് ചൂണ്ടി ഞാൻ നാജിയോട് പറഞ്ഞു… പിന്നെ അവിടെ നിന്നും തിരിഞ്ഞു നടക്കുവാനായി തുടങ്ങി…

 

പക്ഷെ രണ്ടു കൈകൾ കൊണ്ടും അവൾ എന്റെ കൈകളിൽ മുറുകെ പിടിച്ചു…

 

എന്നെ ഇവിടെ ഒറ്റക്കാക്കി പോകല്ലേ എന്നവള്‍ കേഴുന്നത് അവളുടെ മുഖത്തേക് നോക്കിയ എനിക്ക് കാണാം അവള്‍ പറയാതെ തന്നെ..

 

അജ്മൽ നല്ല ദേഷ്യത്തിൽ തന്നെ ആണ്… ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന പക ഒരു പല്ല് കടിയായി കാണാൻ പറ്റുന്നുണ്ട്… നാജിയെ ഇവിടെ ഒറ്റയ്ക്കിട്ടിട്ടു പോകുന്നത് ശരിയവില്ല എന്നെനിക്കും അപ്പോഴേക്കും മനസിലായിരുന്നു..

 

ഞാൻ അവിടെ തന്നെ നിന്നു.. നാജി അവനോട് എന്താണ് പറയാൻ പോകുന്നത് എന്നും ശ്രദ്ധിച്ച് കൊണ്ട്…

 

 

❤❤❤

 

“അജ്മൽ…”

 

നാജി പതിയെ അവനെ വിളിച്ചു…

 

പക്ഷെ അവൻ അവളുടെ വിളി കേൾക്കാത്ത പോലെ നിൽക്കുകയാണ്…

 

“””എനിക്കറിയാം നിന്റെ ഉള്ളിൽ എന്നോട് നല്ല ദേഷ്യം ഉണ്ടെന്നു… ഉണ്ടാവും..കൂടെ ഉണ്ടാവുമെന്ന് വിശ്വസിച്ചു കടൽ കടന്ന് പോയി തിരികെ വന്ന സമയം വിശ്വസിച്ചവൾ മറ്റൊരു ആണിന്റെ കയ്യിൽ പിടിച്ചു നിൽക്കുന്നത് കാണുമ്പോൾ ഏതൊരു ആണിനും അവളോട് ദേഷ്യം ഉണ്ടാവും…

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.