ഒന്നും ഉരിയാടാതെ 35 [നൗഫു] 5159

 

എന്റെ പിടുത്തം മാറ്റുവാനായി ശ്രെമിച്ചു കൊണ്ട് അജ്മൽ പറഞ്ഞു…

 

നാജിയിൽ നിന്നും അവനെ തൃപ്തിപെടുത്താൻ പറ്റിയ ഒരു മറുപടി മാത്രം വരുന്നില്ല.. അത് അങ്ങനെ തന്നെ ആയിരുന്നുവല്ലോ.. ഇന്ന് അവനെ കണ്ട നേരം മുതല്‍ എന്നെ ഒരു കോമാളിയായി നിർത്തി കുറച്ചു സമയം അജ്മലിന്റെ കൂടെ ആയിരുന്നു… നാജിയുടെ മനസിൽ എന്താണുള്ളതെന്ന് അവൾ തന്നെ പറയാതെ അജ്മലിനോ എനിക്കോ അറിയാൻ പറ്റില്ല….

 

നാജി അജ്മലിന്റെ ചോദ്യം കേട്ടിട്ടും തെറ്റ് ചെയ്ത കുഞ്ഞിനെ പോലെ എന്റെ കയ്യും പിടിച്ചു കൊണ്ട് താഴെക്ക് നോക്കി നിൽക്കുന്നു…

 

“അപ്പോ.. ജാബിർ പറഞ്ഞതെല്ലാം സത്യം ആയിരുന്നു അല്ലെ…”

 

അജ്മലിന്റെ വാക്കുകളിൽ ഗദ്ഗദം നിറഞ്ഞു തുടങ്ങിയിരുന്നു… അവന്റെ ദേഷ്യം മാറി ഉള്ളിൽ സങ്കടം നിറഞ്ഞു തുടങ്ങി…

 

ജാബിർ ഞങ്ങളെ രണ്ടു പേരെയും രണ്ടു ദിവസം മുന്നേ കണ്ടതും ചേർന്ന് നിന്ന് യാത്ര ചെയ്യുന്നതും എല്ലാം അജ്മലിനോട് പറഞ്ഞെന്ന് തോന്നുന്നു…

 

“”നിന്റെ വിവാഹം… ഞാൻ ചെയ്ത അബദ്ധം ആണെന്ന് മനസിലാക്കുവാൻ വൈകിയിരിക്കുന്നു … നീ അതിൽ എന്നെ തോൽപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല… ഇതാ ഇവന് ( എന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് ) പകരം എന്നെ തന്നെ ഞാൻ അവിടെ പ്രതിഷ്ഠിച്ചിരുന്നേൽ നീ ഇന്ന് എന്റെ കൈ പിടിക്കാൻ കാത്തിരുന്നേനെ…””

 

75 Comments

  1. ❤️❤️❤️❤️❤️

Comments are closed.