ഒന്നും ഉരിയാടാതെ 35 [നൗഫു] 5159

 

അജ്മൽ കുറച്ചു ദൂരേക് നോക്കി കൊണ്ട് പറഞ്ഞു…

 

“എന്നാലും ഒരാഴ്ച കൊണ്ട് മാത്രം നിന്റെ ഉള്ളിനെ അത്രമേൽ മാറ്റാന്‍…”

 

മുറിഞ്ഞു മുറിഞ്ഞു വരുന്ന വാക്കിനാൽ അജ്മൽ അത്രയും പറഞ്ഞു നിർത്തി…

 

നാജിയുടെ കണ്ണുകളിൽ നിന്നും ഇത് പോലെ കണ്ണ് നീർ തുള്ളികൾ ഒഴുകി ഒലിച്ചിറങ്ങുന്നുണ്ടാവും.. എനിക്കറിയാം… പക്ഷെ ഇവിടെ കരച്ചിൽ ഒരു പരിഹാരം അല്ല..

 

നാജിയെയും കൂട്ടി ആ നിമിഷം അവിടെ നിന്നും തിരികെ നടന്നാലോ എന്ന് പോലും എന്റെ മനസിൽ ഒരു ചിന്ത വന്നു..

 

പക്ഷെ അങ്ങനെ പോകുവാൻ പറ്റില്ല.. അജ്മൽ.. അവൻ ഇനി ഞങ്ങളുടെ ഇടയിൽ ഉണ്ടാവാൻ പാടില്ല.. എന്റെ നാജിയുടെ ഹൃദയം അവന്റെ ഓർമകളിൽ ഇനി വേദനിക്കാൻ പാടില്ല… അതിന് അവർ തമ്മിലുള്ളത് ഇന്നത്തോടെ ഇവിടെ തന്നെ തീരണം..

 

എന്റെ ഉള്ളിലെ സ്വർത്ഥതാല്പര്യം ആവാം.. അല്ലേല്‍ ഞാൻ നാജിയെ അത്രമേൽ സ്നേഹിക്കുന്നത് കൊണ്ടുമാവാം.. നാജിയുടെ കൈകളിൽ നിന്നും കൈ എടുത്തു അവളെ എന്റെ തോളിലേക് ചാർത്തി കിടത്തി… ആ മുഖം ഞാൻ ഒന്ന് താടിയിൽ പിടിച്ചു ഉയർത്തി…

 

“”നിനക്ക് പറയാൻ ഉള്ളത് മുഴുവൻ അവനോട് പറയണം.. നമ്മള്‍ ഇവിടെ നിന്നു ഇറങ്ങുമ്പോൾ നിന്റെ ഹൃദയത്തിൽ ഈ ഞാനല്ലാതെ മറ്റാരും പാടില്ല.. നമ്മൾ തിരിച്ചു പോകുമ്പോൾ മുന്നിൽ നമ്മുടേത് മാത്രമായ ഒരു കുഞ്ഞു ലോകം ഉണ്ടായിരിക്കണം… നീ വരുന്നത് വരെ…. നിനക്കായ് മാത്രം ഞാൻ അവിടെ കാത്തു നിൽക്കാം..””

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.